'എല്ലാ ഏകാധിപതികളും ലോകത്തെവിടെ ആയാലും ഒരുപോലെയാണ്'; വിഖ്യാത ലാറ്റിനമേരിക്കൻ എഴുത്തുകാരൻ മരിയോ വർഗാസ് യോസ എഴുത്ത് നിർത്തുന്നു

വിഖ്യാത ലാറ്റിനമേരിക്കൻ എഴുത്തുകാരനും നൊബേൽ സമ്മാന ജേതാവുമായ മരിയോ വർഗാസ് യോസ എഴുത്ത് നിർത്തുന്നു. ഏഴു പതിറ്റാണ്ട് നീണ്ട സാഹിത്യ ജീവിതം അവസാന നോവലായ ‘ഐ ഗിവ് യു മൈ സൈലൻസ്’ (Le dedico mi silencio) എന്ന പുസ്തകത്തോട് കൂടി അവസാനിപ്പിക്കുകയാണെന്നും യോസയെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

Mario Vargas Llosa: 'I have no regrets' | Culture | EL PAÍS English

പെറു വംശജനായ യോസയ്ക്ക് നിലവിൽ ഇരട്ട പൗരത്വമാണുള്ളത്. മാഡ്രിഡിലാണ് നിലവിൽ അദ്ദേഹം താമസിക്കുന്നത്. അവസാന നോവലിന് ശേഷം തന്റെ അധ്യാപകനായ സാർത്രിനെ കുറിച്ചുള്ള ഒരു ഉപന്യാസമായിരിക്കും തന്റെ എഴുത്ത് ജീവിതത്തിലെ അവസാനത്തേത് എന്നും യോസ പറയുന്നു.

Mario Vargas Llosa, de nuevo al ruedo | Mario Vargas Llosa | CULTURA | PERU21

ലാറ്റിനമേരിക്കയുടെ, പ്രത്യേകിച്ചും പെറുവിൻ്റെയും ബ്രസീലിൻ്റെയും ചരിത്രവും സാമൂഹിക- രാഷ്ട്രീയ സംഭവങ്ങളും യോസയുടെ നോവലുകളിൽ മുഖ്യ പ്രമേയമായി വരുന്നു. ‘എല്ലാ ഏകാധിപതികളും ലോകത്തെവിടെ ആയാലും ഒരേപോലെയാണ്. അതുകൊണ്ടുതന്നെ ഇക്കഥ എല്ലാ ഏകാധിപതികളെക്കുറിച്ചുമാണ്. ഏകാധിപതികളെ സൃഷ്ടിക്കുന്നത് അവരല്ല ,അവർക്കു ചുറ്റുമുള്ളവരാണ് .അതിനാൽ ഇത് ഏകാധിപത്യത്തെക്കുറിച്ചും ഉള്ള കഥയാകുന്നു. ഏത് ഏകാധിപത്യവും ഏറ്റവും അധികം സഹിക്കേണ്ടി വരുന്നത് സ്ത്രീകൾക്കാണ്’ എന്ന് 2010 ൽ സാഹിത്യത്തിനുള്ള നൊബേൽ പ്രൈസ് ലഭിച്ച ‘ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്’ എന്ന നോവലിൽ യോസ  എഴുതുകയുണ്ടായി. ഏകാധിപത്യം നിലനിൽക്കുന്ന എല്ലാ സമൂഹത്തിലും ഇത് ഇന്നും ബാധകമാണ്.

Buy The Feast of the Goat: A Novel Book Online at Low Prices in India | The Feast of the Goat: A Novel Reviews & Ratings - Amazon.in

“എനിക്ക് 87 വയസായി. എന്നാലും ഞാനൊരു ശുഭാപ്തി വിശ്വാസിയാണെന്ന്.  ഒരു  നോവലെഴുതാൻ മൂന്ന് മുതൽ നാല് വർഷങ്ങൾ വരെ എടുക്കുന്നത് കൊണ്ട് തന്നെ പുതിയൊരു നോവലെഴുതാൻ സമയമുണ്ടാവുമോ എന്നെനിക്ക് അറിയില്ല. എന്നാലും ഞാൻ എന്റെ പരമാവധി അതിനായി  ശ്രമിക്കും” യോസയെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

Buy Time Of The Heo Book Online at Low Prices in India | Time Of The Heo Reviews & Ratings - Amazon.in

ദി ടൈം ഓഫ് ദി ഹീറോ, ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്, ദി ബാഡ് ഗേൾ, ദി ഗ്രീൻ ഹൌസ്, ആന്റ് ജൂലിയ ആൻഡ് ദി സ്ക്രിപ്റ്റ് റൈറ്റർ എന്നിവയാണ് യോസയുടെ പ്രശസ്ത പുസ്തകങ്ങൾ. കോളേജ് അദ്ധ്യാപകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും യോസ പ്രശസ്തനാണ്. എൽ ബൂം എന്നറിയപ്പെടുന്ന ലാറ്റിനമേരിക്കൻ സാഹിത്യ തരംഗത്തിലെ അവസാന അംഗം കൂടിയാണ് മരിയോ വർഗാസ് യോസ.