നൂറു ശതമാനം വിജയത്തോടെ ഇലക്ട്രിക്കൽ എന്‍ജിനീയറിംഗ്; ഇത് പ്രൊവിഡൻസിന്റെ നേട്ടം

പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരു വിദ്യാർത്ഥി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഉപരിപഠനത്തിനായി ഏത് വിദ്യാഭ്യാസ സ്ഥാപനം തിരഞ്ഞെടുക്കും എന്നതായിരിക്കും. മനസ്സിൽ എന്‍ജിനീയറിംഗ് മോഹങ്ങളുള്ള ഒരു വിദ്യാർത്ഥിയെ സംബന്ധിച്ച് ഈ വെല്ലുവിളി കൂടുതൽ കടുത്തതാകും. കാരണം സിവിൽ എന്‍ജിനീയറിംഗ് മുതൽ റോബോട്ടിക്‌സ് വരെയുള്ള വിഷയങ്ങളിൽ ബിരുദവുമായി നൂറുകണക്കിന് എന്‍ജിനീയറിംഗ് കോളജുകളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. കൂട്ടത്തിൽ ഏത് കോഴ്സ്, അല്ലെങ്കിൽ ഏത് കോളജ് തിരഞ്ഞെടുക്കും എന്ന് ആശ്ചര്യപ്പെടുന്നവർക്ക് മുന്നിൽ തെളിയുന്ന മികച്ച ഉത്തരങ്ങളിൽ ഒന്നാണ് ആലപ്പുഴ ചെങ്ങന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊവിഡൻസ് കോളജ്.

തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന വിദ്യാഭ്യാസ ചരിത്രമുള്ള പ്രൊവിഡൻസ് കോളജ് നൂറു ശതമാനം വിജയത്തോടെയാണ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗിൽ തങ്ങളുടെ വിദ്യാർത്ഥികളെ ബിരുദധാരികളാക്കിയിരിക്കുന്നത്. തൊഴിൽ രംഗത്തെ വർദ്ധിച്ചു വരുന്ന സാദ്ധ്യതകളെ മുൻനിർത്തി നോക്കുകയാണെങ്കിൽ ഇന്ന് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെടുന്ന എന്‍ജിനീയറിംഗ് കോഴ്‌സുകളിൽ മുൻപന്തിയിലാണ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബിരുദത്തിന്റെ സ്ഥാനം.

സ്മാർട്ട് ഗ്രിഡുകൾ, ഇലക്ട്രിക്ക് വാഹനങ്ങൾ തുടങ്ങിയവയുടെ സാദ്ധ്യത ലോകത്ത് വർദ്ധിച്ചു വരികയാണ്. മാത്രമല്ല, 24 മില്യൺ തൊഴിലവസരങ്ങളാണ് 2025- ഓടെ പുനർനിർമ്മിക്കാൻ കഴിയുന്ന ഊർജ്ജ രംഗത്ത് ഉണ്ടാകാൻ പോകുന്നത്. ഈ സാദ്ധ്യതകൾ മുൻനിർത്തിയാണ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് മികച്ച കരിയർ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ച് പ്രിയപ്പെട്ട വിഷയമായി മാറുന്നത്. വാഹന ഭീമന്മാരായ ഫോർഡ്, ടൊയോട്ട, മഹിന്ദ്ര തുടങ്ങിയവർ ഇതിനോടകം ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് വലിയ നിക്ഷേപം കൊണ്ട് വന്നു കഴിഞ്ഞു.

പവർ എന്‍ജിനീയറിംഗ്, പവർ ഇലക്ട്രോണിക്സ്, കൺട്രോൾ എന്‍ജിനീയറിംഗ്, സ്മാർട്ട് ഗ്രിഡ് ടെക്‌നോളജി, മെഷീൻ എന്‍ജിനീയറിംഗ്, ഡിജിറ്റൽ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഓട്ടോമേഷൻ, പവർ ക്വാളിറ്റി തുടങ്ങിയ മേഖലകളിലെ അവസരങ്ങൾ വർദ്ധിച്ചു വരികയാണ്. ഇവയുടെയെല്ലാം അടിസ്ഥാനം എന്ന് പറയുന്നത് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് ആണ്. കേന്ദ്ര -സംസ്ഥാന സർക്കാർ സ്ഥാപനങ്ങളായ BARC, ISRO, HAL, ALL, NTPC, KSEB തുടങ്ങിയ ഇടങ്ങളിലും ജോലി ലഭിക്കുന്നതിന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് സഹായകമാകും. ഈ ഒരവസ്ഥയിലാണ് പ്രൊവിഡൻസ് കോളജിന് കീഴിലുള്ള ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ പ്രസക്തി വർദ്ധിക്കുന്നത്.

