ചിത്രം പരസ്യപ്പെടുത്തിയതിനെതിരെ കബളിപ്പിക്കപ്പെട്ട സൗദി പൗരന്‍; അഞ്ചു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്

ബിനോയ് കോടിയേരിക്കെതിരെ വാര്‍ത്ത നല്‍കിയ മാതൃഭൂമി ന്യൂസിനെതിരെ അഞ്ച് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അറബി കേസ് നല്‍കി. ബിനോയ് കോടിയേരി ദുബായില്‍ 13 കോടി രൂപ തട്ടിച്ച കേസില്‍ വാര്‍ത്ത നല്‍കിയതിനാണ് തട്ടിപ്പിനിരയായ  യു.എ.ഇ വ്യവസായി അബ്ദുല്ല മുഹമ്മദ് അല്‍ മര്‍സൂഖി കേസ് നല്‍കിയത്.

വാര്‍ത്ത പുറത്തുവിട്ടതിനും വീഡിയോ റിപ്പോര്‍ട്ടില്‍ മര്‍സൂഖിയുടെ ചിത്രം ഉ ള്‍പ്പെടെ നല്‍കിയതിനുമാണ് കേസ് നല്‍കിയിരിക്കുന്നത്. വാര്‍ത്ത നല്‍കിയതിലൂടെ ഇന്ത്യയിലും യു.എ.ഇയിലുമടക്കമുള്ള തന്റെ വ്യവസായ ബന്ധങ്ങളെ ബാധിച്ചുവെന്നുമാണ് മര്‍സൂഖി ആരോപിക്കുന്നത്.

നല്‍കിയ വാര്‍ത്ത പിന്‍വലിച്ച് ചാനല്‍ ക്ഷമാപണം നടത്തണമെന്നും അലെങ്കില്‍ അഞ്ചു കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി 13 കോടി രൂപ തട്ടിച്ചെതാണ് ആരോപണം.ഇതിനിടെ, ബിനോയ് കോടിയേരിക്കെതിരെ കേസ് നല്‍കിയ യു.എ.ഇ പൗരന്‍ മാദ്ധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച തിരുവനന്തപുരം പ്രസ്‌ക്ലബിലാണ് പരാതിക്കാരനായ ഹസന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖി വാര്‍ത്താ സമ്മേളനം നടത്തുന്നത്.