റോഡിൻറെ നടുക്ക് ഡാൻസ് കളിച്ച് പൊലീസുകാരൻ; വെെറലായി വീഡിയോ

പലപ്പോഴും ട്രാഫിക് പൊലീസുകാരുടെ മാതൃകാപരമായ പെരുമാറ്റങ്ങൾ വാർത്തകളിലും ഇടം നേടാറുണ്ട്. ഇപ്പോഴിതാ എല്ലാ വിഷമതകളെയും പോസിറ്റീവായി കണ്ട് ഊർജസ്വലതയോടെ ജോലി ചെയ്യുന്നൊരു ട്രാഫിക് പൊലീസകാരന്‍റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

വാർത്താ ഏജൻസിയായ എഎൻഐയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഉത്തരാഖണ്ഡിൽ നിന്നുള്ള യോഗേന്ദ്ര കുമാർ എന്ന ട്രാഫിക് പൊലീസുകാരനാണ് വീഡിയോയിലുള്ളത്. പ്രത്യേക രീതിയിലാണ് ഇദ്ദേഹം വാഹനങ്ങളും ഗതാഗതക്കുരുക്കും നിയന്ത്രിക്കുന്നത്.

റോഡിലൂടെ പോകുന്ന ഓരോ വാഹനങ്ങളെയും മനോഹരമായ ചുവടുകൾക്കും കൈ ആംഗ്യങ്ങൾക്കുമൊപ്പം കടത്തിവിടുന്ന ഇദ്ദേഹത്തെ അഭിനന്ദിച്ച് നിരവധിപേരാണ് വീഡിയോ പങ്കുവെക്കുന്നത്

ഒറ്റനോട്ടത്തിൽ ഇദ്ദേഹം വഴിയിൽ നിന്ന് ഡാൻസ് ചെയ്യുകയാണോയെന്ന് കാണുന്നവർക്ക് സംശയം തോന്നാം. എന്നാൽ അദ്ദേഹം തന്റെ ജോലി ചെയ്യുകയാണ് ചില സമയങ്ങളിൽ ഒന്ന് നിന്ന് രസകരമായ ചില പോസുകളും നൽകുന്നുണ്ട്.

എങ്കിലും ഇടവേളയെടുക്കാതെ തന്റെ കർത്തവ്യം കൃതമായി നിർവഹിക്കുകയാണ് ഇദ്ദേഹം. എങ്ങനെയാണ് ഇങ്ങനെ ഉത്സാഹത്തോടെ ജോലി ചെയ്യാൻ സാധിക്കുന്നത് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിട്ടുള്ളത്.