ഇനി അമേരിക്കക്കാർക്ക് യൂറോപ്പിൽ പോകാൻ വിസ വേണം

അമേരിക്കക്കാർക്ക് ഇനി മുതൽ യൂറോപ്പിലേക്ക് പോകണമെങ്കിൽ വിസ എടുക്കണം. 2021 മുതൽ വിസ നിർബന്ധമാക്കാൻ ചില യൂറോപ്യൻ രാജ്യങ്ങൾ തീരുമാനമെടുത്തു. അമേരിക്കക്ക് പുറമെ 59 രാജ്യങ്ങൾക്ക് കൂടി വിസ നിയമം ബാധകമാക്കാനാണ് പുതിയ തീരുമാനം. ഇതുവരെ 90 ദിവസത്തിൽ കുറഞ്ഞ കാലയളവിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ യാത്ര ചെയ്യുന്നതിന് അമേരിക്കക്കാർക്ക് വിസ ആവശ്യമില്ലായിരുന്നു.
നിയമവിധേയമല്ലാത്ത കുടിയേറ്റം, ഭീകരവാദം എന്നിവ തടയുന്നതിനാണ് പുതിയ നിയന്ത്രണം കൊണ്ടു വരുന്നത്. ഫ്രാൻസ്, സ്പെയിൻ, പോർട്ടുഗൽ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളാണ് നിയന്ത്രണം കൊണ്ടു വരുന്നത്.

വിസക്ക് മൂന്ന് വർഷത്തെ കാലാവധിയുണ്ടാകും. ഇതുപയോഗിച്ച് എത്ര തവണ വേണമെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകാം. ഓരോ രാജ്യത്തിനും പ്രത്യേകം വിസ ആവശ്യമില്ല. ഇപ്പോൾ യുറോപ്യന്മാർക്ക് അമേരിക്കയിൽ പോകുന്നതിന് വിസ ആവശ്യമാണ്. സമാനമായ നിബന്ധനകളാണ് 2021 മുതൽ യൂറോപ്പ് കൊണ്ടു വരുന്നത്.