രതിശില്പങ്ങള്‍ മാത്രമല്ല, ഖജുരാഹോയെ വ്യത്യസ്തമാക്കുന്നത് വേറെ ചിലത് കൂടിയാണ്..

കല്ലുകളില്‍ ഇങ്ങനെയും കവിതയും പ്രണയവും സ്‌നേഹവും ഒക്കെ കൊത്തി ജീവന്‍ തുടിക്കുന്ന ശില്പങ്ങളാക്കി മാറ്റാം എന്ന് മാതൃക കാണിച്ച ഇടമാണ് ഖജുരാഹോ. രതിശില്പങ്ങള്‍ കൊണ്ട് പ്രശസ്തമായിരിക്കുന്ന ഇവിടം കാമത്തിന്റെ ചിത്രങ്ങളുടെ പേരിലാണ് ലോകം അറിയുന്നത്.യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ഖജുരാഹോ ക്ഷേത്രങ്ങള്‍ മധ്യപ്രദേശ് വിനോദസഞ്ചാരത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഈ സ്ഥലം പഴയ കാലഘട്ടത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ ഈ ക്ഷേത്രങ്ങള്‍ അവയുടെ ശൃംഗാര ശില്‍പങ്ങളേക്കാള്‍ വേറെയും കൗതുകകരമായ കാര്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സ്ഥലം കൂടിയാണ്.

കൗതുകമുണര്‍ത്തുന്ന ഖജുരാഹോയെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകള്‍ നോക്കാം:

Visit Khajuraho temples to know how tolerant India really is | Times of India Travel

ക്ഷേത്രത്തിന്റെ കണ്ടെത്തല്‍

നൂറ്റാണ്ടുകളോളം കാടിനുള്ളില്‍ ആരുമറിയാതെ കിടന്ന പ്രണയത്തിന്റെ ശിലകള്‍ അഹല്യയെപ്പോല ശാപമോക്ഷം നേടി വന്നതാണ് ഇന്നു കാണുന്ന ഖജുരാഹോയിലെ ശില്പങ്ങള്‍.20 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലായി ചിതറിക്കിടക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങള്‍ വിരലുകളില്‍ എണ്ണിത്തീര്‍ക്കാവുന്നതല്ല. ആയിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുണ്ടെങ്കിലും 1838-ല്‍ ഈ ക്ഷേത്രങ്ങള്‍ കണ്ടെത്തുകയും ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തത് ക്യാപ്റ്റന്‍ ടി.എസ്. ബര്‍ട്ടനാണ്. ഒരു ബ്രിട്ടീഷ് സൈനിക ക്യാപ്റ്റനായ ബര്‍ട്ട് ഖജുരാഹോയില്‍ ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നു,ജോലിക്കിടെ അജ്ഞാതമായ ഒരു പാത അദ്ദേഹം കാണുകയും അത് പിന്തുടര്‍ന്ന് ഈ അത്ഭുത ലോകത്ത് എത്തിപ്പെടുകയും ചെയ്തു. അങ്ങനെ അതുവരെ പുറംലോകം അറിയാതിരുന്ന ഖജുരാഹോ ക്ഷേത്രങ്ങള്‍ മറനീക്കി ലോകത്തിന്റെ മുന്‍പിലേക്ക് വന്നു.

Arts On Wall, Khajuraho Temples, India Photograph by Panoramic Images

രതി ശില്പങ്ങള്‍ നാമമാത്രം, വേറെയുമുണ്ട് ഇവിടെ കാണാന്‍

വാത്സ്യായന്റെ കാമശാസ്ത്രത്തില്‍ പ്രതിപാതിക്കുന്ന കാര്യങ്ങള്‍ ഇവിടത്തെ ചുവരുകളില്‍ കാണാം. വിവിധ തരം സെക്‌സ് പൊസിഷനുകളടക്കം കൊത്തിവെച്ചിരിക്കുന്ന ക്ഷേത്രം ലോകംമുഴുവന്‍ അറിയപ്പെടുന്നതും കാമകേളികളുടെയും ശൃംഗാര ഭാവങ്ങളുടെയും ശില്‍പങ്ങള്‍ കൊത്തിവെച്ച ക്ഷേത്രം എന്ന പേരിലാണ്. എന്നാല്‍ ക്ഷേത്രങ്ങളില്‍ കൊത്തിവച്ചിരിക്കുന്ന കലാവിരുതിന്റെ 10 ശതമാനം മാത്രമേ ഇത്തരം ശില്പങ്ങള്‍ വരുന്നുള്ളൂ.ബാക്കിയുള്ള 90% അക്കാലത്ത് ജീവിച്ചിരുന്ന സാധാരണക്കാരുടെ ജീവിതം കാണിക്കുന്ന സാധാരണ കൊത്തുപണികളാണ്. കുശവന്മാരുടെയും സംഗീതജ്ഞരുടെയും കര്‍ഷകരുടെയും സ്ത്രീകളുടെയും ശില്‍പങ്ങള്‍ അവിടെയുണ്ട്, പക്ഷേ ആ കൊത്തുപണികളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല.

