രാജീവ് വധക്കേസ്; അഡ്വ. സി.പി. ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ തള്ളി

ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വക്കേറ്റ് സി.പി. ഉദയഭാനു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇപ്പോള്‍ ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന പൊലീസിന്റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. കേസ് ഡയറിയും കേസിലെ നിര്‍ണായക തെളിവുകളായ ഫോണ്‍ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. റിയല്‍ എസ്റ്റേറ്റ്...

ബി എൻ ശർമ്മ ആന്റി പ്രോഫിറ്റെയറിങ് അതോറിറ്റി ചെയർമാൻ

ജി എസ് ടി നിലവിൽ വന്നതോടെ കമ്പനികൾ നികുതിയിലെ ഇളവുകൾ ഉപഭോക്താക്കൾക്ക് കൈമാറാതെ അമിത ലാഭം കൊയ്യുന്നത് തടയുന്നതിനുള്ള ആന്റി പ്രൊഫൈറ്റിയറിങ് അതോറിറ്റിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി. റവന്യു വകുപ്പിലെ അഡിഷണൽ സെക്രട്ടറി ബി. എൻ ശർമ്മ ചെയർമാനായാണ് അതോറിറ്റി രൂപീകരിച്ചത്. ജി എസ് ടീയിൽ...

നീതീഷ് കുമാര്‍ എൻ ഡി എയിൽ ചേര്‍ന്നതോടെ വീരേന്ദ്ര കുമാറിന്റെ എം പി സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു

മുതിര്‍ന്ന നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ജനതാദള്‍ യു. വിട്ട് ബി.ജെ.പി യുമായി ചേര്‍ന്നതോടൊയാണ് വിരേന്ദ്ര കുമാറിന്റെ രാജ്യസഭ എം. പി സ്ഥാനം ചോദ്യചിഹ്നമായത്. മുമ്പ് എന്‍.ഡി.എ യുടെ തന്നെ സഖ്യകക്ഷിയായിരുന്ന ശരത് യാദവിന്റെ നേതൃത്വത്തിലുള്ള ജനതാദളള്‍ പിന്നീട് നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തിതിലുള്ള...

ക്രിമിനൽ കേസ് ഒഴിവാക്കി; ജേക്കബ് തോമസിനെതിരേ വകുപ്പുതല നടപടി മാത്രം

സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് പുസ്തകമെഴുതിയ മുൻ ഡിജിപിയും ഐഎംജി ഡയറക്ടറുമായ ജേക്കബ് തോമസിനെതിരേ വകുപ്പുതല നടപടി മാത്രം സ്വീകരിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ജേക്കബ് തോമസിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് നല്‍കിയ ഫയല്‍ മുഖ്യമന്ത്രി മടക്കി അയച്ചു. ജേക്കബ് തോമസില്‍നിന്ന് വിശദീകരണം തേടി നോട്ടീസ് അയക്കാനും തീരുമാനമായി. ജേക്കബ്...

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന ഇ ചന്ദ്രശേഖരൻ നായർ അന്തരിച്ചു

മുതിര്‍ന്ന കമ്മ്യൂനിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. ആറ് തവണ എംഎല്‍എയും മൂന്ന് തവണ മന്ത്രിയായും ചുമതലയിലിരുന്നിട്ടുള്ള ഇ. ചന്ദ്രശേഖരണനാണ് മാവേലി സ്റ്റോര്‍ റീട്ടെയില്‍ ശൃംഖല ആദ്യമായി ആരംഭിച്ചത്. പത്താം നിയമസഭയില്‍ ഭക്ഷ്യം,...

ജീവന്‍രക്ഷാ മരുന്നുകളില്‍ പത്തിലൊന്നും വ്യാജം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന

ജീവന്‍രക്ഷാ മരുന്നുകളുള്‍പ്പെടെ വിപണിയില്‍ ലഭ്യമാകുന്ന മരുന്നുകളില്‍ പത്തിലൊന്നും വ്യാജമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ ഇവയുടെ വിപണനം വ്യാപകമായി നടക്കുന്നുണ്ടെന്നും സംഘടന കണ്ടെത്തി. ഇത്തരം വ്യാജ മരുന്നുകള്‍ രോഗങ്ങള്‍ക്കുള്ള ചികിത്സ അസാധ്യമാക്കുന്നുവെന്ന് മാത്രമല്ല മരണത്തിനു വരെ കാരണമായേക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍...