പ്രൊവിഡൻസ് എന്തുകൊണ്ട് വ്യത്യസ്തമാകുന്നു ?

വിദ്യാഭ്യാസ രംഗത്തെ ഏറ്റവും മികച്ച വാഗ്ദാനങ്ങളിൽ ഒന്നാണ് പ്രൊവിഡൻസ് കോളജ്. നല്ല നാളെ എന്ന സ്വപ്നം വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഒപ്പം പ്രൊവിഡൻസ് കോളജിലെ ഓരോ അധ്യാപകരും അനധ്യാപകരും ഏറ്റെടുക്കുന്നു എന്നതാണ് ഈ കലാലയത്തെ മറ്റ് എന്‍ജിനീയറിംഗ് പഠന കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിന് കീഴിൽ റിന്യൂവബിൾ എനർജി ടെക്നോളജി, സ്മാർട്ട് ഗ്രിഡ്, ഇലക്ട്രിക് വെഹിക്കിൾ തുടങ്ങിയ മൂന്നു വിഭാഗങ്ങളാണുള്ളത്.

പാഠപുസ്തകത്തിൽ അധിഷ്ഠിതമായ തിയറി സെഷനുകൾക്കപ്പുറം മികച്ച പ്രാക്റ്റിക്കൽ പരിശീലനത്തിനും കോളജ് അവസരമൊരുക്കുന്നു. വിദ്യാർത്ഥികളുടെ പഠനസംബന്ധമായ എന്താ ആവശ്യങ്ങൾക്കും മുൻനിരയിൽ നിൽക്കുന്ന അധ്യാപകർ തന്നെയാണ് സ്ഥാപനത്തിന്റെ ഏറ്റവും വലിയ നേട്ടം. നാലാം വ്യാവസായിക വിപ്ലവത്തിനനുസൃതമായി വിദ്യാർത്ഥികളെ ഒരുക്കുന്നതിൽ സ്ഥാപനത്തിലെ അധ്യാപകർക്കുള്ള പങ്ക് വളരെ വലുതാണ്. തിയറിയും പ്രാക്ടിക്കൽസും ചേർന്നുള്ള സെഷനുകൾ കൈകാര്യം ചെയ്യുന്ന വിഷയത്തിലേക്ക് വിദ്യാർത്ഥികളെ കൂടുതലായി ആകർഷിക്കും എന്നതിനാൽ തന്നെ തീർത്തും വ്യത്യസ്തമായ പഠന രീതിയാണ് ഇവിടെ തുടർന്ന് വരുന്നത്.

ആക്ടിവിറ്റി ബേസ്ഡ് ലേണിംഗ്

എന്ത് കൊണ്ട് പ്രൊവിഡൻസിൽ നിന്നും പുറത്തിറങ്ങുന്ന ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥികൾ ഒന്നിനൊന്നു വ്യത്യസ്തരാകുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ആക്ടിവിറ്റി ബേസ്ഡ് ലേണിംഗ്. കാലങ്ങളായി പ്രൊവിഡൻസ് പിന്തുടർന്ന് വരുന്ന രീതിയാണിത്. ഏതൊരു പുതിയ തിയറി പഠിച്ചാലും അതിന്റെ പ്രാക്ടിക്കൽ പരിശീലനം താമസംവിനാ ചെയ്യാനുള്ള സൗകര്യങ്ങൾ കലാലയത്തിൽ ഒരുക്കിയിട്ടുണ്ട്. ഇടക്കിടയ്ക്ക് നടത്തുന്ന വർക്ക് ഷോപ്പുകൾ കുട്ടികൾക്ക് അവരുടെ കഴിവുകൾ തെളിയിക്കുന്നതിനുള്ള അവസരം നൽകുന്നു. ഐഐടി റൂർഖീ പോലുള്ള മുൻനിര സ്ഥാപനങ്ങളുമായി ചേർന്നുള്ള വർക്ക്ഷോപ്പുകളും , ഇൻഡസ്ട്രിയൽ ട്രൈനിംഗ് സെഷനുകളും പ്രൊവിഡൻസ് വിദ്യാർത്ഥികൾക്കായി ഒരുക്കുന്നു. അഞ്ചു വിദ്യാർത്ഥികൾക്ക് ഒരു അധ്യാപകൻ എന്ന ക്രമത്തിലാണ് വിദ്യാർത്ഥി അധ്യാപക അനുപാതം

