'ഡിവോഴ്സ്' പെർഫ്യൂം പുറത്തിറക്കി ദുബായ് രാജകുമാരി ; ലോഞ്ച് ചെയ്തത് ഭർത്താവിനെ ഇൻസ്റ്റാഗ്രാമിലൂടെ തലാഖ് ചൊല്ലിയതിന് ശേഷം!

ഭർത്താവിൽ നിന്ന് പരസ്യമായി വേർപിരിഞ്ഞ് ആഴ്ചകൾക്ക് ശേഷം പുതിയ പെർഫ്യൂം പുറത്തിറക്കി ദുബായ് രാജകുമാരി. ദുബായ് രാജകുമാരി ശൈഖ മഹ്‌റ മുഹമ്മദ് റാഷിദ് അൽ മക്തൂം തൻ്റെ പുതിയ പെർഫ്യൂം ‘ഡിവോഴ്സ്’ എന്ന പേരിലാണ് പുറത്തിറക്കിയത്.

ലോഞ്ചിന് മുമ്പ് രാജകുമാരി തൻ്റെ ബ്രാൻഡായ മഹ്‌റ എം 1ൽ നിന്നുള്ള പെർഫ്യൂമിന്റെ ടീസറും തിങ്കളാഴ്ച ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പങ്കിട്ടിരുന്നു. പോസ്റ്റ് ചെയ്ത് നിമിഷനേരം കൊണ്ടാണ് ടീസർ സോഷ്യൽ മീഡിയയിൽ വൈറലായത്.

View this post on Instagram

A post shared by @mahraxm1

പോസ്റ്റിൽ ‘ഡിവോഴ്സ്’ എന്ന വാക്ക് ഉൾക്കൊള്ളുന്ന ഒരു കറുത്ത കുപ്പിയാണ് കാണാനാകുക. തകർന്ന ഗ്ലാസ്, കറുത്ത ഇതളുകൾ, കറുത്ത പാന്തർ എന്നിവ ടീസർ വീഡിയോയിൽ കാണാം. ശൈഖ മഹ്‌റ മുഹമ്മദ് റാഷിദ് അൽ മക്തൂം തൻ്റെ ഭർത്താവ് ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിനെ ഇൻസ്റ്റാഗ്രാമിലൂടെ തലാഖ് ചൊല്ലിയത് നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു.

ദുബായ് ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ 30 വയസ്സുള്ള ശൈഖ മഹ്‌റ വ്യവസായി ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിനെ 2023 മെയ് മാസത്തിലാണ് വിവാഹം കഴിച്ചത്. ഒരു വർഷത്തിനുശേഷം ഇവർക്ക് കുഞ്ഞും ജനിച്ചു. ഷെയ്ഖ മഹ്‌റയുടെ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ്.

Read more