Kalyan Jewellers Ad

കേരളത്തിന്റെ ഒരേയൊരു വേട്ടക്കാരി ശിക്കാരി കുട്ടിയമ്മ ഇനി ഓര്‍മ്മകളില്‍; വിട പറഞ്ഞത് കാടിനെ വിറപ്പിച്ച വീരവനിത

കേരളത്തിലെ ഏക പെണ്‍ ശിക്കാരി കാഞ്ഞിരപ്പള്ളി ആനക്കല്‍ വട്ടവയലില്‍ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (കുട്ടിയമ്മ-87) അന്തരിച്ചു. ഒരുകാലത്ത് കാടുവിറപ്പിച്ച പെണ്‍ ശിക്കാരിയായിരുന്നു പാലാ ഇടമറ്റം, വട്ടവയലില്‍ തൊമ്മച്ചന്റെയും ത്രേസ്യാമ്മയുടെയും ഇളയ മകളായ കുട്ടിയമ്മ. വനനിയമം കര്‍ശനമായതോടെ വേട്ട ഉപേക്ഷിച്ച കുട്ടിയമ്മക്ക് കൈവശമുണ്ടായിരുന്ന ഭൂമി സര്‍ക്കാരിന് വിട്ടുകൊടുത്തതിന്റെ...

മഹാപ്രളയത്തില്‍ മുങ്ങിക്കുതിര്‍ന്നിട്ടും പോറല്‍ പോലുമേല്‍ക്കാതെ ഈ മണ്‍വീട്; വൈറലായി ‘സിദ്ധാര്‍ത്ഥ’

മഴക്കെടുതിയില്‍ തകര്‍ന്നടിയുന്ന വീടുകളുടെ കണക്കുകള്‍ക്കിടയില്‍ വ്യത്യസ്തമായ കാഴ്ചയാവുകയാണ് ആര്‍ക്കിടെക്റ്റും പരിസ്ഥിതി വീടുകളുടെ പ്രചാരകനുമായ ജി ശങ്കര്‍ തിരുവനന്തപുരത്ത് മണ്ണില്‍ പണിതെടുത്ത സിദ്ധാര്‍ത്ഥയെന്ന പ്രകൃതിസൗഹാര്‍ദ്ദ വീട്. മണ്ണുകൊണ്ട് വീടുപണിതപ്പോള്‍ പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു ഒരു മഴ വരട്ടെ കാണാമെന്ന്. കഴിഞ്ഞ മഹാപ്രളയത്തില്‍ മഴയില്‍ കുതിര്‍ന്നിട്ടും ഒരു പോറലു...

പട്ടിണി കിടന്ന് അവശയായ ആനയെ എഴുന്നള്ളിച്ച സംഭവം; 70 വയസ്സുള്ള തിക്കിരി ചെരിഞ്ഞു

പട്ടിണിക്കോലമായ തിക്കിരി എന്ന പിടിയാനയെ ഘോഷയാത്രയ്ക്ക് എഴുന്നള്ളിച്ച വാര്‍ത്തയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ശ്രീലങ്കയിലെ കാന്‍ഡിയില്‍ നടന്ന വാര്‍ഷിക ബുദ്ധ ഉത്സവമായ എസല പെരേഹരയിലെ ഘോഷയാത്രയിലെ എഴുന്നള്ളിപ്പോടെയാണ് തിക്കിരി ലോക ശ്രദ്ധയിലെത്തിയത്. 70 വയസ്സായ ആനയെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി സേവ് എലിഫന്റ് ഫൗണ്ടേഷന്‍ രംഗത്തെത്തിയിരുന്നു....

‘കൃത്രിമക്കാലുകളുമായി ഈ യുവാവ് എന്നെ അമ്പരപ്പിക്കുകയാണ്’; ശാരീരിക അവശതകള്‍ക്കിടയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ശ്യാമിന്റെ ചികിത്സാ ചെലവ് ഏറ്റെടുത്ത്...

ശാരീരിക അവശതകളുണ്ടായിട്ടും തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എംജി കോളജിലെ സൈക്കോളജി വിദ്യാര്‍ത്ഥി ശ്യാമിന്റെ ചികിത്സാ ചെലവുകള്‍ ഏറ്റെടുത്ത് മന്ത്രി കെ.കെ ശൈലജ. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധപ്രവര്‍ത്തകനെ കുറിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ്...

അപകട മരണങ്ങള്‍ കൂടുന്നു; ഇനി ഇങ്ങനെയുള്ളവര്‍ എവറസ്റ്റ് കയറാന്‍ വരേണ്ടെന്ന് നേപ്പാള്‍

ഉയര്‍ന്ന പര്‍വ്വതങ്ങള്‍ കയറിയ പരിചയമുള്ളവര്‍ മാത്രം എവറസ്റ്റ് കീഴടക്കാന്‍ വന്നാല്‍ മതിയെന്ന് നേപ്പാള്‍. പര്‍വതാരോഹകരുടെ തിരക്കേറിയതോടെ അപകട മരണങ്ങള്‍ കൂടിയതിനാലാണിത്. അതിനാല്‍ ഭാവിയില്‍ അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ഒരു ഉന്നതതല കമ്മീഷനെ നിയോഗിച്ചിരുന്നു. വിശദമായ പഠനത്തിനു ശേഷം കഴിഞ്ഞ ദിവസം...

