ദക്ഷിണേന്ത്യയില്‍ ആദ്യമായി ഗ്രീന്‍സ്റ്റീല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച കള്ളിയത്ത് ഗ്രൂപ്പ് പാലക്കാട് കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ പുതുതായി ആരംഭിക്കുന്ന 510 കോടി രൂപയുടെ ഈ ബൃഹത്ത് നിക്ഷേപ പദ്ധതിക്ക് വ്യാവസായിക മന്ത്രി പി രാജീവ് തറക്കല്ലിട്ടു. 1000 പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭ്യമാക്കുന്നതാണ് ‘പ്രൊജക്ട് ഗ്രീന്‍ കോര്‍’ പദ്ധതി.
ഒന്നാം ഘട്ടത്തില്‍ 110 കോടി രൂപയുടെ നിക്ഷേപവും രണ്ടാം ഘട്ടത്തില്‍ 400 കോടി രൂപയുടെ നിക്ഷേപവുമാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. മാനുഫാക്ചറിങ്ങ് മേഖലയിലും കേരളത്തിന്റെ മുന്നേറ്റം സാധ്യമാകുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഈ പുതിയ പദ്ധതിയെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിന്റെ ഇഎസ്ജി നയത്തിന് അനുയോജ്യമാം വിധത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്ന സാങ്കേതികവിദ്യകളാണ് കമ്പനി ഉപയോഗിക്കുന്നത്. ഒപ്പം നവീന സാങ്കേതിക വിദ്യകളെ മാനുഫാക്ചറിങ്ങ് രംഗത്ത് കൊണ്ടുവരാനും പ്രൊജക്ട് ഗ്രീന്‍ കോര്‍ പദ്ധതിയിലൂടെ കള്ളിയത്ത് ഗ്രൂപ്പ് ശ്രമിക്കുകയാണ്. 15 മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.
Read more
നേരത്തെ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ 510 കോടി രൂപയുടെ താല്‍പര്യപത്രം കള്ളിയത്ത് ഗ്രൂപ്പ് ഒപ്പിട്ടിരുന്നു. നിലവില്‍ കമ്പനി സ്‌ക്രാപ്പില്‍ നിന്നും നേരിട്ട് സ്റ്റീല്‍ കമ്പികള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.