ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വേര്‍പെട്ട് ഫോണ്‍പേ; മുഖ്യ ഓഹരി ഉടമയായി തുടരും

  • ഫോണ്‍പേയുടെ വളര്‍ച്ചാ അഭിലാഷങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സമര്‍പ്പിതവും ദീര്‍ഘകാല മൂലധനം ലഭ്യമാക്കുന്നതിന് ഈ മാറ്റം സഹായിക്കുന്നതാണ്
  • ഫ്‌ളിപ്കാര്‍ട്ട്, ഫോണ്‍പേയുടെ മുഖ്യ ഓഹരി ഉടമയായി തുടരുന്നതാണ്

ഇ-കോമേഴ്സ് വിപണിയായ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഇന്ത്യയുടെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേ ഭാഗികമായി വേര്‍പെടുകയാണ്. സ്ഥാപിതമായി വെറും നാല് വര്‍ഷം താണ്ടുമ്പോള്‍, പ്രതിമാസം 100 മില്ല്യണ്‍ സജീവ ഉപയോക്താക്കള്‍ക്കൊപ്പം (MAU), 2020 ഒക്ടോബറില്‍ ഒരു ബില്ല്യണ്‍ ഡിജിറ്റല്‍ പേയ്മെന്റ് ട്രാന്‍സാക്ഷനുകള്‍ സൃഷ്ടിച്ചുകൊണ്ട്, ഫോണ്‍പേ, 250 മില്ല്യണ്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ എന്ന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്.

ഈ നേട്ടം കൈവരിച്ച വേഗത്തെയും ഫോണ്‍പേയുടെ ഗണ്യമായ വളര്‍ച്ചാ സാദ്ധ്യതയെയും കണക്കിലെടുത്ത്, ഫോണ്‍പേയില്‍ നിന്നും ഭാഗികമായി വേര്‍പെടുന്നതിനുള്ള ശരിയായ സമയമാണിതെന്ന് ഫ്‌ളിപ്കാര്‍ട്ടിന്റെ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നു, അതിനാല്‍ അടുത്ത മൂന്ന്, നാല് വര്‍ഷങ്ങളില്‍ അതിന്റെ ദീര്‍ഘകാല അഭിലാഷങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന് സമര്‍പ്പിത മൂലധനം നേടുന്നതിനാകും. ഭാഗികമായ ഈ വേര്‍പെടല്‍ ഫോണ്‍പേയുടെ വികസനത്തിന് പിന്തുണ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പുതിയ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിക്കുന്നതിനും അതിന്റെ ജീവനക്കാര്‍ക്ക് തനതായ ഇക്വറ്റി ഇന്‍സെറ്റീവ് പ്രോഗ്രാം (ESOP) സൃഷ്ടിക്കുന്നതിനുള്ള അവസരവും നല്‍കുന്നു.

ഈ സാമ്പത്തിക ചക്രത്തില്‍, വാള്‍മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഫ്‌ളിപ്കാര്‍ട്ട് നിക്ഷേപകരില്‍ നിന്ന് 5.5 ബില്ല്യണ്‍ ഡോളറിന്റെ പോസ്റ്റ്-മണി വാല്യുവേഷനിലൂടെ ഫോണ്‍പേയുടെ പ്രാഥമിക മൂലധനത്തില്‍ 700 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നു. ഫ്‌ളിപ്കാര്‍ട്ട്, ഫോണ്‍പേയുടെ മുഖ്യ ഓഹരിഉടമയായി നിലനില്‍ക്കുന്നതാണ്, ഒപ്പം രണ്ട് ബിസിനസ്സുകളും അവരുടെ സഹകരണവും തുടര്‍ന്നും നിലനിര്‍ത്തുന്നതുമാണ്.

ഈ നേട്ടത്തിനെക്കുറിച്ച് ഫോണ്‍പേയുടെ സ്ഥാപകനും സിഇഒ-യുമായ സമീര്‍ നിഗത്തിന്റെ വാക്കുകളിലൂടെ, “250 മില്ല്യണ്‍ ഉപയോക്താക്കള്‍ വീതമുള്ള പ്രമുഖ ഇന്ത്യന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഫ്‌ളിപ്കാര്‍ട്ടും ഫോണ്‍പേയും ഇതിനകം തന്നെ ഉള്‍പ്പെടുന്നു. ഒരു ബില്യണ്‍ ഇന്ത്യക്കാര്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ നല്‍കാനുള്ള ഞങ്ങളുടെ വീക്ഷണത്തെ പിന്തുടരാന്‍ സഹായകരമായ സമര്‍പ്പിത ദീര്‍ഘകാല മൂലധനം നേടാന്‍ ഈ ഭാഗീക വേര്‍പെടല്‍ ഫോണ്‍പേയ്ക്ക് അവസരം നല്‍കുന്നു.””

ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പിന്റെ സിഇഒ, കല്ല്യാണ്‍ കൃഷ്ണമൂര്‍ത്തിയുടെ വാക്കുകളിലൂടെ, “”ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഫ്‌ളിപ്കാര്‍ട്ട് കൊമേഴ്സ് ശക്തമായി വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഗ്രൂപ്പിന്റെ ഭാവി പദ്ധതികളില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. ഈ നീക്കത്തിലൂടെ, ഫോണ്‍പേ അതിന്റെ വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ അതിന്റെ സാധ്യതകളെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്, ഇത് ഫ്‌ളിപ്കാര്‍ട്ടിന്റേയും ഞങ്ങളുടെ ഓഹരി ഉടമകളുടേയും മൂല്യനിര്‍മ്മാണത്തേയും വര്‍ദ്ധിപ്പിക്കുന്നതാണ്.””

ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പിനെക്കുറിച്ച്

ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ കൊമേഴ്സ് സ്ഥാപനങ്ങളിലൊന്നാണ് ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പ്, അതില്‍ ഗ്രൂപ്പ് കമ്പനികളായ ഫ്‌ളിപ്കാര്‍ട്ട്, മിന്ത്ര, ഫ്‌ളിപ്കാര്‍ട്ട് ഹോള്‍സെയ്ല്‍ എന്നിവ ഉള്‍പ്പെടുന്നു. 2007-ല്‍ ആരംഭിച്ച ഫ്‌ളിപ്കാര്‍ട്ട് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെയും വില്‍പ്പനക്കാരെയും വ്യാപാരികളെയും ചെറുകിട ബിസിനസുകളെയും ഇന്ത്യയുടെ ഇ-കൊമേഴ്സ് വിപ്ലവത്തിന്റെ ഭാഗമാകാന്‍ പ്രാപ്തമാക്കി, 250 മില്ല്യണിലധികം രജിസ്റ്റര്‍ ചെയ്ത ഉപഭോക്തൃ അടിത്തറയുള്ള 80+ വിഭാഗങ്ങളിലായി 150 മില്ല്യണിലധികം ഉല്‍പ്പന്നങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയില്‍ ഇ-കൊമേഴ്സ് ജനാധിപത്യവത്കരിക്കാനും അതിനെ ആക്സസ് ചെയ്യാവുന്നതും താങ്ങാനാകുന്ന വിലയിലുള്ളതും ഉപഭോക്താക്കളെ ആനന്ദിപ്പിക്കുന്നതും ഈ മേഖലയില്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തലമുറകളിലെ സംരംഭകരെയും MSME-കളെയും ശാക്തീകരിക്കാനുമുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ നിരവധി വ്യവസായ മേഖലകളില്‍ പുതുമ കൊണ്ടുവരാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു. ഇന്ത്യയിലെ കിരാനകളുടെയും MSME-കളുടെയും വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണ് ഞങ്ങളുടെ ഡിജിറ്റല്‍ വിപണിയാണ് ഫ്‌ളിപ്കാര്‍ട്ട് ഹോള്‍സെയ്ല്‍.

ക്യാഷ് ഓണ്‍ ഡെലിവറി, നോ കോസ്റ്റ് EMI, എളുപ്പത്തിലുള്ള റിട്ടേണുകള്‍ എന്നിവ പോലുള്ള മുന്‍നിര സേവനങ്ങള്‍ക്ക് ഫ്‌ളിപ്കാര്‍ട്ട് പ്രഗത്ഭരാണ് – ഉപഭോക്തൃ കേന്ദ്രീകൃതമായ ഈ പുതുമകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് കൂടുതല്‍ ആക്സസ്സ് ചെയ്യാവുന്നതും ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് താങ്ങാവുന്നതുമാണ്. ഓണ്‍ലൈന്‍ ഫാഷന്‍ മാര്‍ക്കറ്റില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന മിന്ത്രയ്ക്കും ഫ്‌ളിപ്കാര്‍ട്ട് ഹോള്‍സെയ്‌ലിനുമൊപ്പം, സാങ്കേതികവിദ്യയിലൂടെ ഇന്ത്യയിലെ വാണിജ്യ പരിവര്‍ത്തനത്തിനം ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പ് തുടര്‍ന്നും ചെയ്യുന്നതാണ്.