സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് ശുഭം കുമാറിന്, തൃശ്ശൂർ സ്വദേശിനി കെ മീരയ്ക്ക് ആറാം റാങ്ക്

സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ആദ്യ നാല്‍പ്പത് റാങ്കുകള്‍ക്കുള്ളില്‍ മലയാളിത്തിളക്കം. തൃശ്ശൂർ സ്വദേശിനി കെ മീരയ്ക്കാണ് ആറാം റാങ്ക്. മലയാളികളായ മിഥുന്‍ പ്രേംരാജ്- 12-ാം റാങ്ക്, കരീഷ്മ നായര്‍- 14-ാം റാങ്ക്, അപര്‍ണ രമേഷ്- 35-ാം റാങ്ക്, അശ്വതി ജിജി-41-ാം റാങ്കും സ്വന്തമാക്കി.

നിഷ 51, വീണ എസ് സുധൻ 57, അപർണ്ണ എം ബി 62 ,പ്രസന്നകുമാർ 100, ആര്യ ആർ നായർ 113,  കെഎം പ്രിയങ്ക 121,  ദേവി പി 143, അനന്തു ചന്ദ്രശേഖർ 145, എ ബി ശില്പ 147, രാഹുൽ എൽ നായർ 154, രേഷ്മ എഎൽ 256,  അർജുൻ കെ 257 തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികൾ.