ജെറ്റിന്റെ വീഴ്ച സ്‌പൈസ് ജെറ്റിന് നേട്ടം

ജെറ്റ് എയർവേയ്‌സ് വൻ സാമ്പത്തിക പ്രതിസന്ധി സ്‌പൈസ് ജെറ്റിന് മികച്ച നേട്ടമായി മാറുന്നു. ജെറ്റിന്റെ സർവീസുകൾ ഏതാണ്ട് പൂർണമായി നിലച്ചതോടെ ആഭ്യന്തര വിമാന യാത്രക്കാരുടെ തിരക്കാണ് സ്‌പൈസ് ജെറ്റ് ഫ്‌ളൈറ്റുകളിൽ. ഇത് കണക്കിലെടുത്ത് പത്തു ദിവസത്തിനുള്ളിൽ അഞ്ച് പുതിയ വിമാനങ്ങൾ കൂടി സർവീസിന് ഇറക്കുകയാണ് കമ്പനി. 90 പേർക്ക് യാത്ര ചെയ്യാവുന്ന Q 400 വിമാനങ്ങളാണ് കമ്പനി വാടകക്ക് എടുക്കുന്നത്. ഇതോടെ മൊത്തം വിമാനങ്ങളുടെ എണ്ണം 32 ആകും.

ഇതിനു പുറമെ 16 ബോയിങ് 737 – 800 എൻ ജി വിമാനങ്ങളും കമ്പനി അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ ജൂൺ മാസത്തോടെ സർവീസാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.