Tuesday, 15 September 2026
‘Honest storytelling is a powerful means of change
03:24:49 PM IST
Business

കൂൾ കളേഴ്സ് ഗാര്മെന്റ്സ് പ്രീമിയർ ലീഗ് 2026 നവംബർ 10 മുതൽ 14 വരെ ഗോവയിൽ

ബിസിനസ് ഡെസ്ക് 15 September 2026, 12:38 pm
SHARE

കൂൾ കളേഴ്സ് ഗാര്മെന്റ്സ് പ്രീമിയർ ലീഗ് 2026 നവംബർ 10 മുതൽ 14 വരെ ഗോവയിൽ നടക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഗാര്മെന്റ്സ് ക്രിക്കറ്റ് കാർണിവലായ കൂൾ കളേഴ്സ് ഗാര്മെന്റ്സ് പ്രീമിയർ ലീഗ് (ജി പി എൽ)-ന്റെ 7-ാം പതിപ്പാണ് 2026 നവംബർ 10 മുതൽ 14 വരെ ഗോവയിലെ Madgaon Cricket Club-ൽ വെച്ച് നടത്തപ്പെടുന്നത്. ഈ ടൂർണ്ണമെൻ്റിലെ പ്രമുഖ സ്പോൺസർ കൂൾ കളേഴ്സ് ആണ്. 12 ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെൻ്റിലെ അംഗങ്ങൾക്കുള്ള ജേഴ്സി കൊച്ചിയിൽ അവന്യൂ റീജന്റ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രസിഡൻറ് VMH അഹമ്മദുള്ള, സെക്രട്ടറി സാബി ജോൺ, ട്രഷറർ ജിനോയി വർഗ്ഗീസ്, കൺവീനർ ജുനൈദ്, മുജീബ് റഹ്മാൻ, മാലിക് കെ എം റ്റി എന്നിവർ സന്നിഹീതരായിരുന്നു.

ഈ ടൂർണ്ണമെൻ്റിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ വസ്ത്ര ബ്രാൻഡുകളുടെ പ്രതിനിധികൾ, കേരളത്തിലെ വസ്ത്ര വ്യാപാരരംഗത്തെ പ്രമുഖ വ്യാപാരികൾ, വിതരണക്കാർ, എന്നിവർ ഉൾപ്പെടെ 300 ഇൽ പരം ആളുകൾ പങ്കാളികളാകുന്നു.

ഗാർമെന്റ് ക്രിക്കറ്റ് അസ്സോസിയേഷൻ ട്രസ്റ്റ് കൊച്ചി, ത്രിപ്പൂണിത്തുറ ആസ്ഥാനമാക്കി സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സൊസൈറ്റി ആണ്. ടെക്സ്റ്റൈൽ, ഗാർമെന്റ്സ് മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളുടെ മാനസ്സികവും, ശാരീരികവും തൊഴിൽപരവുമായ ഉന്നമനത്തിനു വേണ്ടിയുളള പരിപാടികൾ സംഘടിപ്പിച്ച് നടപ്പിലാക്കുക എന്നതാണ് ഈ ട്രസ്റ്റിന്റെ പ്രധാനലക്ഷ്യം. ഇതിനെ മുൻനിർത്തി എല്ലാ വർഷവും വളരെ വിപുലമായ രീതിയിൽ മികച്ച ഒരു ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു വരുന്നു.

2016ൽ തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു കൊണ്ടാണ് ഈ സംഘടന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. വയനാട്, തൊടുപുഴ, ഗോവ, ബാംഗ്ലൂർ എന്നിവടങ്ങളിലെ പ്രമുഖ ക്രിക്കറ്റ് ഗ്രൗണ്ട്കളിൽ ഇതിനോടകം വിവിധ വർഷങ്ങളിൽ ടൂർണ്ണമെൻറുകൾ സംഘടിപ്പിക്കുകയുണ്ടായി. ടൂർണ്ണമെന്റിൽ നിന്നും ലഭിക്കുന്ന വരുമാനം സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു വരുന്നു.

കേരളത്തെ പിടിച്ചുലച്ച മഹാ പ്രളയം ഉണ്ടായപ്പോൾ നിരവധി സഹായങ്ങൾ പ്രളയ ബാധിത പ്രദേശങ്ങളിൽ എത്തിക്കുവാൻ ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രാദേശിക ജനപ്രധിനിധികൾ നടത്തി വരുന്ന ഭവന നിർമ്മാണ പദ്ധതികളിലും സാമ്പത്തിക സഹായം നല്കി ഭാഗവാക്കാകുവാൻ ഈ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. ഗുരുതരമായ രോഗാവസ്ഥയിൽ കഴിയുന്ന നിരവധി ആളുകൾക്ക് കഴിഞ്ഞ കാലങ്ങളിൽ ചികിത്സാ സഹായം ഉൾപ്പെടെ നല്കി വരുന്നു.

Read More
s
ബിസിനസ് ഡെസ്ക്
View all posts →