രാജധാനി എക്സ്പ്രസ് തടഞ്ഞ കേസിൽ ജിഗ്നേഷ് മേവാനിയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

ദളിത് നേതാവ് ജിഗ്നേഷ് മെവാനിക്കെതിരെ ജാമ്യമില്ലാ വാറണ്ട്. ഗുജറാത്തിലെ മെട്രോപോളിറ്റന്‍ കോടതിയാണ് ജിഗ്നേഷ് മെവാനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.രാജധാനി എക്‌സ്പ്രസ് തടഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണ് കോടതിയുടെ നടപടി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നോമിനേഷന്‍ നല്‍കുന്നതിന്റെ തിരക്ക് മൂലമാണ് കോടതിയില്‍ ഹാജരാകാന്‍ കഴിയാഞ്ഞത് എന്ന് ജിഗ്നേഷിന്റെ അഭിഭാഷകനായ...

ജനതാദളില്‍ ഭിന്നത: വീരേന്ദ്ര കുമാര്‍ എല്‍ ഡി എഫിലേക്ക്,  ഏകപക്ഷീയ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍

ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍ പാര്‍ട്ടി വിടുന്നു. ഇടതുമുന്നണിയിലക്ക് ചേക്കേറാനാണ് നീക്കമെങ്കിലും പാര്‍ട്ടി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്ജ് അടക്കമുള്ളവര്‍ ഇതിനെ എതിര്‍ക്കുകയാണ്. യു ഡി എഫില്‍ തുടരുന്നതാണ് നല്ലതെന്ന് നിലപാടിലാണ് അവര്‍. ഇതോടെ പാര്‍ട്ടിയില്‍ ഭിന്നിപ്പ് രൂക്ഷമായി. വീരേന്ദ്ര കുമാറും മകന്‍ ശ്രേയാംസ് കുമാറും...

മടക്കിക്കൊണ്ടുവരാൻ ശ്രമമുണ്ടായി; കൗൺസിലിംഗ് നടത്തിയത് ശിവശക്തി യോഗ സെന്ററിൽ നിന്നുള്ളവർ, വെളിപ്പെടുത്തലുമായി ഹാദിയ

കോടതി നിര്‍ദ്ദേശപ്രകാരം പഠനം തുടരാന്‍ സേലത്തെ ഹോമിയോ മെഡിക്കല്‍ കോളജിലെത്തിയതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ഹാദിയ. മുസ്ലിം മതം സ്വീകരിച്ച തന്നെ വീണ്ടും ഹിന്ദു മതത്തിലേക്ക് മടക്കികൊണ്ടു പോകാന്‍ ശ്രമം നടന്നിരുന്നതായി ഹാദിയ പറഞ്ഞു. ഇതിനായി കൗണ്‍സിലിംഗ് നടത്തിയത് തൃപ്പുണിത്തുറ ശിവശക്തി യോഗ സെന്ററില്‍ നിന്നുള്ളവരാണെന്നും ഹാദിയ...

ഡൽഹിയിൽ തണുപ്പ് മൂലം കണ്ടെയ്‌നറിനുള്ളില്‍ കിടന്നുറങ്ങിയ ആറുപേര്‍ ശ്യാസം മുട്ടി മരിച്ചു

അതിശൈത്യം മൂലം കണ്ടെയ്‌നറിനുള്ളില്‍ കിടന്നുറങ്ങിയ ആറുപേര്‍ ശ്യാസം കിട്ടാതെ മരിച്ചു. ഡല്‍ഹിയിലെ കന്റോണ്‍മെന്റ് മേഖലയിലാണ് സംഭവം. തണുപ്പില്‍നിന്നു രക്ഷനേടാന്‍ കണ്ടെയ്‌നറിനുള്ളില്‍ അടുപ്പുകൂട്ടി തീ കാഞ്ഞശേഷം, അതു കെടുത്താതെ കിടന്നുറങ്ങിയതാണ് അപകടത്തിലേക്ക് നയിച്ചത്. രുദ്രാപുര്‍ സ്വദേശികളായ അമിത്, പങ്കജ്, അനില്‍, നേപ്പാള്‍ സ്വദേശി കമല്‍, ഗോരഖ്പുര്‍ സ്വദേശികളായ അവ്ധാല്‍,...