സൗന്ദര്യ പ്രശ്‌നം ഏതുമാകട്ടെ, രണ്ട് തുള്ളി കുങ്കുമാദി തൈലം മതി.

മുഖത്തെ ബാധിയ്ക്കുന്ന സൗന്ദര്യ പ്രശ്നങ്ങള്‍ ധാരാളമുണ്ട്. ചിലപ്പോളത് നിറമാകും,അല്ലെങ്കില്‍ മുഖക്കുരുവും കറുത്ത പാടുകളുമാകാം.മുഖത്തെ അയഞ്ഞ ചര്‍മം, ചുളിവുകള്‍, മറ്റ് പാടുകള്‍ തുടങ്ങിയ പല വിധ പ്രശ്നങ്ങളും ഇതില്‍ പെടുന്നു. മുഖ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ആയുര്‍വേദത്തിന് നല്ലൊരു പങ്കുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ക്കു മാത്രമല്ല, സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ആയുര്‍വേദം. തികച്ചും ഫലപ്രദമായ, അതേ സമയം യാതൊരു ദോഷങ്ങളും ഇല്ലാത്തവയാണ് ആയുര്‍വേദമെന്നു പറയാം.

അല്‍പനാള്‍ അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും. ആയുര്‍വേദത്തില്‍ പറയുന്ന ഒന്നാണ് കുങ്കുമാദി തൈലം. സൗന്ദര്യ സംരക്ഷണത്തിന് ഏറെ ഗുണകരമായ ഒന്നാണിത്. ഒരു പിടി സൗന്ദര്യ പ്രശ്നങ്ങള്‍ക്കുളള നല്ലൊരു പരിഹാരമാണിത്. കുങ്കുമാദി തൈലം ശുദ്ധമായതു നോക്കി വാങ്ങുക. ചുവന്ന നിറത്തില്‍ കൊഴുപ്പോടെയുള്ള ഈ തൈലം രണ്ടോ മൂന്നോ തുള്ളി പുരട്ടിയാല്‍ മതിയാകും. കുങ്കുമാദി തൈലം പുരട്ടുന്നതു കൊണ്ടുള്ള സൗന്ദര്യ ഗുണങ്ങളെക്കുറിച്ചറിയൂ:

Saffron | How It's Grown

കുങ്കുമപ്പൂ

പേരു സൂചിപ്പിയ്ക്കുന്ന പോലെ കുങ്കുമപ്പൂവാണ് ഇതിലെ മുഖ്യ ചേരുവ. കുങ്കുമപ്പൂ മാത്രമല്ല, ചന്ദനം, രക്തചന്ദനം, മഞ്ഞള്‍ തുടങ്ങിയ 26 ഓളം ആയുര്‍ വേദ ചേരുവകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മുഖത്തെ ഒരു പിടി സൗന്ദര്യ പ്രശ്നങ്ങള്‍ക്കുളള പരിഹാരവുമാണ് ഇത്.

ചര്‍മത്തിന് നിറം

ചര്‍മത്തിന് നിറം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് കുങ്കുമാദി തൈലം പുരട്ടുന്നത്. ഇതിലെ മഞ്ഞള്‍, ചന്ദനം, കുങ്കുമപ്പൂ തുടങ്ങിയവ നിറം ലഭിയ്ക്കാനുളള എളുപ്പ വഴിയാണ്. ഇവ ചേരുമ്പോള്‍ ചര്‍മത്തിന് സൗന്ദര്യ ഗുണങ്ങള്‍ വര്‍ദ്ധിയ്ക്കും. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് ഒരല്‍പം തൈലം മുഖത്ത് പുരട്ടുക. കുറച്ചു നാള്‍ ഇത് തുടര്‍ന്നാല്‍ നല്ല ഫലം കിട്ടും.

സണ്‍ടാന്‍

വെയിലേറ്റ് മങ്ങിയ ചര്‍മ്മത്തിന്റെ സംരക്ഷണത്തിനുള്ള എളുപ്പ വഴി കൂടിയാണ് കുങ്കുമാദി തൈലം. ഇത് അടുപ്പിച്ചു പുരട്ടുന്നത് ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. സ്വാഭാവിക ബ്ലീച്ച് ഗുണം നല്‍കുന്ന തികച്ചും പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയ ഒന്നാണിത്.

Best Kumkumadi tailam | Ayurvedic Kumkumadi oil

കണ്ണിനടിയിലെ കറുപ്പ്

കണ്ണിനടിയിലെ കറുപ്പകററാനുള്ള നല്ലൊരു മരുന്നു കൂടിയാണ് കുങ്കുമാദി തൈലം. ഇത് കണ്‍തടത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. കണ്ണിനടിയില്‍ പുരട്ടാന്‍ തികച്ചും സുരക്ഷിതമായ ഒന്നു കൂടിയാണിത്. രാത്രിയിലാണ് ഇതിന്റെ ഫലം കൂടുതല്‍ ലഭിക്കുക എന്നതിനാല്‍ കിടക്കുന്നതിന് മുമ്പ് രണ്ട് തുള്ളി തൈലമെടുത്ത് കണ്ണിനടിയില്‍ പുരട്ടി കിടന്നുറങ്ങാം.

