മുഖത്ത് കരി പുരട്ടുന്നതിന്റെ ഗുണങ്ങള്‍ എന്തെല്ലാം?

ആധുനിക കാലത്തെ ജീവിതം നമ്മുടെ മുന്‍ തലമുറകള്‍ അനുഭവിച്ചതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. സാങ്കേതികവിദ്യയിലെ ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങള്‍ ആഗോളവത്കരണത്തെയും നഗരവത്കരണത്തെയും ഉന്മാദമായ വേഗത്തില്‍  ഊര്‍ജ്ജസ്വലമാക്കുന്നുണ്ടെങ്കിലും, അത് അത്ര നല്ലതല്ലാത്ത ചില കാര്യങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. ആഗോളതാപനം, അതിന്റെ പശ്ചാത്തലത്തില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന മലിനീകരണ തോത്. അങ്ങനെ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഇന്ന് നമ്മള്‍ നേരിടുന്നു. അഴുക്ക്, വിയര്‍പ്പ്, മലിനീകരണം എന്നിവയുടെ അനന്തരഫലങ്ങളില്‍ നിന്ന് നമ്മുടെ ചര്‍മ്മം സംരക്ഷിക്കുക എന്നത് ഭഗീരഥ യജ്ഞമായി ഇപ്പോള്‍ മാറിയിട്ടുണ്ടല്ലോ.

അത്തരം സമയങ്ങളില്‍, നിങ്ങളുടെ ചര്‍മ്മത്തില്‍ മലിനീകരണത്തിന്റെ അനാവശ്യ പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യാന്‍ തീയെ തീകൊണ്ട് ചെറുക്കേണ്ടതുണ്ട്. അതായത് അന്തരീക്ഷ മലിനീകരണത്തില്‍ നിന്നുള്ള കാര്‍ബണ്‍ ആണല്ലോ നമ്മുടെ ചര്‍മ്മത്തില്‍ അടിഞ്ഞുകൂടി പ്രശ്‌നങ്ങളുണ്ടാക്കുന്നത്. കാര്‍ബണിന്റെ ഏറ്റവും ശുദ്ധമായ രൂപങ്ങളില്‍ ഒന്നായ കരി കൊണ്ടു തന്നെ നമുക്ക് അതിന് നേരിടാം. ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ നിങ്ങളുടെ ചര്‍മ്മ സുഷിരങ്ങളുടെ ആഴത്തിലുള്ള ശുദ്ധീകരണം നടത്തുന്നതിനൊപ്പം, മൊത്തത്തിലുള്ള ചര്‍മ്മത്തിന്റെ ടോണ്‍ മെച്ചപ്പെടുത്തുന്നു, നല്ല പുതുമയും വൃത്തിയും നല്‍കുന്നു.

Activated Charcoal Skin Benefits: Does It Really Work?

എന്താണ് ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ എന്തിനാണ് ഇത് ഉപയോഗിക്കുന്നത് ?

നിങ്ങളുടെ ചര്‍മ്മത്തിന് മള്‍ട്ടിടാസ്‌കുകള്‍ ചെയ്യുന്ന കാര്‍ബണിന്റെ ഒരു പ്രോസസ് ചെയ്ത രൂപമാണ് ആക്ടിവേറ്റഡ് ചാര്‍ക്കോള്‍. ഇതിന്റെ ചെറിയ കണങ്ങള്‍ക്ക് മുഖത്തെ സുഷിരങ്ങളുടെ ഉള്ളിലേക്ക് പോയി അവയെ അണ്‍ക്ലോഗ് ചെയ്യാനും വൃത്തിയാക്കാനും ചര്‍മ്മത്തിന്റെ നിറം നല്‍കാനും കഴിയും. ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ സാധാരണയായി ഫേസ് സ്‌ക്രബുകള്‍, മാസ്‌ക്കുകള്‍, ഫേസ് വാഷുകള്‍, സോപ്പുകള്‍ എന്നിവയായി കാണപ്പെടുന്നു.

ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ എങ്ങനെ പ്രയോജനകരമാണ്?

സുഷിരങ്ങള്‍ അടയ്ക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു.

മുഖത്തെ വലുതോ ചെറുതോ ആയ സുഷിരങ്ങള്‍, സെബം, മറ്റ് സ്രവങ്ങള്‍ എന്നിവയാല്‍ അടഞ്ഞു പോകും. ആക്ടിവേറ്റഡ് ചാര്‍ക്കോള്‍, അവയിലെ ബില്‍ഡ്-അപ്പുകള്‍ മായ്ക്കാനും അവ അടഞ്ഞു പോകാതിരിക്കാനും സഹായിക്കുന്നു, ഇത് അണുബാധകളും മുഖക്കുരുവും കുറയ്ക്കാന്‍ സഹായിക്കും.

DIY Charcoal Mask Recipes, How to Apply, and Skin Benefits

മുഖക്കുരുവും പൊട്ടലും കുറയ്ക്കുന്നു

ഇടയ്ക്കിടെ ചര്‍മ്മം വൃത്തിയാക്കുകയാണെങ്കില്‍, മുഖക്കുരുവും പൊട്ടലും ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണ്. അമിതമായ വിയര്‍പ്പ്, അല്ലെങ്കില്‍ തുറന്ന മുറിവുമായി അഴുക്ക് കലരുന്നത് അല്ലെങ്കില്‍ വൃത്തിയാക്കല്‍ ഉപകരണങ്ങള്‍ പങ്കിടുന്നത് പോലെ വ്യത്യസ്തമായ കാരണങ്ങളുണ്ടാകുമെങ്കിലും, ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ ചര്‍മ്മത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുകയും ഇടയ്ക്കിടെയുള്ള പൊട്ടല്‍ ഒഴിവാക്കുകയും ചെയ്യും.

ഓയില്‍ ബാലന്‍സിംഗ്

ആക്ടിവേറ്റഡ് ചാര്‍ക്കോളിന്റെ ഗുണങ്ങള്‍ അതിനെ എണ്ണമയമുള്ള ചര്‍മ്മത്തിന് അനുയോജ്യമായ കൂട്ടാളിയാക്കുമ്പോള്‍ , ഇത് ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതില്‍ പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ ചര്‍മ്മം വരണ്ടതാണെങ്കില്‍ പോലും!

വിഷാംശം ഇല്ലാതാക്കുകയും ചര്‍മ്മത്തിന്റെ നിറം തുല്യമാക്കുകയും ചെയ്യുന്നു

ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ നിങ്ങളുടെ ചര്‍മ്മത്തെ ശുദ്ധീകരിക്കുക മാത്രമല്ല, ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതിന് തുല്യമായ തിളക്കം നല്‍കാനും സഹായിക്കുന്നു! ഈ പദാര്‍ത്ഥത്തിന്റെ പതിവ് ഉപയോഗം, ചര്‍മ്മത്തിലെ പാടുകള്‍ അല്ലെങ്കില്‍ അസമമായ ചര്‍മ്മം ഒഴിവാക്കാനുള്ള ഉത്തമ വഴിയാണ്. ചുരുക്കിപ്പറഞ്ഞാല്‍, ആധുനിക കാലത്തെ തിരക്കില്‍ അകപ്പെടുമ്പോഴും നിങ്ങളുടെ ചര്‍മ്മം എപ്പോഴും പുതുമയുള്ളതും വൃത്തിയുള്ളതുമായി നിലനിര്‍ത്താന്‍ ഒരു മാന്ത്രിക ഇന്‍ഗ്രീഡിയന്റ് എന്ന നിലയ്ക്ക് ആക്ടിവേറ്റഡ് ചാര്‍ക്കോളുമായി കൂട്ടുകൂടാം.

2,136 Charcoal Face Mask Stock Photos, Pictures & Royalty-Free Images - iStock