സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിക്കും; അന്തർ സംസ്ഥാന യാത്രയ്ക്ക് പാസ് നിർബന്ധമാക്കിയേക്കും

ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടപ്പാക്കേണ്ട നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് അന്തിമ തീരുമാനമെടുക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതതലയോഗം വിശദമായ ചര്‍ച്ച ചെയ്ത ശേഷം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇറക്കും. അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് പാസുകള്‍ തുടരാനാണ് സംസ്ഥാനത്തിന്റെ നിലപാട്. ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ അടക്കം...

ഐ ഫോണും പണവും നല്‍കി രാജ്യസുരക്ഷ സംബന്ധിച്ച രേഖകള്‍ കൈവശപ്പെടുത്താന്‍ നീക്കം; പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ക്ക് 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ...

ഡൽഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ചാരവൃത്തിക്കിടെ പിടികൂടി. അനഭിമതരായി പ്രഖ്യാപിച്ച ഇവരോട് 48 മണിക്കൂറിനകം രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടു. പാക് സ്ഥാനപതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയാണ് ഞായറാഴ്ച വിദേശകാര്യ മന്ത്രാലയം തീരുമാനം അറിയിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഇന്ത്യ ഉന്നയിക്കുകയാണെന്നും അവരെ...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 62.62 ലക്ഷം കടന്നു; 53000- ത്തിലേറെ പേരുടെ ആരോഗ്യനില ഗുരുതരം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 62.62 ലക്ഷം കടന്നു. ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേക്കെത്തി. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 5000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം കോവിഡ് ബാധിച്ച് ലോകത്ത് 3200 പേര്‍...

24 മണിക്കൂറിൽ 8000-ത്തിലധികം രോഗികൾ; ലോകത്ത് ‌ ഇന്ത്യ എട്ടാം സ്ഥാനത്ത്, ആശങ്ക ഉയർത്തി രോഗവ്യാപനം

കോവിഡ് 19 രോ​ഗവ്യാപനം ഇന്ത്യയിൽ ഉയർന്നു കൊണ്ടിരിക്കുന്നു. 24 മണിക്കൂറിനിടെ 8000- ലധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ലോകത്തെ കോവിഡ് പട്ടികയിൽ എട്ടാം സ്ഥാനത്തേയ്ക്ക് ഇന്ത്യ ഉയർന്നു. ലോകത്തെ കോവിഡ് കണക്കുകൾ രേഖപ്പെടുത്തുന്ന വേൾഡോ മീറ്റേഴ്സിന്റെ കണക്കുപ്രകാരമാണ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ജർമ്മനിയെ മറികടന്ന് എട്ടാം...

കേരളത്തിൽ വീണ്ടും കോവിഡ് മരണം; കോഴിക്കോട് മാവൂർ സ്വദേശി മരിച്ചു

കേരളത്തിൽ വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കോഴിക്കോട് മാവൂർ കൽപ്പള്ളി സ്വദേശി സുലൈഖ (56) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 10 ആയി. ബഹ്റിനിൽ നിന്ന് കഴിഞ്ഞ 20-നാണ് ഇവർ നാട്ടിലെത്തിയത്. ഇവരുടെ ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വീട്ടിലേക്ക് അയച്ച പ്രവാസിക്ക് കോവിഡ്; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ​ഗുരുതര വീഴ്ച

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് വീട്ടിലേക്ക് തിരിച്ചയച്ച രോ​ഗിക്ക് കോവിഡ് പോസിറ്റീവ്. കുവൈറ്റിൽ നന്ന് കോവിഡ് ലക്ഷണങ്ങളുമായി വന്ന ആലങ്കോട് സ്വദേശിയായ പ്രവാസിയെ സ്രവമെടുത്തതിന് ശേഷം തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ തിരിച്ചു വിളിക്കുകയായിരുന്നു. ഇന്നലെയാണ് 42-കാരനായ ആലങ്കോട് സ്വദേശി പ്രത്യേക വിമാനത്തിൽ...

എതിർത്തവർ തന്നെ ഏറ്റെടുക്കേണ്ടി വന്നു; ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോൾ വിക്ടേഴ്സ് ചാനലിന്റെ ചരിത്രം ഓർമ്മപ്പെടുത്തി പ്രതിപക്ഷം

കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ പുതിയ അദ്ധ്യായനവർഷം ഓൺലൈൻ ക്ലാസുകളായി ജൂൺ ഒന്നിന് ആരംഭിക്കുമ്പോൾ ഇടതു സർക്കാറിന്റെ പഴയ നിലപാടുകൾ ഓർമ്മിപ്പിച്ച് പ്രതിപക്ഷം രം​ഗത്ത്. ക്ലാസുകൾ ആരംഭിക്കാൻ ഇടതുപക്ഷത്തിന് ‌ തുറന്നെതിർത്ത വിക്ടേഴ്‌സ് ചാനലിനെ ആശ്രയിക്കേണ്ടി വന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. വിക്ടേഴ്‌സ് ചാനലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അതിനെ...

കോവിഡ് പ്രതിരോധത്തിന്റെ കേരള മാതൃക; ആരോ​ഗ്യമന്ത്രിയുമായി കമൽഹാസൻ സംവദിച്ചു

ലോകത്ത് കോവിഡ് 19 പിടിമുറുക്കുമ്പോൾ കേരളത്തിലെ പ്രതിരോധ മാതൃകകളെ കുറിച്ച് ചോദിച്ചറിയാൻ ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ യുമൊത്ത് കമൽഹാസൻ സംസാരിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കേരളം സ്വീകരിച്ച കരുതൽ നടപടികളെ കുറിച്ചും നിലവിലെ പ്രവർത്തനങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. കോവിഡിന്റെ കാര്യത്തിൽ മുൻകൂട്ടി നടത്തിയ തയ്യാറെടുപ്പുകളും സർക്കാർ സംവിധാനങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനവുമാണ്...

സംസ്ഥാനത്ത് ഇന്ന് 61 പേർക്ക് കോവിഡ്; ചികിത്സയിലായിരുന്ന 15 പേരുടെ പരിശോധനാഫലം നെഗറ്റീവ്

സംസ്ഥാനത്ത് ഇന്ന് 61 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക്...

ജനശതാബ്ദി ഉൾപ്പെടെ ട്രെയിൻ സർവീസ് നാളെ ആരംഭിക്കും; സമയക്രമം ഇങ്ങനെ

ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് നാളെ മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും. ജനശതാബ്ദി ഉൾപ്പെടെ ആറ് ട്രെയിൻ സർവീസുകളാണ് തുടങ്ങുന്നത്. നേരത്തെ ബുക്ക് ചെയ്തവർക്ക് മാത്രമാണ് യാത്ര അനുവദിക്കുക. തിരുവനന്തപുരം – കണ്ണൂർ, കോഴിക്കോട് ജനശതാബ്ദി ട്രെയിനുകൾ ഉൾപ്പടെ അഞ്ച് പ്രതിദിന സർവീസുകളുണ്ടാകും. റിസർവേഷൻ നിർബന്ധമാണ്. ആരോഗ്യപരിശോധനയിൽ കോവിഡ് ലക്ഷങ്ങളുണ്ടെങ്കിൽ...