ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയോട് അനുബന്ധിച്ച് വിവിധതരം വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടംനേടുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മഹാകുംഭമേളയുടെ ഭാഗമായി ഗംഗയില്‍ സ്‌നാനത്തിനായി എത്തുന്നുണ്ട്. മഹാകുംഭമേള ഉത്തര്‍പ്രദേശില്‍ വലിയ സാമ്പത്തിക ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ്‌രാജില്‍ ഇതോടകം നിരവധി സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമേ ഉത്തര്‍പ്രദേശിലെ ബിസിനസ് രംഗത്തും വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മഹാകുംഭമേളയുടെ ഭാഗമായ ഒരു വഴിയോര കച്ചവടക്കാരനാണ് നിലവില്‍ രാജ്യത്തെ ചര്‍ച്ച വിഷയം.
പ്രയാഗ്‌രാജില്‍ ചായ വിറ്റ് ദിവസേന 5,000 രൂപയുടെ ലാഭമുണ്ടാക്കുന്ന ഒരു യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കുംഭമേളയുടെ ഭാഗമായുള്ള കച്ചവട സാധ്യത മുന്നില്‍ക്കണ്ട് ചായയും വെള്ളക്കുപ്പികളും വില്‍ക്കുന്ന ഒരു താത്കാലിക സ്റ്റാള്‍ കൊണ്ടാണ് ശുഭം പ്രജാപത് എന്ന യുവാവ് ദിവസേന 5,000 രൂപ ലാഭമുണ്ടാക്കുന്നത്.
ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് പ്രജാപതിനെ പരിചയപ്പെടുത്തിയത്. 10 രൂപയ്ക്കാണ് ഇയാള്‍ ഒരു ചായ വില്‍ക്കുന്നത്. രാവിലെ പ്രജാപതിന്റെ സ്റ്റാളിലേക്ക് ചായപ്രേമികള്‍ ഒഴുകിയെത്തും. ഈ സമയത്താണ് ഏറ്റവുമധികം വില്‍പ്പന നടക്കുന്നതെന്ന് ഇയാള്‍ പറയുന്നു. ഉച്ചയോടെ തിരക്ക് കുറയും.
Read more
വൈകുന്നേരമാകുമ്പോഴേക്കുമാണ് പ്രജാപതിന് വിശ്രമിക്കാല്‍ അല്‍പം സമയം ലഭിക്കുക. ദിവസേ 7,000 രൂപയുടെ ചായ വില്‍പ്പന നടക്കുന്നുണ്ടെന്നും ദിവസേന 5,000 രൂപയോളം ലാഭം ഉണ്ടാക്കുന്നുണ്ടെന്നും പ്രജാപത് പറയുന്നു.