ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ മാള്‍ അവതരിപ്പിച്ച് മിന്ത്ര; ബ്രാന്‍ഡുകള്‍ക്ക് ഉപഭോക്താക്കളുമായി കണക്റ്റ് ചെയ്യാനുള്ള സുലഭാവസരം

  • “ഒഫീഷ്യല്‍ ബ്രാന്‍ഡ് സ്റ്റോര്‍”, ബ്രാന്‍ഡുകള്‍, അവരുടെ പുതിയ കളക്ഷന്‍, പ്രോഡക്റ്റ് ഡെമോ, ലളിതമാക്കിയ ഡിസ്‌ക്കവറി എന്നിവയിലേക്ക് എളുപ്പത്തില്‍ ആക്‌സസ് നല്‍കുന്നു
  • പുതിയ ഡിജിറ്റല്‍ മാളായ “മിന്ത്ര മാള്‍” ഉപഭോക്താക്കളുടെ എന്‍ഡ് ഓഫ് റീസണ്‍ സെയില്‍ 13-ാം പതിപ്പ് ഷോപ്പിംഗ് അനുഭവം കൂടുതല്‍ മികച്ചതാക്കാന്‍ 30-ലേറെ ബ്രാന്‍ഡുകള്‍

ഉപഭോക്താക്കള്‍ക്കും ബ്രന്‍ഡുകള്‍ക്കും ഇടപഴുകാനും ബന്ധം ശക്തിപ്പെടുത്താനും അവസരമൊരുക്കുന്ന പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്ന രീതിയുടെ തുടര്‍ച്ച എന്നോണം, മിന്ത്ര അവരുടെ ആപ്പില്‍ വികസിപ്പിച്ച ഡിജിറ്റല്‍ മാളാണ് “മിന്ത്ര മാള്‍”. ആപ്പില്‍ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളുടെ ഒഫീഷ്യല്‍ ബ്രാന്‍ഡ് സ്റ്റോറുകളില്‍ നിന്ന് ഷോപ്പ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും. ഡിസംബര്‍ 20 മുതല്‍ 24 വരെ നടക്കുന്ന മിന്ത്രയുടെ ഫ്‌ളാഗ്ഷിപ്പ് എന്‍ഡ് ഓഫ് റീസണ്‍ സെയിലിന് മുന്നോടിയായി മിന്ത്ര മാള്‍ ബ്രാന്‍ഡുകള്‍ക്ക് ഷോപ്പര്‍മാരുമായി കണക്റ്റ് ചെയ്യാനുള്ള അവസരമാണ് മിന്ത്ര ഒരുക്കുന്നത്. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ലോകത്തെ ഏറ്റവും മികച്ചവ ഒരുമിച്ചു കൊണ്ടുവരുന്ന ആശയം പ്രതിധ്വനിപ്പിക്കുന്നത് ഓഫ്‌ലൈന്‍ മാള്‍ അനുഭവമാണ്.