Khajuraho Temples, Madhya Pradesh - History, architectural Design

അതിജീവിക്കുന്ന ക്ഷേത്രങ്ങള്‍

പന്ത്രണ്ടാം നൂറ്റാണ്ട് വരെ ഏകദേശം 85 ക്ഷേത്രങ്ങള്‍ ഈ സമുച്ചയത്തില്‍ ഉണ്ടായിരുന്നു, എന്നാല്‍ 13-ആം നൂറ്റാണ്ടില്‍ ഇവയില്‍ ചിലത് നശിപ്പിക്കപ്പെട്ടു. ഇന്ന്, സമുച്ചയത്തില്‍ 22 ക്ഷേത്രങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. നാഗര ശൈലിയിലുള്ള വാസ്തുവിദ്യയാണ് ഖജുരാഹോ ക്ഷേത്ര സമുച്ചയങ്ങളില്‍ കാണാന്‍ കഴിയുന്നത്. സാന്റ്സ്റ്റോണും ഗ്രാനൈറ്റും ഉപയോഗിച്ചാണ് നിര്‍മ്മാണം. ചതുര്‍ഭുജ ക്ഷേത്രം ഒഴിച്ച് മറ്റ് ക്ഷേത്രങ്ങളെല്ലാം സൂര്യനെ അഭിമുഖീകരിച്ചാണ് നിലനില്‍ക്കുന്നത്. ക്ഷേത്രങ്ങളിലുപയോഗിച്ചിരിക്കുന്ന വാസ്തുവിദ്യ പ്രശംസനീയമാണ്. സ്ത്രീയുടെയും പുരുഷന്റെയും ശക്തി വെളിപ്പെടുത്തുന്ന ശില്‍പ്പങ്ങളാണ് പലതും.

Khajuraho Group of Monuments - UNESCO World Heritage Centre

പേരിനര്‍ത്ഥം

ഈന്തപ്പന എന്നര്‍ത്ഥം വരുന്ന ഖജൂര്‍ എന്ന ഹിന്ദി വാക്കില്‍ നിന്നാണ് ഖജുരാഹോ എന്ന പേര് വന്നത്.ഒരിക്കല്‍ ഈ നഗരം ഈന്തപ്പനകളാല്‍ ചുറ്റപ്പെട്ടിരുന്നതായി പറയപ്പെടുന്നു, അതിനാലാണത്രേ ക്ഷേത്രസമുച്ചയത്തിന് ഈ പേര്. എന്നാല്‍ മറ്റൊരു കഥയും പ്രചാരത്തിലുണ്ട്, അത് ശിവന്റെ പ്രതീകാത്മക നാമമായ ഖജുര-വാഹകയില്‍ നിന്നാണ് (തേള്‍ വഹിക്കുന്നവന്‍) ഉത്ഭവിച്ചതെന്നതാണ്.

Khajuraho - UNESCO World Heritage Sites in India | MPTourism

എപ്പോഴാണ് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചത്?

Read more

ലോകപ്രശസ്തമായ ഈ ക്ഷേത്രങ്ങള്‍ ചന്ദേല രാജവംശത്തിന്റെ കാലത്താണ് നിര്‍മ്മിച്ചത്. മിക്ക ക്ഷേത്രങ്ങളും എഡി 950 നും 1050 നും ഇടയില്‍ ഹിന്ദു രാജാക്കന്മാരായ യശോവര്‍മന്റെയും ധംഗയുടെയും കാലത്താണ് നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു.മധ്യകാല ക്ഷേത്രങ്ങളുടെ ഏറ്റവും വലിയ കൂട്ടമാണ് ഖജുരാഹോയിലുള്ളത്. അതായത് ഇന്ത്യയിലെ മധ്യകാല ഹിന്ദു, ജൈന ക്ഷേത്രങ്ങളുടെ ഏറ്റവും വലിയ കൂട്ടമാണ് ഖജുരാഹോ സമുച്ചയം. ഈ ക്ഷേത്രങ്ങള്‍ അവയുടെ വാസ്തുവിദ്യാ സൗന്ദര്യത്തിനും ശൃംഗാര ശില്പങ്ങള്‍ക്കും പേരുകേട്ടതാണ്.