ഇന്ത്യയുടെ ചില ഭാഗങ്ങളിൽ മഴവില്ലുകൾ അപ്രത്യക്ഷമാകുന്നുവെന്ന് പഠനം. മഞ്ഞുമലകൾ ഉരുകുന്നതും സമുദ്രനിരപ്പ് ഉയരുന്നതും പോലെ കാലാവസ്ഥാ വ്യതിയാനം മഴവില്ലിനെയും ബാധിക്കുന്നതയാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയുടെ ചില ഭാഗങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഭാവിയിൽ മഴവില്ലുകൾ കുറവായിരിക്കുമെന്ന് മുന്നറിയിപ്പ് നൽക്കുകയാണ് ശാസ്ത്രജ്ഞർ ഇപ്പോൾ.
കാലാവസ്ഥാ വ്യതിയാനം മഴവില്ലുകൾ പ്രത്യക്ഷപ്പെടുന്ന സമയത്തും സ്ഥലത്തും മാറ്റം വരുത്തുന്നുണ്ടെന്നും ഇത് ഇന്ത്യ പോലുള്ള ചില ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ മഴവില്ല് കാണാനുള്ള സാധ്യത കുറയ്ക്കുമെന്നുമാണ് ഗ്ലോബൽ എൻവയോൺമെന്റൽ ചേഞ്ചിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നത്.
ലോകമെമ്പാടുമുള്ള ആളുകൾ സമർപ്പിച്ച മഴവില്ലിന്റെ ഫോട്ടോകൾ ഉപയോഗിച്ച് ഒരു ആഗോള ഡാറ്റാബേസ് നിർമ്മിച്ചാണ് ശാസ്ത്രജ്ഞർ ഇത് കണ്ടെത്തിയത്. ലോകമെമ്പാടുമുള്ള മഴയുടെ രീതികളെയും മേഘാവൃതത്തെയും മാറ്റിമറിക്കുന്ന കാലാവസ്ഥാ വ്യതിയാനം, മഴവില്ലുകൾ പ്രത്യക്ഷപ്പെടുന്ന സമയത്തും സ്ഥലത്തും മാറ്റം വരുത്താൻ സാധ്യതയുണ്ടെന്ന് ഗവേഷകർ കണ്ടെത്തി.







