ദുബായ് ഭരണാധികാരിയുടെ മകള്‍ വിവാഹിതയായി; ആശംസ കൈമാറിയത് കവിതയെഴുതി

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായി. ഷെയ്ഖ് സുഹൈല്‍ ബിന്‍ അഹമ്മദ് ബിന്‍ ജുമാ അല്‍ മക്തൂമാണ് വരന്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലായിരുന്നു വിവാഹം. ഒരു കവിതയിലൂടെയാണ് ഇരുവര്‍ക്കും ആശംസകള്‍ ഷെയ്ഖ ലത്തീഫ ബിന്‍ത് മക്തൂം കൈമാറിയത്.