20 തവണ ഫണ്ട് നിഷേധിക്കപ്പെട്ട സ്ഥാപനം വിറ്റു പോയത് 26,000 കോടി രൂപയ്ക്ക്; സ്റ്റാര്‍ ആണ് ഈ സംരംഭകന്‍

ജ്യോതി ബന്‍സാല്‍ എന്ന സംരംഭന്‍ തൂക്കക്കാരായ ബിസിനസുകാര്‍ക്ക് എന്നും പ്രചോദനമാണ്. വീഴ്ചയില്‍ തളര്‍ന്നു പോകരുത് എന്നും ഒരു വാതില്‍ അടഞ്ഞാല്‍ പകരം ഒന്‍പത് വാതില്‍ തുറക്കും എന്നും നമ്മെ പഠിപ്പിക്കുന്നു ജ്യോതി ബന്‍സാല്‍ എന്ന സംരംഭകനും അദ്ദേഹത്തിന്റെ സ്ഥാപനമായ ആപ്പ് ഡൈനാമിക്സും. ഒന്നും രണ്ടും വര്‍ഷമാണ്, ഏകദേശം എട്ടു വര്ഷത്തോളമാണ് തന്റെ മനസ്സിലെ സംരംഭക ആശയമാണ ഡൈനാമിക്‌സിന് വേണ്ടി ഫണ്ട് കണ്ടെത്താന്‍ ജ്യോതി ബന്‍സാല്‍ ചെലവഴിച്ചത്. അതിനായി ഉണ്ടാക്കിയ പ്രോജക്റ്റ് റിപ്പോര്‍ട്ട ഫണ്ടിംഗ് നല്‍കാതെ 20 തവണ തിരസ്‌കരിക്കപ്പെട്ടു. എന്നാല്‍ അതുകൊണ്ടൊന്നും തോറ്റു മഠങ്ങള്‍ ജ്യോതി ബന്‍സാല്‍ തയ്യാറല്ലായിരുന്നു.

ഉത്തരേന്ത്യന്‍ പട്ടണമായ അജ്മീറില്‍ ഒരു സാധാരക്കാരനായ കച്ചവടക്കാരന്റെ മകനായിരുന്നു ജ്യോതി ബന്‍സാലിന്റെ ജനനം. ചെറുപ്പം മുതല്‍ക്ക് അച്ഛന്റെ ജോലിയില്‍ സഹായിക്കാന്‍ ജ്യോതി ബന്‍സാലിന് വലിയ ആവേശമായിരുന്നു. കര്‍ഷകര്‍ക്ക് മെഷിനറികള്‍ വിതരണം ചെയ്യുന്ന സാധാരണ കച്ചവടക്കാരനായിരുന്നു ജ്യോതിയുടെ അച്ഛന്‍.പഠനം കഴിഞ്ഞുള്ള സമയം ജ്യോതി അച്ഛനൊപ്പം കടയില്‍ ചെലവഴിക്കും.

പഠനശേഷം തനിക്കും അച്ഛനെ പോലെ , ചിലപ്പോള്‍ അച്ഛനെക്കാളും വലിയ ഒരു സംരംഭകന്‍ ആകണം എന്നതായിരുന്നു ജ്യോതി ബന്‍സാലിന്റെ ആഗ്രഹം. ഈ ആഗ്രഹം മനസ്സില്‍ വച്ചുകൊണ്ടായിരുന്നു പിന്നീടുള്ള യാത്രകള്‍. കംപ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രി എടുത്ത ശേഷം 2000 ല്‍ ജ്യോതി യുഎസിലേക്ക് പോയി. അവിടെ ചില സ്റ്റാര്‍ട്ടപ്പുകളോടൊത്ത് ജോലി ചെയ്തു. സ്വന്തം സംരംഭം എന്നതായിരുന്നു അപ്പോഴും മനസിലെ സ്വപ്നം.ഐഐടി ഡെല്‍ഹിയില്‍ നിന്നാണ് കംപ്യൂട്ടര്‍ സയന്‍സ് ബിരുദം ജ്യോതി നേടിയത്. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ച പോലെ നീങ്ങിയില്ല. യുഎസില്‍ നിന്ന് എംപ്ലോയ്മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റ് കിട്ടാന്‍ ഏഴ് വര്‍ഷമെടുത്തു. അതിനു ശേഷം മാത്രമാണ് സ്റ്റാര്‍ട്ട് തുടങ്ങനായാത്.2008ലായിരുന്നു ആപ്പ് ഡൈനാമിക്സ് എന്ന സംരംഭത്തിന്റെ തുടക്കം. ആപ്ലിക്കേഷന്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായിട്ടായിരുന്നു സംരംഭം വിഭാവനം ചെയ്തത്.

