സ്വര്‍ണത്തേക്കാള്‍ മികച്ചൊരു നിക്ഷേപം സ്വപ്‌നങ്ങളില്‍ മാത്രം; സംസ്ഥാനത്ത് വില 72,000 രൂപ കടന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഇന്ന് സ്വര്‍ണ വിപണിയില്‍ ഗ്രാമിന് 20 രൂപ കൂടി 9020 രൂപയിലെത്തി. ഇതോടെ സ്വര്‍ണം പവന് വില 72,160 രൂപയാണ് ഇന്നത്തെ നിരക്ക്. ഡോളര്‍ മൂല്യം കുറഞ്ഞുവരുന്നതാണ് സ്വര്‍ണവില തുടരെ വര്‍ദ്ധിക്കുന്നതിന് കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുന്നുണ്ട്. വരും ദിവസങ്ങളിലും സ്വര്‍ണ വില വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,395 രൂപയായി. വെള്ളിയുടെ വില 116 എന്ന നിരക്കില്‍ തുടരുകയാണ്. ഡോളര്‍ സൂചിക 0.30 ശതമാനം ഇടിഞ്ഞത് മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് വിലക്കുറവിന് അവസരം നല്‍കി.

Read more

ഇത് ഡിമാന്‍ഡ് കൂട്ടുകയും വില വര്‍ധനവിന് കളമൊരുക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.