ചര്‍മത്തിന് പ്രായക്കുറവ്

ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കാനുള്ള നല്ലൊരു വഴിയാണ് കുങ്കുമാദി തൈലം മുഖത്തു പുരട്ടുന്നത്. ഇതിലെ ഫൈറ്റോ കോംപൗണ്ടുകളാണ് ഇതിനായി സഹായിക്കുന്നത്. ഇത് ചര്‍മത്തിന് ചെറുപ്പം തോന്നിപ്പിയ്ക്കാനും ചര്‍മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.നല്ലൊരു ആന്റിഏജിംഗ് ലോഷന്‍ എന്ന ഗണത്തില്‍ ഇതിനെ പെടുത്താം.

ബ്ലാക് ഹെഡ്സ്, മുഖക്കുരു

മുഖത്തെ ബ്ലാക് ഹെഡ്സ്, മുഖക്കുരു തുടങ്ങിയവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കുങ്കുമാദി തൈലം. ഇവയ്ക്ക് ഹീലിംഗ്, അതായത് മുറിവുണക്കാനുള്ള കഴിവുണ്ട്. ഇതാണ് ഇത്തരം ഗുണങ്ങള്‍ നല്‍കുന്നത്. ഇതിലെ പ്രധാന ചേരുവയായ കുങ്കമമാണ് ഇതിനു സഹായിക്കുന്നത്. കുങ്കുമത്തിനൊപ്പം മഞ്ഞളും ഗുണകരം തന്നെയാണ്. തുടര്‍ച്ചയായുള്ള ഉപയോഗം മികച്ച ഫലം നല്‍കും.

മഞ്ഞള്‍

കുങ്കുമാദി തൈലത്തിലെ മഞ്ഞളിന് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. കൂടാതെ ബാക്ടീരിയകള്‍ക്കെതിരായി പ്രവര്‍ത്തിയ്ക്കുന്ന ഒരു ചേരുവ കൂടിയാണിത്. ഈ രണ്ടു ഗുണങ്ങളും ചര്‍മത്തിലെ മുറിവുകളും പൊള്ളലുകളുമെല്ലാം ഉണക്കാന്‍ ഏറെ നല്ലതാണ്. നല്ലൊരു ഹെര്‍ബല്‍ ആന്റിസെപ്റ്റികായി ഇതുപയോഗിയ്ക്കാം. ഇതു കൊണ്ടുള്ള മസാജ് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതും ചര്‍മത്തിലെ മുറിവുകളും മുറിവുകളുടെ പാടുകളുമെല്ലാം ഉണങ്ങാനും സഹായിക്കുന്നു.

24K KUMKUMADI THAILAM – The Tribe Concepts

ചര്‍മത്തിന് തിളക്കം

രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടു തന്നെ ചര്‍മത്തിന് തിളക്കം ലഭിയ്ക്കാനും ഇത് ഏറെ നല്ലതാണ്. ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നതിലൂടെയും ഇതുവഴി വരണ്ട ചര്‍മം ഒഴിവാക്കുന്നതിലൂടെയും ചര്‍മത്തിന്റെ തിളക്കം വര്‍ദ്ധിയ്ക്കും.

ഫേസ് മസാജിംഗ് ഓയില്‍

കുങ്കുമാദി തൈലം നല്ലൊരു ഫേസ് മസാജിംഗ് ഓയിലാണ്. മുഖത്തിനു നിറവും മാര്‍ദ്ദവവും നല്‍കാനും ചുളിവുകള്‍ ഒഴിവാക്കാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതു തടയാനുമുള്ള നല്ലൊരു എണ്ണയാണിത്. ഇത് രണ്ടോ മൂന്നോ തുളളി കയ്യിലെടുത്ത് മുഖത്തു പുരട്ടി പതുക്കെ 10-20 മിനിറ്റു നേരം മസാജ് ചെയ്യാം. രാത്രിയിലാണ് ഇതു മുഖത്തു പുരട്ടേണ്ടത്. രാത്രി മുഴുവന്‍ മുഖത്ത് ഇത് പുരട്ടി രാവിലെ കഴുകുന്നതാണ് നല്ലത്. മുഖത്ത് ഇതു പുരട്ടുന്നതിനു മുന്‍പ് ഇളംചൂടുവെള്ളത്തില്‍ മുഖം കഴുകി തുടച്ച ശേഷം പുരട്ടുക.

കുങ്കുമാദി തൈലം അടുപ്പിച്ച് അല്‍പനാള്‍ പുരട്ടിയാല്‍ മാത്രമേ ഗുണം ലഭിയ്ക്കൂ. ഇത് അടുപ്പിച്ച് അല്‍പനാള്‍ ചെയ്താല്‍ തീര്‍ച്ചയായും ഗുണം പ്രതീക്ഷിയ്ക്കാം. വ്യാജ ഉല്‍പന്നങ്ങളല്ലാതെ ശുദ്ധമായതു നോക്കി വാങ്ങുക. അല്‍പം വില കൂടുതലാണെങ്കിലും കൊഴുപ്പുള്ള ഓയിലായതു കൊണ്ടു തന്നെ അല്‍പം മാത്രം ഉപയോഗിച്ചാല്‍ മാതിയാകും. സാധാരണ ഗതിയില്‍ ചെറിയൊരു കുപ്പി തന്നെ രണ്ടോ മൂന്നോ മാസത്തേയ്ക്കു ധാരളമാണ്. മറ്റ് കൃത്രിമ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളേക്കാള്‍ ഗുണം നല്‍കും, ദോഷം വരികയുമില്ല.