Friday, 11 September 2026
‘Honest storytelling is a powerful means of change
05:28:39 PM IST
Business

15 വർഷത്തിന് ശേഷം സിഇഒ സ്ഥാനമൊഴിഞ്ഞ് ടിം കുക്; ആപ്പിളിന്റെ പുതിയ സിഇഒ ജോൺ ടെനസ്

ന്യൂസ് ഡെസ്ക് 1 September 2026, 9:46 am
SHARE

ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്തുനിന്ന് ടിം കുക്ക് പടിയിറങ്ങി. 2011ൽ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ പിൻഗാമിയായി ചുമതലയേറ്റ കുക്ക്, 15 വർഷത്തെ സേവനത്തിന് ശേഷമാണ് സിഇഒ സ്ഥാനം ഒഴിയുന്നത്. ഇനി എക്സിക്യൂട്ടീവ് ചെയർമാനായാണ് ടിം കുക്ക് ആപ്പിളിൽ തുടരുക. കമ്പനിയുടെ ഹാർഡ്‌വെയർ എൻജിനീയറിങ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റായ ജോൺ ടെനസാണ് പുതിയ സിഇഒയായി ചുമതലയേൽക്കുന്നത്.

‘ആപ്പിൾ കമ്മ്യൂണിറ്റിയിലെ എല്ലാവർക്കും എന്റെ സ്നേഹം. സിഇഒ എന്ന നിലയിൽ ഇതെന്റെ അവസാന ദിവസമാണ്. നാളെ എന്റെ സ്ഥാനപ്പേര് മാറിയേക്കാം, പക്ഷേ ആപ്പിളിനോടുള്ള എന്റെ സ്നേഹത്തിന് മാറ്റമുണ്ടാകില്ല. എപ്പോഴും എന്നെ പ്രചോദിപ്പിച്ചതിന് നന്ദി. പറഞ്ഞറിയിക്കാനാകാത്ത നന്ദിയാണെനിക്ക്. പുതിയ അധ്യായം തുറക്കുമ്പോൾ ഞാൻ ഏറെ ആവേശത്തിലാണ്’ എന്നായിരുന്നു വിടവാങ്ങൽ സന്ദേശത്തിൽ ടിം കുക്ക് കുറിച്ചത്.

സ്റ്റീവ് ജോബ്സിന്റെ വിയോഗത്തിന് പിന്നാലെ ആപ്പിളിന്റെ ഭാവിയെക്കുറിച്ച് ആശങ്കകൾ ഉയർന്ന സമയത്താണ് കുക്ക് കമ്പനിയുടെ തലപ്പത്തെത്തിയത്. 2011ൽ ഏകദേശം 350 ബില്യൺ ഡോളറായിരുന്ന ആപ്പിളിന്റെ വിപണി മൂല്യം കുക്കിന്റെ നേതൃത്വത്തിൽ 4.6 ട്രില്യൺ ഡോളറിലധികമായി ഉയർന്നു. 2001ൽ ആപ്പിളിൽ ചേർന്ന ജോൺ ടെനസ് 25 വർഷത്തിലേറെയായി കമ്പനിക്കൊപ്പമുള്ള പ്രമുഖ എൻജിനീയറാണ്. ഐപാഡ്, മാക്, എയർപോഡ്സ്, ഐഫോൺ തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങളുടെ ഹാർഡ്‌വെയർ രൂപകൽപ്പനയിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

s
ന്യൂസ് ഡെസ്ക്
View all posts →