ബ്രോഡ് വേയിലെ ‘പടച്ചോനെ’ യു.എ.ഇയിലേക്ക് ക്ഷണിച്ച് പ്രവാസികള്‍

മഴക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി മാതൃകയായ എറണാകുളം ബ്രോഡ് വെയിലെ വഴിയോര കച്ചവടക്കാരന്‍ മാലിപ്പുറം സ്വദേശി നൗഷാദും കുടുംബവും യുഎഇ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രവാസികളുടെ സ്നേഹാദരം ഏറ്റുവാങ്ങാന്‍ ഓണത്തിനു ശേഷം നൗഷാദും കുടുംബവും എത്തിയേക്കും. ദുബായിലെ സ്മാര്‍ട് ട്രാവല്‍സ് എംഡി അഫി അഹമദ് ഇന്നലെ നൗഷാദിന്റെ വീട്ടിലെത്തി...

‘പ്രബുദ്ധരെന്ന് കരുതുന്ന മലയാളികളെ മണ്ടന്മാരാക്കുന്ന കണ്ണീര്‍ നാടകം’; പി.വി അന്‍വറിനെ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍നിരയിലുള്ള പി.വി അന്‍വര്‍ എംഎല്‍എയുടെ ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.യു ദേശീയ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രളയകാലത്ത് മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും അന്‍വറിനെ ഹീറോയാക്കുകയാണ് എന്നാല്‍ പരിസ്ഥിതിലോല വ്യവസ്ഥയെ വെല്ലുവിളിച്ച് പിവി അന്‍വര്‍ പാര്‍ക്കുണ്ടാക്കിയ കക്കാടംപൊയിലില്‍ ജൂണ്‍ 13, 14 ദിവസങ്ങളില്‍...

‘പതിനെട്ട് ലോഡ് സ്നേഹം’; തെക്കന്‍-മൂര്‍ഖന്‍ വിഭാഗീയ പരാമര്‍ശങ്ങളെ പൊളിച്ചടുക്കി കളക്ടര്‍ ബ്രോ

തെക്കന്‍-മൂര്‍ഖന്‍ പരാമര്‍ശങ്ങള്‍ നടത്തി സോഷ്യല്‍ മീഡിയയില്‍ പരസ്പരം വാക്‌പോര് നടത്തുന്നതിനിടെ വയനാട്ടിലെ ദുരന്തബാധിതര്‍ക്കായുള്ള സഹായവുമായി തിരുവനന്തപുരം നഗരസഭയുടെ പതിനെട്ടാമത് ലോറിയും വയനാട്ടിലെത്തി. 'പതിനെട്ട് ലോഡ് സ്നേഹം' എന്ന കുറിപ്പോടു കൂടി കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്ത് ഐ.എ.എസാണ് ഈ ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. കേരളം പ്രളയത്തെ ഒറ്റക്കെട്ടായി അതിജീവിക്കുന്നതിനിടെയായിരുന്നു സോഷ്യല്‍...

ദുരിതാശ്വാസ ക്യാമ്പിലേക്ക് അടിവസ്ത്രം ആവശ്യപ്പെട്ട് പോസ്റ്റിട്ടതിന് സന്നദ്ധ സംഘടനാ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു; വിവാദമായതോടെ വിട്ടയച്ചു

ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് അടിവസ്ത്രം ആവശ്യപ്പെട്ട് പോസ്റ്റിട്ടതിന് സന്നദ്ധ സംഘടനാ പ്രര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. റൈറ്റ്സ് എന്ന സംഘടനയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായ ഇരവിപേരൂര്‍ സ്വദേശി രഘുവിനെയാണ് തിരുവല്ല പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ രഘു സ്ത്രീകളെ അപമാനിച്ചെന്ന തിരുവല്ല വനിതാ വാര്‍ഡ് കൗണ്‍സിലറുടെ പരാതിയെ...

പ്രളയജലം ആര്‍ത്തിരമ്പി വന്നിട്ടും കുലുങ്ങിയില്ല; വിമര്‍ശനങ്ങള്‍ക്ക് ഇടയില്‍ ചര്‍ച്ചയായി സര്‍ക്കാരിന്റെ കെയര്‍ ഹോം പദ്ധതിയിലെ വീട്

സംസ്ഥാനം വീണ്ടും പ്രളയമുഖത്തേയ്ക്ക് എത്തുമ്പോള്‍ വലിയതോതിലുള്ള വിമര്‍ശനങ്ങളാണ് സര്‍ക്കാര്‍ നേരിടുന്നത്. എന്നാല്‍ സഹകരണ വകുപ്പിന്റെ കീഴില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. കെയര്‍ ഹോം പദ്ധതി പ്രകാരം ചിങ്ങോലിയില്‍ നിര്‍മ്മിച്ചു നല്‍കിയ വീടാണ് ചര്‍ച്ചയ്ക്ക് ആധാരമായത്. ഉയര്‍ന്നു വരുന്ന പ്രളയജലത്തെ ഭയക്കാതെ...