കല്ല്യാണമണ്ഡപത്തില്‍ വെച്ച് വരന് മുടി ഇല്ലെന്ന് അറിഞ്ഞു; വധു ബോധം കെട്ടുവീണു

ആയുഷ്മാന്‍ ഖുറാനയുടെ ബാല എന്ന ഹിന്ദി സിനിമയിലേതിന് സമാനമായ രംഗങ്ങളാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഒരു കല്ല്യാണ വീട്ടില്‍ നടന്നത്. കല്ല്യാണ മണ്ഡപത്തില്‍ എത്തിയപ്പോഴാണ് വരന് തലമുടിയില്ലെന്നും വിഗ്ഗ് ആണ് ഉപയോഗിക്കുന്നത് എന്നും വധു അറിഞ്ഞത്. വരന് മുടിയില്ല കഷണ്ടിയാണ് എന്നറിഞ്ഞ് വധു മണ്ഡപത്തില്‍ ബോധം കെട്ട് വീഴുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ ഭര്‍ത്തനയിലാണ് സംഭവം.

ബുധനാഴ്ച രാത്രിയാണ് സിനിമാ സമാന രംഗങ്ങള്‍ ഇവിടെ അരങ്ങേറിയത്. മുടിയില്ലാത്തതിനാല്‍ വരന്‍ അജയ് കുമാര്‍ വിഗ്ഗ് ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം വധുവിനെ അറിയിച്ചിരുന്നില്ല. കല്ല്യാണ ചടങ്ങുകളുടെ ഭാഗമായി പരസ്പരം മാല അണിയിക്കുന്നതിന് ഇടയിലാണ് ഇക്കാര്യം കണ്ടെത്തിയത്. വരന്‍ ഇടയ്ക്കിടെ തലപ്പാവ് ശരിയാക്കുകയും തലമുടി ശ്രദ്ധിക്കുകയും ചെയ്തതോടെ വധുവിന് സംശയമായി. തുടര്‍ന്ന് വധുവിന് ഒപ്പം ഉണ്ടായിരുന്നവരാണ് ഈ രഹസ്യം കണ്ടെത്തിയത്.

Read more

മണ്ഡപത്തില്‍ വീണ വധു ബോധം വന്നപ്പോള്‍ കല്ല്യാണത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. വീട്ടുകാര്‍ ഏറെ നിര്‍ബന്ധിച്ചെങ്കിലും കല്ല്യാണത്തിന് വധു സമ്മതിച്ചില്ല. തുടര്‍ന്ന അജയ് കുമാറും കുടുംബവും തിരികെ മടങ്ങി.