ബഹറിനില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരശേഖരണം തുടങ്ങി

കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണം ബഹറിനിലെ ഇന്ത്യന്‍ എംബസി തുടങ്ങി. https://forms.gle/FCWAxcy2JsUtzY3L6 എന്ന ലിങ്കാണ് വിവരങ്ങള്‍ നല്‍കാന്‍ തുറന്നിരിക്കുന്നത്. ഒരു അപേക്ഷയില്‍ ഒരാളുടെ വിവരങ്ങള്‍ മാത്രമാണ് നല്‍കാനാവുക. കുടുംബാംഗങ്ങള്‍ ഉണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും വെവ്വേറെ ഫോറം പുരിപ്പിക്കണം.

വിവര ശേഖരണം മാത്രമാണ് ലക്ഷ്യമെന്ന് ഓണ്‍ലൈന്‍ പേജില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലേക്ക് വിമാന സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ ഇനിയും തീരുമാനം ഉണ്ടായിട്ടില്ല. തീരുമാനം ഉണ്ടായാല്‍ അക്കാര്യം പ്രഖ്യാപിക്കുമെന്നും എംബസി അറിയിച്ചു.

എംബസിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇന്ത്യയിലേക്ക് തിരിച്ചുപോകാന്‍ തയ്യാറാണെന്നും ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ സ്വന്തം ചെലവില്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയാമെന്നുമുള്ള സമ്മതപത്രവും ഇതോടൊപ്പം സമര്‍പ്പിക്കണം. ഇന്ത്യയിലേക്ക് തിരിച്ചു പോകാനുള്ള കാരണവും വ്യക്തമാക്കണം.