ഗള്‍ഫില്‍ ഇന്ന് എട്ട് മലയാളികള്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

 

വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി ഇന്ന് എട്ട് മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 190 ആയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

പത്തനംതിട്ട നെല്ലിക്കാല സ്വദേശി നൈനാന്‍ സി മാമ്മന്‍ ബഹ്റൈനില്‍, കൊയിലാണ്ടി അരിക്കുളം പാറകുളങ്ങര സ്വദേശി നിജില്‍ അബ്ദുള്ള (33) റിയാദില്‍, മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജന്‍(63) അജ്മാനില്‍, തിരുവനന്തപുരം ആനയാറ സ്വദേശി ശ്രീകുമാരന്‍ നായര്‍ (61) കുവൈത്തില്‍ കൊല്ലം പറവൂര്‍ കറുമണ്ടല്‍ സ്വദേശി കല്ലും കുന്ന് വീട്ടില്‍ ഉഷാ മുരുകന്‍(42) കുവൈത്തില്‍, സൗദിയിലെ ദമാമില്‍ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിനി ജൂലി എന്നിവരാണ് ഇന്ന് മരിച്ചത്. ആരോഗ്യ പ്രവര്‍ത്തക ആയിരുന്നു ജൂലി.

കഴിഞ്ഞ ദിവസം ഒമാനില്‍ മരിച്ച കണ്ണൂര്‍ പുളിങ്ങോം വയക്കര സ്വദേശി ശുഹൈബ്, തൃശൂര്‍ കുമ്പളക്കോട് പഴയന്നൂര്‍ തെക്കേളം വീട്ടില്‍ മുഹമ്മദ് ഹനീഫ എന്നിവരുടെ മരണം കോവിഡ്മൂലമാണെന്ന് സ്ഥിരീകരിച്ചു.