ഐസിഎൽ ഫിൻകോർപ് ഇരിങ്ങാലക്കുടയിൽ ഒരുക്കിയ ഒന്നിച്ചോണം പൊന്നോണം പരിപാടി വർണ്ണാഭമായി. കുടവയർ കുലുക്കി അരമണിയുടെ ശബ്ദമുയർത്തി പുലികൾ നിരത്ത് കീഴടക്കിയപ്പോൾ കൂമ്മാട്ടി കൂട്ടവും,തെയ്യവും കാവടിയും മറ്റ് കലാരൂപങ്ങളും ഇരിങ്ങാലക്കുടയിലെ വീഥികളിൽ നിറഞ്ഞ് നിന്ന ജനസഞ്ചയത്തെ വിസ്മത്തിലാറിച്ചു. പഞ്ചാവാദ്യവും, നാസിക്ക് ഡോലും, ഡീജെ വാഹനവും ശബ്ദവിന്യാസം കൊണ്ട് പ്രകമ്പനം തീർത്തു.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നാല് മണിയോടെ കൂടൽമാണിക്യം ക്ഷേത്രനടയിൽ തിരി തെളിയിച്ച് ഐ സി എൽ ഫിൻകോർപ് എംഡി അഡ്വ. കെജി അനിൽകുമാർ പരിപാടിയ്ക്ക് തുടക്കമിട്ടു. തുടർന്ന് തിരുവാതിര കളി മത്സരം നടന്നു.ഐസിഎൽ ഫോൻകോർപ് ഓൾടെം ഡയറക്ടർ ഉമ അനിൽകുമാർ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. രാഷ്ട്രീയ സാംസ്‌ക്കാരിക പൊതു രംഗത്തെ നിരവധി പ്രമുഖർ ഘോഷയാത്രയിൽ അണിനിരന്നു.നഗരവീഥികൾ ജനകൂട്ടം നിറഞ്ഞ് നിന്നിരുന്നു. സിനിമാറ്റിക് ഡാൻസ് മത്സരവും ഇതിനിടയിലായി നടന്നു.
Read more
ഇരിങ്ങാലക്കുടയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും മികവാർന്ന ഓണഘോഷയാത്രയായി ഐസിഎൽ ഫിൻകോർപ് ഒന്നിച്ചോണം പൊന്നോണം പരിപാടി മാറി. നഗരസഭ മൈതാനത്തിന് സമീപത്തെ സിന്ധു കൺവെൻഷൻ സെന്ററിൻ നടന്ന സമാപന സമ്മേളനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ്, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ CK ഗോപി, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ടിവി ചാർളി, അബ്ദുൾ ഹഖ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.