ഇത്തരത്തിൽ ഓരോ വിദ്യാർത്ഥിക്കും അവരുടെ കഴിവിനും താത്പര്യങ്ങൾക്കും അനുസൃതമായി പ്രത്യേക ശ്രദ്ധ നൽകി കൊണ്ടുള്ള പരിശീലനമാണ് സ്ഥാപനം നൽകുന്നത്. അത്തരത്തിലുള്ള ചിട്ടയായ പരിശീലനത്തിന്റെ ഭാഗമായി ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് രംഗത്ത് വ്യത്യസ്തമായ നിരവധി കണ്ടുപിടുത്തങ്ങൾ വിദ്യാർത്ഥികൾ ചെയ്തിട്ടുണ്ട്. കാർഷിക മേഖലയെ യന്ത്രവത്‌കരിക്കാനും മനുഷ്യന്റെ അദ്ധ്വാനം കുറയ്ക്കാനും സഹായിക്കുന്ന റോബോട്ടുകൾ, അക്വാ റോവ്, ലോൺ റിമൂവർ, ഇലക്ട്രിക് ട്രൈക്ക്, ഫോൺ വഴി നിയന്ത്രിക്കാൻ കഴിയുന്ന സൗരവിളക്ക് തുടങ്ങിയവ ഇത്തരത്തിൽ വിദ്യാർത്ഥികൾ നടത്തിയ കണ്ടുപിടുത്തങ്ങളിൽ ചിലത് മാത്രം. ഇത്തരത്തിൽ നടക്കുന്ന പരീക്ഷണങ്ങൾ പല മുൻനിര ഡിസൈനിംഗ് മത്സരങ്ങളിലേക്കും ഇവിടുത്തെ വിദ്യാർത്ഥികളെ എത്തിച്ചിട്ടുണ്ട്. സ്റ്റേറ്റ് ലെവൽ ഓട്ടോഡെസ്‌ക് ഇന്ത്യ ഡിസൈൻ ചലഞ്ച് കേരള, ഓൾ ഇന്ത്യ ഓട്ടോഡെസ്ക് ഡിസൈൻ ഇന്ത്യ ചലഞ്ച് എന്നിവയെല്ലാം അതിൽ ചിലത് മാത്രമാണ്.

കോവിഡ് 19 പ്രതിരോധത്തിൽ തിളങ്ങാൻ

ഫൈനൽ ഇയർ പ്രൊജക്റ്റിന്റെ ഭാഗമായി വിദ്യാർത്ഥികൾ നടത്തുന്ന പരീക്ഷണങ്ങൾക്ക് സാമൂഹിക പ്രതിബദ്ധതയുടെ മുഖം നൽകാനും അതിലൂടെ വിദ്യാർത്ഥികളെ സാമൂഹിക പ്രതിബദ്ധതയാർന്ന പൗരന്മാരാക്കി വളർത്തുന്നതിനും സ്ഥാപനം ഏറെ ശ്രദ്ധ നൽകാറുണ്ട് . ഇത്തരത്തിൽ ഫൈനൽ ഇയർ പ്രൊജക്റ്റിന്റെ ഭാഗമായി ഡ്രോൺ കോവിഡ് 19 പ്രതിരോധത്തിന്റെ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. വലിയൊരു പ്രദേശത്തെ തീ വെയ്ക്കുന്നതിനും പ്രദേശത്തെ സാനിട്ടയ്സ് ചെയ്യുന്നതിനും ഉപകാരപ്പെടുന്ന രീതിയിലാണ് ഡ്രോൺ നിർമ്മിച്ചിരിക്കുന്നത്. ഇതിനു പുറമെ വയർലെസ് ചാർജിംഗ് വെഹിക്കിൾ, സ്മാർട്ട് എനർജി മീറ്റർ എന്നിവയും കണ്ടുപിടുത്തങ്ങളിൽ ചിലതാണ്. പഠനത്തിനൊപ്പം സംരംഭകത്വത്തിനും പ്രാധാന്യം നൽകി കൊണ്ടുള്ള പഠനരീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. അതിനാൽ മികച്ച എന്‍ജിനീയറിംഗ് ബിരുദധാരികൾക്കൊപ്പം മികച്ച സംരംഭകരേയും കോളജ് വാഗ്ദാനം ചെയ്യുന്നു.

എല്ലാവിധ സൗകര്യങ്ങളും ഒത്തിണങ്ങിയ കാമ്പസ്

ലോകോത്തര പഠന സൗകര്യങ്ങളോടെ തന്നെയാണ് പ്രൊവിഡൻസ് കോളജ് തങ്ങളുടെ കാമ്പസ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വിഭാഗത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അത്യാധുനിക മെഷീൻ ലാബുകൾ, പവർ ഇലക്ട്രോണിക്സ് ലാബുകൾ, ഇൻസ്ട്രുമെന്റേഷൻ ലാബുകൾ , കൺട്രോൾ സിസ്റ്റം, ഇലക്ട്രിക്കൽ വർക്ക് ഷോപ്പുകൾ എന്നിവ ഒരുക്കിയിരിക്കുന്നു. ഇതിനു പുറമെ, വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ വമ്പിച്ച ശേഖരവുമായി പ്രവർത്തിക്കുന്ന ലൈബ്രറിയും വിദ്യാർത്ഥികൾക്ക് ഫലപ്രദമാകും വിധത്തിൽ സജ്ജീകരിച്ചിരിക്കുന്നു.

