ആരോഗ്യകരവും യുവത്വവുമുള്ള ചര്‍മ്മം നേടാന്‍ ചില നുറുങ്ങുകള്‍ ഇതാ...

ഹോര്‍മോണ്‍ അവസ്ഥകള്‍, ജനിതക കാരണങ്ങള്‍ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ കാരണം ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. പക്ഷ, മിക്ക കേസുകളിലും, മോശം ചര്‍മ്മത്തിന്റെ പ്രധാന കുറ്റവാളി അനുചിതമായ ചര്‍മ്മസംരക്ഷണം തന്നെയാണ്. എന്തൊക്കെ ചെയ്തിട്ടും പലതും വാരിപ്പൂശിയിട്ടും ഒരു മാറ്റവും സംഭവിക്കുന്നില്ല എന്ന് വിഷമിക്കുന്നവര്‍ ജീവിതത്തില്‍ ചില ശീലങ്ങള്‍ സ്വായത്തമാക്കിയാല്‍ ചര്‍മ്മം എന്നും മനോഹരമായി കാത്തുസൂക്ഷിക്കാന്‍ സാധിക്കും.

സൂര്യാഘാതത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുക

Beautiful young girl posing under sunlight Stock Photo free download

ദോഷകരമായ സൂര്യരശ്മികളിലേക്ക് ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് നേര്‍ത്ത വരകള്‍, ചുളിവുകള്‍, കറുത്ത പാടുകള്‍ എന്നിവയ്ക്ക് കാരണമാവുകയും ചര്‍മ്മ കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍, പുറത്തിറങ്ങുമ്പോഴെല്ലാം മികച്ച ഒരു സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുത്ത് പുരട്ടുക.

അതുപോലെ നിങ്ങളുടെ ഭക്ഷണത്തില്‍ ഒരു പിടി ബദാം ഉള്‍പ്പെടുത്തുന്നതിലൂടെ ഈ ദോഷകരമായ സൂര്യരശ്മികളില്‍ നിന്നുള്ള സംരക്ഷണം വര്‍ദ്ധിപ്പിക്കാനും കഴിയും. ഒരു ഗവേഷണ പഠനമനുസരിച്ച്, ഭക്ഷണത്തില്‍ ബദാം ഉള്‍പ്പെടുത്തുന്നത് ദോഷകരമായ യു വിബി കിരണങ്ങള്‍, സൂര്യാഘാതം എന്നിവയില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് കണ്ടെത്തി.

ആരോഗ്യകരമായ ഭക്ഷണക്രമം

Type 1 Diabetes Diet Plan, Foods to Eat and Avoid, plus Guidelines

സമീകൃതാഹാരത്തിന്റെ പ്രാധാന്യത്തിന് പകരം വയ്ക്കാന്‍ ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ക്കൊന്നും കഴിയില്ല എന്നത് മറച്ചുവയ്ക്കാനാവാത്ത വസ്തുതയാണ്. മാക്രോ, മൈക്രോ ന്യൂട്രിയന്റുകളാല്‍ സമ്പുഷ്ടമായ ഭക്ഷണപദാര്‍ത്ഥങ്ങളുടെ മിശ്രിതം ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. അവോക്കാഡോ, ഗ്രീന്‍ ടീ, കാരറ്റ്, മുട്ട, ചീര, സാല്‍മണ്‍ തുടങ്ങിയ ആന്റിഓക്സിഡന്റ് സമ്പന്നമായ ഭക്ഷണങ്ങള്‍ നിങ്ങളുടെ അനുയോജ്യമായ ചര്‍മ്മ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കും.

കൂടാതെ, നിങ്ങളുടെ ഭക്ഷണത്തില്‍ ബദാം പോലുള്ള അണ്ടിപ്പരിപ്പ് ചേര്‍ക്കുന്നതും ഗുണം ചെയ്യും. വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം, പ്രോട്ടീന്‍, റൈബോഫ്‌ലേവിന്‍, സിങ്ക് തുടങ്ങിയ 15 പോഷകങ്ങളുടെ ഉറവിടമാണ് ബദാം.ഇതോടൊപ്പം ജലാംശം നിലനിര്‍ത്തുകയും ദിവസവും കുറഞ്ഞത് രണ്ട് ലിറ്റര്‍ (8-10 ഗ്ലാസ്) വെള്ളം കുടിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