കസ്റ്റമര്‍ പ്രപ്പോസിഷന്‍

ഉപഭോക്താക്കള്‍ക്ക് ഫോക്കസ്ഡായ ഡിസ്‌ക്കവറി പ്രോസസ് നല്‍കുന്ന വണ്‍ സ്റ്റോപ്പ് ഡിജിറ്റല്‍ ഡെസ്റ്റിനേഷനായ മിന്ത്ര മാള്‍ ഇന്‍-ഹൌസില്‍ വികസിപ്പിച്ച ആശയമാണ്. വ്യക്തിപരമാക്കല്‍, നിര്‍ദ്ദേശങ്ങള്‍ നല്‍കല്‍ എന്നീ ഉദ്ദേശ്യങ്ങളോടെയുള്ള നിരവധി ഫീച്ചറുകളും വിജെറ്റുകളും കസ്റ്റമര്‍ ജേര്‍ണി കൂടുതല്‍ എളുപ്പമാക്കുന്നു. അവരുടെ പ്രിയപ്പെട്ട ബ്രാന്‍ഡില്‍ നിന്ന് അടി മുതല്‍ മുടി വരെയുള്ള എല്ലാ ഫാഷന്‍ ഉല്‍പ്പന്നങ്ങളും ഒരേ പേജില്‍ നിന്ന് തന്നെ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് ഫില്‍റ്റര്‍ ചെയ്ത് വാങ്ങാനാകും. ഇഷ്ടപ്പെട്ട ബ്രാന്‍ഡ്, പുതിയ ലോഞ്ചുകള്‍, പുതിയ കളക്ഷന്‍, മികച്ച ഓഫറുകള്‍, ബെസ്റ്റ് സെല്ലറുകള്‍, പ്രമുഖ ക്യാറ്റഗറികള്‍, പുതിയ ട്രെന്‍ഡുകള്‍ തുടങ്ങി നിരവധി ഓഫറിംഗുകളിലൂടെ നാവിഗേറ്റ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും.

ഡിജിറ്റല്‍ ഇടത്തില്‍ മികച്ച ഉപയോക്തൃ അനുഭവം സൃഷ്ടിക്കാന്‍ എങ്ങനെ സാങ്കേതികവിദ്യ ഉപയോഗിക്കാം എന്നുള്ളതിന്റെ മകുടോദാഹരണമാണ് മിന്ത്ര മാള്‍. ഉദാഹരണത്തിന്, ഉപഭോക്താക്കള്‍ക്ക് ഒഫീഷ്യല്‍ ബ്രാന്‍ഡ് സ്റ്റോറുകളില്‍ മികച്ച ഡിസ്‌ക്കവറി അനുഭവം നല്‍കുന്നതിനായി, മിന്ത്ര ആപ്പ് ബ്രാന്‍ഡ് കീവേര്‍ഡുകള്‍ തിരിച്ചറിഞ്ഞ് തിരിയല്‍ ഫലങ്ങളുടെ പേജിലും പ്രോഡക്റ്റ് ലിസ്റ്റ് പേജിലും ഓട്ടോമാറ്റിക്കായി ബാനറുകള്‍ ഇഞ്ചെക്റ്റ് ചെയ്യുന്നു. ഈ ഡിസ്‌ക്കവറി പോയിന്റുകള്‍ക്കായുള്ള ക്രിയേറ്റീവ്, നിര്‍ദ്ദിഷ്ട ഉപഭോക്തൃ വിഭാഗങ്ങളെ ലക്ഷ്യമാക്കി വ്യക്തിപരമാക്കാനും സാധിക്കും. ഇതിനായി ലിംഗഭേദം, ലൊക്കേഷന്‍, മറ്റ് കസ്റ്റം പര്‍ച്ചേസ് പാരാമീറ്ററുകള്‍ എന്നിവയാണ് അടിസ്ഥാനമാക്കുന്നത്.

ബ്രാന്‍ഡുകള്‍ക്കുള്ള നേട്ടം

മിന്ത്ര മാള്‍ ബ്രാന്‍ഡുകളെ അവരുടെ കളക്ഷനുകള്‍ ഒരേയിടത്ത് പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കുന്നു. അതേസമയം ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഇതുവരെ ലഭിക്കാത്ത കസ്റ്റമൈസ്ഡ് അനുഭവവും നല്‍കുന്നു. താല്‍പ്പര്യമുള്ള ബ്രാന്‍ഡുകള്‍ക്ക് ഒഫീഷ്യല്‍ ബ്രാന്‍ഡ് സ്റ്റോര്‍ വിപുലമാക്കുന്നതിനായി മിന്ത്ര മാള്‍ സ്ഥലം അനുവദിക്കും. ഇത് അവര്‍ക്ക് അവരുടേതായ കൂട്ടിച്ചേര്‍ക്കലുകളും നടത്താന്‍ അനുവദിക്കും. ഡിസൈന്‍, കോണ്ടന്റ്, ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന അനുഭവം എന്നിവയില്‍ ഡൈനാമിക്, കസ്റ്റമൈസബിള്‍ വിജറ്റിലൂടെ അവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ നല്‍കുന്നു. നിശ്ചിത ഇടവേളകളില്‍ ബ്രാന്‍ഡിന്റെ പ്രോഡക്റ്റ് ക്യാറ്റലോഗില്‍ നിന്നുള്ള കോണ്ടന്റ് ഉപയോഗിച്ച് ഓട്ടോ റീഫ്രഷ് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്.

