ചുവന്ന് തുടുത്ത കവിളുകൾ വേണോ? ആര്യവേപ്പും കറ്റാര്‍വാഴയും ബെസ്റ്റാ...

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചര്‍മ്മത്തിന്റെ തിളക്കം ഒരു വലിയ വെല്ലുവിളി തന്നെയാണ്. കാരണം അഴുക്കും പൊടിയും നിറഞ്ഞ ചര്‍മ്മമാണെങ്കില്‍ പലപ്പോഴും ചര്‍മ്മത്തിന്റെ തിളക്കം നഷ്ടപ്പെടുകയും അത് ചര്‍മ്മത്തെ മങ്ങിയതാക്കുകയും ചെയ്യുന്നുണ്ട്. പാടുകളും മുഖക്കുരുവും ഒന്നുമില്ലാത്ത നല്ല ക്ലിയർ സ്കിൻ ആരാണ് കൊതിയ്ക്കാത്തത്. അതിന് വേണ്ടി മാർക്കറ്റിൽ കിട്ടുന്ന സൗന്ദര്യവർധക വസ്തുക്കൾ വാങ്ങി പുരട്ടി അവസാനം പൊല്ലാപ്പായി മാറും. പിന്നെ അത് ചികിത്സിക്കാൻ നടക്കണം.

എന്നാല്‍ നല്ല തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍ പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിക്കുന്നതിന്റെ ഫലങ്ങള്‍ മറ്റൊന്നിലും ലഭിക്കുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.കറ്റാർവാഴയും ആര്യവേപ്പിലയും അതിന് ഏറ്റവും നല്ല പ്രതിവിധിയാണ്.കറ്റാര്‍വാഴയുടെ ഗുണങ്ങള്‍ നിരവധിയാണ് എന്ന് നമുക്കെല്ലാം അറിയാം. മോയ്‌സ്ചറൈസിംഗ്, വരണ്ട ചര്‍മ്മത്തിന് പരിഹാരം, മുഖക്കുരു നിയന്ത്രിക്കാനും മുഖക്കുരു പാടുകള്‍ കുറയ്ക്കാനും എല്ലാം കറ്റാര്‍വാഴ ഉപയോഗിക്കാം. ക്ലെന്‍സറുകള്‍, മോയ്‌സ്ചറൈസറുകള്‍, സെറം, ജെല്‍, മാസ്‌കുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ കറ്റാർവാഴ ഒരു പ്രധാന ഘടകമാണ്.

ആര്യവേപ്പിന്റെ ഗുണം

neem and aloe vera benefits for skin janiye neem aur aloe vera ke fayde samp | Skin Care: नीम और एलोवेरा का इस्तेमाल करने से कम होगा इस समस्या का खतरा, जानें |

കറ്റാര്‍വാഴ പോലെ തന്നെ ആര്യവേപ്പും നല്ലൊരു ചർമ സംരക്ഷണ വസ്തുവാണ്. ഇത് മുഖക്കുരു പാടുകളെ പാടെ ഇല്ലാതാക്കുകയും വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. എല്ലാ ദിവസവും ആര്യവേപ്പ് ഉപയോഗിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. ഇത് കറ്റാര്‍വാഴയില്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തില്‍ കാണിക്കുന്ന അത്ഭുതങ്ങള്‍ നിസ്സാരമല്ല.

എങ്ങനെ ഉപയോഗിക്കാം

ഒരു ചെറിയ കറ്റാര്‍ വാഴ ഒരു ടീസ്പൂണ്‍ വേപ്പിന്‍ പൊടി (അല്ലെങ്കില്‍ ഒരു പിടി ഇല) തേന്‍ എന്നിവയാണ് ആവശ്യമുള്ളത്.

കറ്റാര്‍വാഴയില്‍ നിന്ന് ജെല്‍ പുറത്തെടുത്ത് ഒരു ബ്ലെന്‍ഡറില്‍ ഇട്ട് അതിലേക്ക് ഒരു ടീസ്പൂണ്‍ വേപ്പിലപ്പൊടിയോ, ഒരു പിടി വേപ്പിലയോ ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം ഒരു പാത്രത്തിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

Neem Powder and Tablet: How neem powder & tablet is beneficial for us?

ഉപയോഗിക്കേണ്ടത്

രാത്രിയില്‍ നിങ്ങളുടെ മുഖം വൃത്തിയാക്കിയ ശേഷം, മുഖത്ത് മാസ്‌കിന്റെ നേര്‍ത്ത പാളി പുരട്ടുക.ഇത് 15 മിനിറ്റ് വെച്ചതിന് ശേഷം, മുഖം മൃദുവായി കഴുകുക, തുടർന്ന് മോയ്‌സ്ചറൈസ് പുരട്ടുക. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഈ മാസ്‌ക് ഉപയോഗിക്കുന്നത് ഉറപ്പാക്കുക.ഇത് ചര്‍മ്മത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കൊണ്ട് വരും.ഒരു മാസം സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കാണാനാകും.

Aloe Vera And Aloe Gel Face Mask Stock Photo - Download Image Now - iStock

ഫലങ്ങള്‍

ഈ മാസ്‌ക് ഉപയോഗിച്ചതിന് ശേഷമുള്ള ആദ്യ ദിവസം രാവിലെ, നിങ്ങളുടെ മുഖത്ത് ഒരു സൂക്ഷ്മമായ തിളക്കം പ്രകടമായതായി ഫീൽ ചെയും. കവിളുകള്‍ ചുവന്ന് തുടുക്കുകയും ചെയ്തിരിക്കുന്നതായി കാണാം. അതുപോലെ ചര്‍മ്മം സാധാരണയേക്കാള്‍ മൃദുലമാകും. ഒരാഴ്ച കഴിഞ്ഞ് ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും എന്നുള്ളതാണ് സത്യം. നിങ്ങളുടെ ചര്‍മ്മം മൃദുലമാകുക മാത്രമല്ല, നിങ്ങളുടെ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വലിപ്പം കുറയുകയും ചര്‍മ്മം ക്ലിയറാക്കി തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.