റോട്ടറി ക്ലബ് ഓഫ് കളമശ്ശേരിയുടെ സൗജന്യ കൃതിമ പ്രോസ്‌തെറ്റിക് മെക്കാനിക്കല്‍ കൈ ക്യാമ്പ്

റോട്ടറി ഡിസ്ട്രിക്റ്റ് 3205 ഇന്റെ സാമൂഹ്യ സേവനത്തിന്റെ ഭാഗമായീ റോട്ടറി ക്ലബ് ഓഫ് കളമശ്ശേരിയും അമേരിക്കയിലെ എല്ലന്‍ മേഡോസ് പ്രോസ്‌തെറ്റിക് ഹാന്‍ഡ് ഫൗണ്ടേഷന്‍നുമായി ചേര്‍ന്നു അപകടങ്ങളില്‍ കൈ നഷ്ടപ്പെട്ടവര്‍ക്ക് കൃതിമ പ്രോസ്‌തെറ്റിക് മെക്കാനിക്കല്‍ കൈ വെച്ചു നല്‍കുന്നു. എറണാകുളം ജില്ലാ പഞ്ചായത്തിന്റേയും കൊച്ചി മെട്രോയുടെ സഹകരണത്തോടെ മുട്ടിനു താഴെ കൈ അപകടത്തിലോ മറ്റ് കാരണത്താലോ കൈ നഷ്ടപ്പെട്ടവര്‍ക്കാണ് കൃത്രിമ കൈ സൗജന്യമായീ വച്ചു കൊടുക്കുന്നത്.

മെക്കാനിക്കല്‍ ആയീ ഉപയോഗിക്കാവുന്ന കൈ വെച്ച് ജീവിതത്തില്‍ കൈ നഷ്ടമായി വഴിയടഞ്ഞുപോയ കുറച്ചുപേര്‍ക്ക് മിക്കവാറും എല്ലാ കാര്യങ്ങളും സാധിക്കുവാന്‍ അവസരമൊരുക്കുന്നതാണ് ക്യാമ്പ്. കൈ മുട്ടിനു താഴെ കുറഞ്ഞത് 4 ഇഞ്ച് നീളം ഉണ്ടായിരിക്കണം.

ജൂണ്‍ 30 ചൊവ്വാഴ്ച കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ഈ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുവര്‍ റോട്ടറി ക്ലബ്ബ് ഓഫ് കളമശ്ശേരിയമായി ഈ നമ്പറില്‍ ബന്ധപ്പെടുക.

Read more

9645750442, 9447001124, 9847460511
തോമസ് വര്‍ഗീസ്. ക്യാമ്പ് കോര്‍ഡിനേറ്റര്‍