കൊറോണക്കാലത്തെ ക്ളാസുകൾ

അപ്രതീക്ഷിതമായി വന്നെത്തിയ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ആശങ്കയിലായിരിക്കുന്ന വിദ്യാർത്ഥികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്, പഠനത്തിന് മുടക്കം വരാത്ത രീതിയിൽ ക്‌ളാസുകൾ സജ്ജീകരിച്ചു കഴിഞ്ഞു പ്രൊവിഡൻസ് കോളജ്. ഈ അധ്യയന വർഷം പഠനത്തിനായി ചേരുന്ന വിദ്യാർത്ഥികൾക്ക് ഒരു ലാപ്ടോപ്പ് സൗജന്യമായി നൽകുന്നുണ്ട്. വരുന്ന അക്കാദമിക്ക് വർഷത്തിൽ ഓൺലൈൻ ക്‌ളാസുകൾ നടത്തുന്നതിനായി മൈക്രോസോഫ്റ്റ് ടീംസ് എന്ന പ്ലാറ്റ്‌ഫോം ആണ് പ്രൊവിഡൻസ് പ്രയോജനപ്പെടുത്തുന്നത്. കുട്ടികൾക്കും അധ്യാപകർക്കും ഒരു പോലെ ഗുണകരമാകുന്ന രീതിയിലാണ് ഇത് ഉപയോഗിക്കുന്നത്. ഏപ്രിൽ മുതൽ ജൂലൈ വരെ ഇതിലൂടെ പഠനം തുടർന്ന വിദ്യാർത്ഥികളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അതിന്റെ പശ്ചാത്തലത്തിലാണ് വരുന്ന അക്കാദമിക് വർഷത്തിലും ഇത് തന്നെ തുടരാൻ തീരുമാനിച്ചിരിക്കുന്നത്. ആപ്റ്റിറ്റ്യൂട് പ്രിപ്പറേഷനായുള്ള ഓൺലൈൻ സെഷനുകൾ, വെബ്ബിനാറുകൾ, വർക്ക് ഷോപ്പുകൾ തുടങ്ങിയവയും ഇത്തരത്തിൽ നടത്തുന്നു.

പ്ളേസ്മെന്റ്

പ്രൊവിഡൻസ് കോളജിന് കീഴിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും മുൻനിര സ്ഥാപനങ്ങളിൽ ജോലി നേടുന്നതിനായി കോളജ് പ്രത്യേക പരിശീലനം നേടി ഒരുക്കിയെടുക്കുന്നു. ഓട്ടോഡെസ്‌ക് ലേണിംഗ് പാർട്ട് പാർട്ടണർ കൂടിയാണ് പ്രൊവിഡൻസ്. ബിൽഡിംഗ് ഇൻഫോർമേഷൻ ആൻഡ് മോഡലിംഗ് എന്ന പേരിൽ 20 ദിവസം നീളുന്ന പരിശീലന പരിപാടി ഇലക്ട്രിക്കൽ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി നടത്തി പ്ളേസ്മെന്റ് ഡ്രൈവുകൾ വിജയകരമായി പൂർത്തിയാക്കുന്നതിനുള്ള കഴിവ് വളർത്തിയെടുക്കുന്നു. ബിൽഡിംഗ് ഇൻഫോർമേഷൻ ആൻഡ് മോഡലിംഗ് സർട്ടിഫിക്കറ്റ് അധിഷ്ഠിത പരിശീലനമാണ്. ബിടെക്കിനോട് അനുബന്ധിച്ചാണ് ഈ പരിശീലന പരിപാടി നൽകുന്നത്. ഇതോടൊപ്പം വിവിധ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിനും ഇൻഡസ്ട്രിയൽ ട്രൈനിംഗിനും അവസരമൊരുക്കുന്നു . 6 ഡി ടെക്‌നോളജീസ്, സ്റ്റാൻഡേർഡൈൻ,  നെല്ലിശ്ശേരിൽ ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചിട്ടുണ്ട്. Bim Labs, Bibox Evobi Automations , Amazon, Byjus, Promatas,VVDN, Mitsogo, Speridian, Arth Design Build, Wipro, Attra Infotech, HCL, Neudesic, IBM, SLK software തുടങ്ങി നിരവധി കമ്പനികളും വിദ്യാർത്ഥികൾക്ക് പ്ളേസ്മെന്റ് അവസരവുമായി എത്തുന്നു.

(Native Article)