കോവളം ബീച്ചിന് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ്

ഇന്ത്യയിലെ രണ്ട് ബീച്ചുകള്‍ക്കുകൂടി ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. കേരളത്തിലുള്ള കോവളം ബീച്ചിനും പുതുശ്ശേരിയുടെ ഈഡന്‍ ബീച്ചിനുമാണ് സര്‍ട്ടിഫിക്കറ്റ്.
ഇതോടെ ഇന്ത്യക്ക് പത്ത് സര്‍ട്ടിഫൈഡ് ബീച്ചുകള്‍ സ്വന്തമായി. അന്താരാഷ്ട്രസംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണിത്. കടല്‍ക്കുളിക്കാവശ്യമായ ജലശുദ്ധി, പരിസ്ഥിതി സംരക്ഷണം, സുരക്ഷിതത്വം, സൗകര്യങ്ങള്‍ അടക്കം മുപ്പത്തിമൂന്ന് മാനദണ്ഡങ്ങള്‍സ്ഥാനമാക്കിയാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.

ഇത്തരത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള 4154 ബീച്ചുകളാണ് ലോകത്തുള്ളത്. 615 എണ്ണവുമായി സ്‌പെയിനും 519 മായി തുര്‍ക്കിയുമാണ് മുന്നില്‍.

ശിവരാജ്പൂര്‍-ഗുജറാത്ത്, ഗോഖ്‌ല-ദിയു, കാസര്‍ഗോഡ്- കേരളം, പാദുബിദ്രി-കര്‍ണ്ണാടക, കാപ്പാട്-കേരളം, റുഷികോണ്ട-ആന്ധ്രപ്രദേശ്, ഗോള്‍ഡന്‍ ബീച്ച്-ഒഡീഷ, രാധാനഗര്‍-അന്‍ഡമാന്‍ നിക്കോബാര്‍ എന്നിവ കഴിഞ്ഞ കൊല്ലത്തില്‍ സര്‍ട്ടിഫൈഡ് ചെയ്യപ്പെട്ടിരുന്നു.