Tuesday, 15 September 2026
‘Honest storytelling is a powerful means of change
06:26:07 PM IST
Kerala

‘പാർട്ടിക്കെതിരായ കടന്നാക്രമണങ്ങളെ ശക്തമായി ചെറുത്തുതോൽപ്പിക്കും’; എംവി ഗോവിന്ദൻ

ന്യൂസ് ഡെസ്ക് 15 September 2026, 5:02 pm
SHARE

പാർട്ടിക്കെതിരായ കടന്നാക്രമണങ്ങളെ ശക്തമായി ചെറുത്തുതോൽപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഘടനാതലത്തിൽ മൂന്ന് മാസത്തിലൊരിക്കൽ പരിശോധന നടത്തുമെന്നും സംസ്ഥാന സമിതി ആറ് മാസത്തിലൊരിക്കൽ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാതല വിശാല സമിതികൾ ഒക്ടോബർ 14നകം പൂർത്തിയാക്കും. ഏരിയ സെക്രട്ടറിക്ക് പുറമെ മൂന്ന് പേരെ കൂടി ജില്ലാ യോഗങ്ങളിൽ പങ്കെടുപ്പിക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വിപുലീകൃത സംസ്ഥാന സമിതിയിൽ തനിക്കെതിരെ ശാസന ഉണ്ടായെന്നത് അദ്ദേഹം നിഷേധിച്ചില്ല. എല്ലാവരുടെയും വീഴ്ചകൾ ചർച്ച ചെയ്തെന്നും ഇഡിയ്‌ക്കെതിരായ പ്രമേയം ഉൾപ്പെടെ മൂന്ന് പ്രമേയങ്ങൾ അംഗീകരിച്ചെന്നും ഗോവിന്ദൻ പറഞ്ഞു.

പാർട്ടി തിരുത്തൽ പ്രക്രിയയിലാണെന്നും താൻ ഉൾപ്പെടെ എല്ലാവരും മാറ്റത്തിന് വിധേയരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വർഗീയതയ്ക്കും ഇഡിയുടെ കടന്നാക്രമണത്തിനും സംസ്ഥാന സർക്കാരിന്റെ തെറ്റായ പ്രവർത്തനങ്ങൾക്കും കേന്ദ്രസർക്കാർ നയങ്ങൾക്കുമെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →