ആധുനിക ഫയര്‍ ടെക്നോളജി ഉപയോഗിച്ചുള്ള ഫയര്‍ വര്‍ക്ക്, കൂടല്‍മാണിക്യം ക്ഷേത്ര ഉല്‍സവത്തില്‍ പള്ളിവേട്ടയ്ക്ക് ശേഷം ഐ.സി.എല്‍ ഫിന്‍കോര്‍പ് സമര്‍പ്പിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി മെയ് 7ന് പള്ളിവേട്ടയ്ക്ക് ശേഷം ഐ.സി.എല്‍ ഫിന്‍കോര്‍പ് സമര്‍പ്പിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പരമ്പരാഗത വെടിക്കെട്ടുകള്‍ ജനങ്ങളില്‍ അപകടഭീതി ഉണ്ടാക്കുന്ന സാഹചര്യത്തില്‍, വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന അപകടകരമല്ലാത്ത ആധുനിക ഫയര്‍ ടെക്നോളജി ഉപയോഗിച്ചുള്ള ഫയര്‍ വര്‍ക്കാണ് ഒരുക്കിയിരിക്കുന്നത്.
ഏകദേശം 10 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രദര്‍ശനമാണ് നടക്കുക. പള്ളിവേട്ട കഴിഞ്ഞ് സംഗമേശന് ക്ഷേത്രത്തിലെ ബഹുനില പന്തലിന്റെ സമീപത്ത് എത്തുന്ന സമയത്താണ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ആരംഭിക്കുക. ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് സി.എം.ഡി അഡ്വ.കെ.ജി അനില്‍കുമാര്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ ഗോപി, അഡ്മിനിസ്ട്രേറ്റര്‍ രാധേഷ്, കൂടല്‍മാണിക്യം ഭരണസമിതിയംഗങ്ങളായ അഡ്വ.കെ.ജി അജയ്കുമാര്‍, ഡോ.മുരളി ഹരിതം, രാഘവന് മുളങ്ങാടന്‍, സ്റ്റാഫ് പ്രതിനിധി കെ.ബിന്ദു, ഐ.സി.എല്‍ എച്ച്.ആര് മാനേജര്‍ സാം മാളിയേക്കല്‍,പി.ആര്.ഓ റെജി,ജെനീഷ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
കൂൾ കളേഴ്സ് ഗാര്‍മെന്റ്സ് പ്രീമിയർ ലീഗ് 2026 നവംബർ 10 മുതൽ 14 വരെ ഗോവയിൽ
ഇൻഡോ-അറബ് കണക്ട് 2026: ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസ് വൈസ് ചെയർമാൻ അമൽജിത്ത് മേനോന് ‘യങ് എന്റർപ്രണർ’ പുരസ്കാരം