കോര്‍പറേഷന്‍ പിരിച്ചുവിടാന്‍ സര്‍ക്കാരിന് അധികാരമുണ്ടോ ?

കൊച്ചി കോര്‍പറേഷന്‍ പിരിച്ചു വിടണമെന്ന് കേരള ഹൈക്കോടതി പരാമര്‍ശിച്ചപ്പോള്‍ ഉയര്‍ന്ന സംശയമാണ് സംസ്ഥാന സര്‍ക്കാരിന് അത്തരത്തിലുള്ള അധികാരമുണ്ടോ എന്ന്. സംസ്ഥാന സര്‍ക്കാരുകള്‍ ഡെലിഗേറ്റ് ചെയ്യുന്ന ജോലികള്‍ നിര്‍വഹിക്കുന്ന, സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. അവരുടെ ഡ്യൂട്ടി യഥാവിധി നിര്‍വഹിക്കുന്നതില്‍ വീഴ്ച ഉണ്ടായാല്‍ ആ ബോഡിയെ പിരിച്ചു വിടാനുള്ള അധികാരം സര്‍ക്കാരിനുണ്ട്. അത് ഭരണഘടനാദത്തവുമാണ്.