കയറ്റിറക്കങ്ങൾക്ക് ശേഷം വീണ്ടും കേരളത്തിൽ സ്വർണവിലയിൽ വർധനവ്. ഗ്രാമിന് 50 രൂപ വർധിച്ച് 11,815 രൂപയിലെത്തി. പവന് 400 രൂപയുടെ വർധനവോടെ 94,520 രൂപയിലെത്തി. പുതിയ റെക്കോർഡാണിത്. ഇന്നത്തെ വിലയോടെ ഒരു പവന് ഒരു ലക്ഷത്തിലേക്കുള്ള ദൂരം 5,480 രൂപ മാത്രമാണ്.
റെക്കോർഡ് വിലയിൽ, കുറഞ്ഞ പണിക്കൂലിയിൽ പോലും ഒരു പവൻ വാങ്ങാൻ ഒരു ലക്ഷത്തിലധികം നൽകണം. അഞ്ചു ശതമാനം പണിക്കൂലിയിൽ ഒരു പവന് 1,02,274 രൂപ നൽകണം. 10 ശതമാനം പണിക്കൂലിയിൽ 1,07,091 രൂപയാണ് ഒരു പവൻ ആഭരണം വാങ്ങാൻ വേണ്ട ചെലവ്. രാജ്യാന്തര സ്വർണ വില 4191.50 ഡോളറിലെത്തി പുതിയ റെക്കോർഡിട്ടു. 4,174.10 ഡോളറിലാണ് നിലവിൽ വ്യാപാരം.
Read more
അതേസമയം, രൂപ ഡോളറിനെതിരെ 52 പൈസ നേട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഡോളർ സൂചിക ഇടിഞ്ഞത് രൂപയ്ക്ക് നേട്ടമായി. ഇന്നലെ 88.79 നിലവാരത്തിൽ ക്ലോസ് ചെയ്ത രൂപ ഇന്ന് 88. 27 നിലവാരത്തിലാണ് വ്യാപാരം തുടങ്ങിയത്. ഇത് ആഭ്യന്തര വിപണിയിൽ വലിയ വർധനവ് ഇല്ലാതെ രക്ഷിച്ചു.







