'ഫാസിസത്തിനെതിരെ അക്ഷരങ്ങള്‍ സമരം ചെയ്യുന്നു'; 'സ' ഒരു സമരമരമാണ്, പുസ്തക പ്രകാശനം ജനവരി 20 ന്

കാണാതാക്കപ്പെട്ടവര്‍ക്കും ഇല്ലാതാക്കപെട്ടവര്‍ക്കും വേണ്ടി ഒരു സമരപുസ്തകം എന്ന ടാഗ്ലൈനോടെയാണ് “സ” പുസ്തകം പ്രകാശനത്തിനായി തയ്യാറെടുത്തിരിക്കുന്നത്. മലപ്പുറം വളാഞ്ചേരി സ്വദേശി ശരത് പ്രകാശ് ആണ് പുസ്തക രചയിതാവ്.

കേരളത്തിലെ 37 ആര്‍ട്ടിസ്റ്റുകള്‍ ആണ് ഇല്ലുസ്‌ട്രേഷന്‍ വരച്ചിരിക്കുന്നത്. മോഷന്‍ പോസ്റ്റര്‍, പ്രെമോ വീഡിയോ, മിനിമല്‍ പോസ്റ്റര്‍, പ്രെഫൈല്‍ ഫ്രെയിം എന്നിങ്ങനെ പുതിയ മാര്‍ക്കറ്റിങ്ങ് രീതിയുടെ ആകംമ്പടിയോടെ പുറത്തിറങ്ങുന്ന പുസ്തകത്തിന് സംവിധായകന്‍ ലാല്‍ജോസ് ആണ് അവതാരിക എഴുതിയിരിക്കുന്നത്.മന്ത്രി തോമസ് ഐസക് പിന്‍കുറിപ്പും എഴുതിയിട്ടുണ്ട്.

ജനുവരി 20 വൈകീട്ട് ആറിന്, ആര്‍ട്ടിസ്റ്റ് നമ്പൂതിരി പ്രകാശനം ചെയ്യുന്ന പുസ്തകം ഊരാളി ബാന്റ് ആണ് ഏറ്റുവാങ്ങുന്നത്.