ബിറ്റ്‌കോയിൻ ഇടപാട് നടത്തിയാൽ പത്ത് വർഷം തടവ്

ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികൾ ഇന്ത്യയിൽ ഇടപാടുകൾ നടത്തുന്നവർക്ക് പത്തു വർഷം തടവ് ശിക്ഷ. ഡിജിറ്റൽ കറൻസികൾ ഇന്ത്യയിൽ നിരോധിക്കുന്നതിന്റെ ഭാഗമായി കൊണ്ടു വരുന്ന ഡ്രാഫ്റ്റ് ബില്ലിലാണ് ഈ നിർദ്ദേശമുള്ളത്. ക്രിപ്റ്റോ കറൻസികൾ മൈൻ ചെയ്യുകയോ, ഇവയിൽ ഇടപാടുകൾ നടത്തുകയോ, വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നതടക്കമുള്ള എല്ലാ കാര്യങ്ങളും നിരോധിക്കുന്ന തരത്തിലാണ് ബിൽ വരുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.

ഇന്ത്യയിൽ ഡിജിറ്റൽ കറൻസികൾക്ക് ഭാവിയിൽ നിയമപ്രാബല്യം കൈവരുമെന്ന പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുന്ന വിധത്തിലാണ് ബില്ലിന്റെ വരവ്. എക്കണോമിക് അഫയേഴ്‌സ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ചെയർമാനായ സമിതിയാണ് ബിൽ തയ്യാറാക്കുന്നത്.