ഡിജിറ്റല്‍ രംഗത്തെ പുത്തന്‍ മാറ്റത്തിനൊത്ത ചലിക്കാന്‍ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്ന ആപ്പ് ആളായിരുന്നു ആപ്പ് ഡൈനാമിക്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്. മൊബീല്‍ ആപ്പുകളും വെബ്സൈറ്റുകളും മോണിറ്റര്‍ ചെയ്ത് ബഗ്സ് ഡിറ്റക്ഷന് സഹായിക്കുന്ന സോഫ്റ്റ് വെയര്‍ ആണ് ആപ്പ് ഡൈനാമിക്സ് വികസിപ്പിച്ചത്. കേള്‍ക്കാന്‍ നല്ല സുഖമുള്ള ആശയമാണ്, എന്നാല്‍ ഇതിനു അംഗീകാരം ലഭിയ്ക്കാന്‍ ജ്യോതി കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്. 0 തവണയാണ് വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ ആപ്പ് ഡൈനാമിക്സിന്റെ ഫണ്ടിംഗിനായുള്ള അപേക്ഷ തള്ളിക്കളഞ്ഞത്.എന്നിട്ടും ജ്യോതി തളര്‍ന്നില്ല. വീണ്ടും പ്രതീക്ഷയുമായി മുന്നോട്ടു പോയി. അങ്ങനെ 21 ആം തവണ ആദ്യ റൗണ്ട് നിക്ഷേപമായ 5 ദശലക്ഷം ഡോളര്‍ ലഭിച്ചു. അതോടെ കമ്പനി പച്ചപിടിച്ചുതുടങ്ങി.

ഏറ്റവും കഴിവൊത്ത എന്‍ജിനീയര്‍മാരെ റയ്ഹാന്നെ ജ്യോതി തന്റെ സ്ഥാപനത്തിനായി തെരഞ്ഞെടുത്തു. എട്ട് റൗണ്ടുകളിലായി 350 ദശലക്ഷം ഡോളര്‍ നിക്ഷേപം വീണ്ടും ലഭിച്ചു. സംരംഭകരുടെ കളിത്തൊട്ടിലായ സിലിക്കണ്‍ വാലിയിലായിരുന്നു ഓഫീസ് എന്നത് കൂടുതല്‍ മെച്ചമായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ അസാമാന്യ വളര്‍ച്ചാ നിരക്ക് പ്രകടമാക്കി ആപ്പ് ഡൈനാമിക്സ് സംരംഭകരെ അതിശയിപ്പിച്ചു.അധികം വൈകാതെ, ഒരു ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള യുണികോണ്‍ സ്റ്റാര്‍ട്ടപ്പായി മാറാന്‍ ആപ്പ് മാറി.

1200 ജീവനക്കാര്‍ ജോലി ചെയ്യുന്ന ഒരു സ്റ്റാര്‍ട്ടപ്പ് എന്ന അസാമാന്യ വളര്‍ച്ചയിലേക്കാണ് ജ്യോതി ബന്‍സാല്‍ ആപ്പ് ഡൈനാമിക്സിനെ എത്തിച്ചത്.ഒടുവില്‍ വിപണിവിലയുടെ ഇരട്ടി നല്‍കിയാണ് സിസ്‌കോ എന്ന ബഹുരാഷ്ട്ര ഭീമന്‍ ആപ് ഡൈനാമിക്‌സ് സ്വന്തമാക്കിയത്. അതായത് ഒന്നുമില്ലായ്മയില്‍ നിന്നും ആരംഭിച്ച ആ സംരംഭം വിറ്റു പോയത്, 26,000 കോടി രൂപയ്ക്ക്. 4 ശതമാനം ഓഹരിയാണ് ഇപ്പോള്‍ ആ സ്ഥാപനത്തില്‍ ജ്യോതി ബന്‍സലിന് ഉള്ളത്. അതായത് ഏകദേശം 3,400 കോടി രൂപ. കഴിവും അധ്വാനിക്കാനുള്ള മനസും അഭിനിവേശവുമുണ്ടെങ്കില്‍ സംരംഭകത്വ ലോകത്ത് വിജയിക്കാമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ജ്യോതി ബന്‍സാലിന്റെ കഥ.