വസുപ്രദ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസറിക്ക് പുതിയ സഹസ്ഥാപകൻ; അഭിഷേക് മാത്തൂർ ചുമതലയേറ്റു

വസുപ്രദ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസറിയുടെ പുതിയ സഹസ്ഥാപകനായി അഭിഷേക് മാത്തൂർ ചുമതലയേറ്റു. ANZ ഗ്രൈൻഡ്‌ലേസ് ബാങ്കിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അഭിഷേക് മാത്തൂർ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്, ICICI ബാങ്ക്, ICICI സെക്യൂരിറ്റീസ്, ICICI ലൊംബാർഡ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ സുപ്രധാന നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ICICI സെക്യൂരിറ്റീസിൽ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസറി, ഫിനാൻഷ്യൽ പ്ലാനിംഗ് ബിസിനസ്സുകൾക്ക് തുടക്കം കുറിച്ചതിലും അഭിഷേക് മാത്തൂറിന് നിർണായക പങ്കുണ്ട്. സി എഫ് എ (CFA) ചാർട്ടർ ഹോൾഡറും യോഗ്യത നേടിയ ഫിനാൻഷ്യൽ പ്ലാനറുമായ അഭിഷേക് മാത്തൂർ, വാരണാസിയിലെ ഐഐടി ബിഎച്ച്‌യു (എഞ്ചിനീയറിംഗ്), എഫ്എംഎസ് ഡൽഹി (എംബിഎ)എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

അതേസമയം നിക്ഷേപ ഉപദേശക രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് വസുപ്രദ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്. സാമ്പത്തിക മേഖലയിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തിപരിചയമുള്ള മാത്തൂരിന്റെ വരവോടെ ഉപദേശക സേവനം കൂടുതൽ വിപുലീകരിക്കാനാണ് വസുപ്രദ ലക്ഷ്യമിടുന്നത്.

Read more