കേന്ദ്ര സർക്കാരിന് 57,000 കോടി രൂപ കൈമാറാൻ അനുമതി നൽകി റിസർവ് ബാങ്ക്

നടപ്പ് സാമ്പത്തിക വർഷത്തിൽ സർക്കാരിന് 57,000 കോടി രൂപക്ക് മുകളിൽ ലാഭവിഹിതം നൽകാൻ റിസർവ് ബാങ്ക് (ആർബിഐ) വെള്ളിയാഴ്ച അനുമതി നൽകി.

കൊറോണ വൈറസ് പകർച്ചവ്യാധി നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ സർക്കാരിന്റെ വരുമാന ശേഖരണത്തെ ബാധിച്ചതിനാൽ ഏപ്രിൽ-ജൂൺ കാലയളവിൽ സർക്കാരിന്റെ ധനക്കമ്മി റെക്കോഡ് തുകയായ 6.62 ലക്ഷം കോടി രൂപയിലെത്തിയ സമയത്താണ് പുതിയ നീക്കം.

ധനക്കമ്മി – ഒരു സർക്കാരിന് ആവശ്യമായ മൊത്തം വായ്പകളുടെ സൂചനയാണ് – വരുമാനത്തേക്കാൾ കൂടുതൽ ചെലവ് ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

2020-21 ലെ കേന്ദ്ര ബജറ്റ് അനുസരിച്ച് റിസർവ് ബാങ്കിൽ നിന്നും മറ്റ് സർക്കാർ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള ലാഭവിഹിതം 60,000 കോടി രൂപയാണ്.

നിലവിലെ സാമ്പത്തിക സ്ഥിതി, ആഗോള, ആഭ്യന്തര വെല്ലുവിളികൾ, കോവിഡ്-19 ന്റെ സാമ്പത്തിക ആഘാതം ലഘൂകരിക്കാനുള്ള ധന, നിയന്ത്രണ, മറ്റ് നടപടികൾ എന്നിവ അവലോകനം ചെയ്ത റിസർവ് ബാങ്ക് ബോർഡ് 57,128 കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറാൻ അംഗീകാരം നൽകി.

ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിൽ ഇന്ന് 584-ാമത് യോഗം ചേർന്ന റിസർവ് ബാങ്ക് സെൻട്രൽ ബോർഡ് കൻറ്റിൻജൻസി റിസ്ക് ബഫർ 5.5 ശതമാനമായി നിലനിർത്താൻ തീരുമാനിച്ചു.