കേരള സര്‍വകലാശാല പിജി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. പിജി രണ്ടാം സെമസ്റ്റര്‍ പരീക്ഷ ജൂണ്‍ 19 മുതലും നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈ ഒന്നു മുതലും ആരംഭിക്കും. സര്‍വകലാശാല പരിധിക്കുളളിലും, ലക്ഷദ്വീപിലും വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ മറ്റ് 5 ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം ആവശ്യമുളള വിദ്യാര്‍ത്ഥികള്‍ മാത്രം ജൂണ്‍ 10 മുതല്‍ സര്‍വകലാശാല സ്റ്റുഡന്റ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് പരീക്ഷകേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 9400332261 എന്ന നമ്പറില്‍ ബന്ധപ്പെടുക. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാകുന്നതാണ്.
Read more
സിബിസിഎസ്/സിആര്‍ 2020, നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂലൈ 1 മുതല്‍ ആരംഭിക്കും. ഇന്റഗ്രേറ്റഡ് എല്‍എല്‍ബി 2020 പത്താം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 22 മുതലും അഞ്ചാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈ 1 മുതലും ആരംഭിക്കുന്നതായിരിക്കും. ആറാം സെമസ്റ്റര്‍ യൂണിറ്ററി എല്‍എല്‍ബി 2020 പരീക്ഷകള്‍ ജൂണ്‍ 23 മുതലും ആരംഭിക്കുന്നതായിരിക്കും.