ആൽഫബെറ്റിനെ ഇനി സുന്ദർ പിച്ചൈ നയിക്കും

ഗൂഗിളിന്റെ പേരന്റ് കമ്പനിയായ അൽഫബെറ്റിന്റെ സി ഇ ഒ ആയി ഇന്ത്യൻ വംശജനായ സുന്ദർ പിച്ചൈ ചുമതലയേൽക്കും. നിലവിൽ ഗൂഗിളിന്റെ സി ഇ ഒ ആണ് അദ്ദേഹം. രണ്ടു കമ്പനികളുടെയും സി ഇ ഒ സ്ഥാനം ഏറ്റെടുക്കുന്നതോടെ ലോകത്തെ ഏറ്റവും ശക്തനായ കോർപറേറ്റ് സി ഇ ഒ ആയി സുന്ദർ പിച്ചൈ മാറും. കമ്പനിയുടെ സ്ഥാപകരായ ലാറി പേജ്, സെർജി ബ്രിൻ എന്നിവർ അൽഫബെറ്റിന്റെ നേതൃപദവികൾ ഒഴിഞ്ഞ സാഹചര്യത്തിലാണ് സുന്ദർ പിച്ചൈ നിയമിതനായത്.

നാല്പത്തിയേയ്ഴുകാരനായ പിച്ചൈ സുന്ദരരാജൻ എന്ന സുന്ദർ പിച്ചൈ തമിഴ്‌നാട്ടിലെ മധുരയിൽ 1972 ലാണ് ജനിച്ചത്. അഞ്ജലി പിച്ചൈ ആണ് ഭാര്യ. കാവ്യ, പിച്ചൈ, കിരൺ പിച്ചൈ എന്നിവർ മക്കളാണ്. പെൻസിൽ വാന യൂണിവേഴ്സിറ്റിയിലെ വാർട്ടൻ സ്‌കൂളിലാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 15 വർഷമായി ഗൂഗിളിൽ പ്രവർത്തിക്കുന്നു. 2015 ൽ അദ്ദേഹം സി ഇ ഒ ആയി.