ബ്രാന്‍ഡുകള്‍ക്ക് അവരുടെ ക്യാരക്റ്ററിസ്റ്റിക്ക് ടോണിലും ഇമേജറിയിലും ഭാഷയിലും സ്‌റ്റൈലിലും അവരുടെ സ്റ്റോറികള്‍ പങ്കുവെയ്ക്കാന്‍ കഴിയും. പുതിയ കളക്ഷന്‍ ലോഞ്ചുകള്‍, സെലിബ്രിറ്റി അസോസിയേഷനുകള്‍ എന്നിവയിലൂടെ തനതായ ബ്രാന്‍ഡ് ഐഡന്റിറ്റിക്കായി സ്റ്റോര്‍ ബാക്ക്‌ഗ്രൌണ്ട് തീമുകള്‍ കസ്റ്റമൈസ് ചെയ്യാനും ബ്രാന്‍ഡുകള്‍ക്ക് കഴിയും.

മിന്ത്ര മാള്‍ ഒബിഎസിലൂടെ ഉപഭോക്താക്കളുമായി കണക്റ്റ് ചെയ്യാന്‍ ബ്രാന്‍ഡുകള്‍ക്ക് കഴിയും. ഡിസ്‌ക്കവറി പ്രോസസില്‍ കൂടുതല്‍ പങ്കാളിത്തമുള്ളതിനാല്‍ ഷാര്‍പ്പായ കണ്‍സ്യൂമര്‍ ഇന്‍സൈറ്റുകള്‍ നേടാനും ഇത് കൂടുതല്‍ വളര്‍ച്ചയ്ക്കും വികസനത്തിനും ഉപയോഗിക്കാനും കഴിയും. ബ്രാന്‍ഡുകള്‍ക്കുള്ള ഗോ ടു ഓണ്‍ലൈന്‍ ചാനലാകുകയാണ് മിന്ത്രയുടെ ലക്ഷ്യം. ഉപയോക്തൃ എന്‍ഗേജ്‌മെന്റ്, തനതായ ബ്രാന്‍ഡ് ഐഡന്റിറ്റി എന്നിവ സൃഷ്ടിക്കുന്നതിനൊപ്പം ബ്രാന്‍ഡുകള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ സാന്നിദ്ധ്യവും മെച്ചപ്പെടുത്താന്‍ കഴിയും.

പല ബ്രാന്‍ഡുകള്‍ക്കും ഇപ്പോള്‍ സമഗ്രമായ ഓണ്‍ലൈന്‍ സാന്നിദ്ധ്യമില്ല, മിന്ത്ര മാള്‍ ഇത്തരം ബ്രാന്‍ഡുകള്‍ക്ക് അവരുടെ ഓഫ്‌ലൈന്‍ ടച്ച്‌പോയിന്റുകള്‍ ഇന്റഗ്രേറ്റ് ചെയ്ത് അവരുടേതായ ഓണ്‍ലൈന്‍ സാന്നിദ്ധ്യം സൃഷ്ടിക്കാന്‍ അവസരമൊരുക്കുന്നു. വലിയ ഇ-കൊമേഴ്‌സ് എന്റിറ്റികള്‍ നല്‍കുന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് എക്‌സ്പീരിയന്‍സിന് സമാനമായ സംവിധാനം ഒരുക്കി നല്‍കാന്‍ മിന്ത്രയ്ക്കാകും.

