റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു, വായ്പ പലിശ കുറയാൻ സാധ്യത

റിസർവ് ബാങ്ക് അടിസ്ഥാന പലിശ നിരക്കായ റീപോ 0.25 ശതമാനം കുറച്ച് 5.75 ശതമാനമാക്കി. തുടർച്ചയായ മൂന്നാം തവണയാണ് റീപോ നിരക്കിൽ കുറവ് വരുത്തുന്നത്. മോണിറ്ററി പോളിസി കമ്മറ്റിയുടെ [എം പി സി] മൂന്ന് ദിവസം നീണ്ട യോഗത്തിനു ശേഷം ഇന്ന് രാവിലെയാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പലിശ നിരക്കിലെ ഇളവ് പ്രഖ്യാപിച്ചത്. റിവേഴ്‌സ് റീപോ ഇതേ നിരക്കിൽ കുറച്ച് 5 .50 ശതമാനമാക്കി.

എം പി സി യോഗത്തിൽ ഏകകണ്ഠമായാണ് ഈ തീരുമാനം എടുത്തത്. ഇതോടെ വിപണിയിൽ വിവിധ വായ്പകളുടെ പലിശ നിരക്കുകൾ കുറയുന്നതിനുള്ള സാധ്യതയേറി.