‘സൗത്ത് ലൈവ് മിഡില്‍ ഈസ്റ്റ് റൌണ്ട് അപ്’; ശരിയായ ഉത്തരം നല്‍കുന്നവര്‍ക്ക് ദുബായില്‍ ഒരു മാസം താമസിക്കുന്നതിനുള്ള വിസ സൗജന്യം

ലോക സാമ്പത്തിക ഭൂപടത്തില്‍ നിര്‍ണായക പ്രാധാന്യമുള്ള ഒരു സമുദ്ര ഭാഗമാണ് ഹോര്‍മുസ് കടലിടുക്ക്. ഈയിടെ ഇവിടെ വച്ച് ബ്രിട്ടിഷ് എണ്ണക്കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുത്തതോടെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അശാന്തിയുടെ വിത്തുകള്‍ പാകുന്ന ഒരു ഇടമായി മാറിയിരിക്കുകയാണ്.

സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നും നാം അറിഞ്ഞതിനേക്കാള്‍ അപ്പുറം പ്രാധാന്യം മലയാളിയെ സംബന്ധിച്ചിടത്തോളം ഈ ചെറിയ സമുദ്ര ഭാഗത്തിനുണ്ട്. വീണ്ടും പുകയുന്ന മദ്ധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകളും വിശകലനങ്ങളുമായി, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ നിസാര്‍ സെയ്ദ് അവതരിപ്പിക്കുന്ന ‘സൗത്ത് ലൈവ് മിഡില്‍ ഈസ്റ്റ് റൌണ്ട് അപ്’ ആരംഭിക്കുന്നു.

ഒരു സമ്മാന പദ്ധതിയും ഈ പരിപാടിയോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട് . ഓരോ ലക്കത്തിലെയും ചോദ്യത്തിന് കൃത്യമായ ഉത്തരം പ്രേക്ഷകര്‍ നല്‍കുക. ശരിയായ ഉത്തരം അയക്കുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദുബായില്‍ ഒരു മാസം താമസിക്കുന്നതിനുള്ള വിസ സൗജന്യമായി നല്‍കും.