“ടെക്‌നോളജിയുടെ പിന്‍ബലത്തില്‍ ഫാഷനെ ജനാധിപത്യവത്ക്കരിക്കുക എന്ന വിഷനില്‍, ബ്രാന്‍ഡുകളുമായി ചേര്‍ന്ന് ഞങ്ങള്‍ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ മാള്‍ അവതരിപ്പിക്കുകയാണ്. ഉപഭോക്താക്കളുമായി കണക്റ്റ് ചെയ്യാന്‍ ഇത്തരത്തിലൊരു പ്ലാറ്റ്‌ഫോം ആദ്യമായാണ് ബ്രാന്‍ഡുകള്‍ക്ക് ലഭിക്കുന്നത്. ബ്രാന്‍ഡുകള്‍ക്ക് ഉപഭോക്താക്കളെ നേടാനും അവരെ എന്‍ഗേജ് ചെയ്യിക്കാനും അനന്തമായ സാധ്യകളാണ് മിന്ത്ര മാള്‍ ഒരുക്കുന്നത്. ഇന്നത്തെ പ്രത്യേക പരിതസ്ഥിതിയില്‍ ആളുകള്‍ ഫിസിക്കല്‍ മാളുകളിലേക്ക് പോകുന്നത് വളരെ കുറവായതിനാല്‍ ഇത് കൂടുതല്‍ മികച്ച അവസരമാണ് ബ്രാന്‍ഡുകള്‍ക്ക് നല്‍കുന്നത്. ഓര്‍ഗനൈസ്ഡായ രീതിയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ബ്രാന്‍ഡുകള്‍ക്ക് അവസരമൊരുക്കുന്ന മികച്ച ടെക് ഇന്നൊവേഷനാണിത്.

ബ്രാന്‍ഡ് കോണ്‍ഷ്യസായ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ സൌകര്യം മികച്ച ഓഫറുകളോടെ ലഭ്യമാക്കാനാണ് മിന്ത്ര ലക്ഷ്യമിടുന്നത്. മിന്ത്രയുടെ ഡീപ്പ് അനലിറ്റിക്ക്‌സ് സൂചിപ്പിക്കുന്നത് 35 ശതമാനം തിരയലുകളിലും ബ്രാന്‍ഡുകളുടെ പേരുകളുണ്ടെന്നാണ്. പ്രപ്പോസിഷന്‍ കൂടുതല്‍ സ്‌കെയില്‍ അപ്പ് ചെയ്യുന്നതിലൂടെ ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് അനുഭവത്തിലും വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്” – മിന്ത്രയുടെ ചീഫ് പ്രോഡക്റ്റ് ഓഫീസര്‍ ലളിതാ രമണി പറഞ്ഞു.

ഒംനിചാനല്‍ ടെക്‌നോളജിയുടെ റോള്‍

സ്‌കെയില്‍ അപ്പിന്റെ ഭാഗമായി മിന്ത്ര ബ്രാന്‍ഡുകളുമായി ചേര്‍ന്ന് കമ്പനിയുടെ ഒംനിചാനല്‍ ടെക്‌നോളജി ഉപയോഗിച്ച് ഡെലിവറികള്‍ കൂടുതല്‍ എളുപ്പമാക്കും. യൂണിഫൈഡ് സപ്ലൈ ചെയിന്‍ ശേഷികളുടെ ഇന്റഗ്രേറ്റഡ് ഇക്കോസിസ്റ്റവും എന്‍ഡ് ടു എന്‍ഡ് പവര്‍ഫുള്‍ പാര്‍ട്ണര്‍ ഇക്കോസിസ്റ്റവും സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. അടുത്ത വര്‍ഷം അവസാനത്തോടെ, മിന്ത്രാ മാളില്‍ ഒരു ദിവസം ഒരു ദശലക്ഷത്തിലേറെ വിസിറ്റുകളാണ് മിന്ത്ര ലക്ഷ്യമിടുന്നത്.