വിറ്റാമിന്‍ സിയും ഇയും കഴിക്കുന്നത് വര്‍ദ്ധിപ്പിക്കുക

Foods rich in Vitamin C and Vitamin E - InlifeHealthCare

വിറ്റാമിന്‍ സിയും ഇയും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൈപ്പര്‍പിഗ്മെന്റേഷന്‍, കറുത്ത പാടുകള്‍ എന്നിവ തടയാനും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കും. കൊളാജന്റെ അളവ് വര്‍ദ്ധിപ്പിച്ച് ചുളിവുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ശക്തമായ ആന്റി-ഏജിംഗ് വിറ്റാമിന്‍ എന്നും വിറ്റാമിന്‍ സി അറിയപ്പെടുന്നു. ഭക്ഷണത്തില്‍ നാരങ്ങ, ഓറഞ്ച്, കിവി, സ്‌ട്രോബെറി തുടങ്ങിയ സിട്രസ് അടങ്ങിയ പഴങ്ങള്‍ ചേര്‍ക്കുന്നതിലൂടെ ഇത് സ്വാഭാവികമായി ലഭിക്കും. വിറ്റാമിന്‍ ഇ കഴിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഗുണം ചെയ്യും. ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിന്‍ ഇ (ആല്‍ഫ-ടോക്കോഫെറോള്‍) അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചര്‍മ്മത്തെ മികച്ചതാക്കാന്‍ സഹായിക്കുന്ന ആന്റി-ഏജിംഗ് പ്രോപ്പര്‍ട്ടികള്‍ നല്‍കുന്നു.

ചര്‍മ്മത്തെ നന്നായി മോയ്‌സ്ചറൈസ് ചെയ്യുക

Your Complete Morning and Evening Skincare Routine - Live Enhanced

നല്ല മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിനുള്ള ഒരു പ്രധാന ഘട്ടമാണ്. വിപണിയില്‍ നിരവധി മോയ്‌സ്ചറൈസറുകള്‍ ലഭ്യമാണെങ്കിലും, നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായ ശരിയായ മോയ്‌സ്ചറൈസര്‍ കണ്ടെത്താന്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുന്നത് നല്ലതാണ്. ഹൈലൂറോണിക് ആസിഡ്, ഗ്ലിസറിന്‍ തുടങ്ങിയ ജലാംശം നല്‍കുന്ന ഘടകങ്ങള്‍ അടങ്ങിയവ നോക്കി എടുക്കുന്നതും നല്ലതായിരിക്കും.അത് നിങ്ങളുടെ ചര്‍മ്മത്തെ മൃദുലമാക്കും.

ദിവസേന രണ്ടു തവണ മുഖം വൃത്തിയാക്കുക

Top-Rated Face Wash For Acne-Prone Skin at Sephora | POPSUGAR Beauty

മുഖത്തെ അടഞ്ഞുപോയ സുഷിരങ്ങള്‍, അവശിഷ്ടമായ മേക്കപ്പ്, നിര്‍ജ്ജീവ ചര്‍മ്മകോശങ്ങള്‍ എന്നിവ നീക്കം ചെയ്യാന്‍ ക്ലെന്‍സിങ് സഹായിക്കുന്നു. പതിവായി ചെയ്യേണ്ട ഒരു നിര്‍ണായക ചര്‍മ്മസംരക്ഷണ പ്രകിയയാണിത്. അതേ സമയം അത് അമിതമായി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക. മറ്റ് ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് ശുദ്ധീകരണം സഹായിക്കുന്നു. മുഖക്കുരുവും തിണര്‍പ്പും ഒഴിവാക്കാന്‍ എല്ലാ ദിവസവും രാവിലെയും കിടക്കുന്നതിന് മുമ്പും നിങ്ങളുടെ മുഖം വൃത്തിയാക്കാന്‍ ഓര്‍മ്മിക്കുക. നിങ്ങളുടെ ചര്‍മ്മത്തിന്റെ തരത്തിന് അനുയോജ്യമായ ഒരു ക്ലെന്‍സര്‍ തിരഞ്ഞെടുക്കാന്‍ ശുപാര്‍ശ ചെയ്യുന്നു.

നല്ല ചര്‍മം ലഭിക്കുന്നതിന് ദിവസവും കുറഞ്ഞത് 7-9 മണിക്കൂറെങ്കിലും മതിയായ ഉറക്കം ലഭിക്കണം. ഇതിനായി യോഗ, ധ്യാനം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് നിങ്ങളുടെ മാനസികാവസ്ഥയെയും ചര്‍മ്മത്തെയും മെച്ചപ്പെടുത്തും.