റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ സുബീർ ഗോകർണ്ണ അന്തരിച്ചു

റിസർവ് ബാങ്കിന്റെ മുൻ ഡെപ്യൂട്ടി ഗവർണറും ഐ എം എഫിന്റെ എസ്‌സിക്യൂട്ടീവ് ഡയറക്ടറുമായ പ്രമുഖ സാമ്പത്തിക വിദഗ്ദൻ സുബീർ വിത്തൽ ഗോകർണ്ണ അന്തരിച്ചു. കാൻസർ ബാധയെ തുടർന്ന് വാഷിംഗ്ടണിലായിരുന്നു അന്ത്യം. 60 വയസായിരുന്നു. 2009 നവംബർ മുതൽ 2013 ജനുവരി വരെയാണ് അദ്ദേഹം ആർ ബി ഐ ഡെപ്യൂട്ടി ഗവർണറായി സേവനമനുഷ്ഠിച്ചത്. അക്കാലത്ത് മോണിറ്ററി പോളിസിയുടെ മുഖ്യ ചുമതല അദ്ദേഹത്തിനായിരുന്നു.

ഡൽഹി സ്‌കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് മാസ്റ്റേഴ്സ് നേടിയ അദ്ദേഹം അമേരിക്കയിലെ കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടി. ഭാര്യയും ഒരു മകളുമുണ്ട്.