ലക്ഷ്മി മിത്തലിന്റെ സഹോദരൻ പ്രമോദ് മിത്തൽ ബോസ്നിയയിൽ അറസ്റ്റിൽ

ലോകത്തെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാണ ഗ്രൂപ്പിന്റെ ഉടമയായ ലക്ഷ്മി മിത്തലിന്റെ സഹോദരനും പ്രമുഖ വ്യവസായിയുമായ പ്രമോദ് മിത്തൽ ബോസ്നിയയിൽ അറസ്റ്റിലായി. ബിസിനസ് തട്ടിപ്പിനാണ് അറസ്റ്റ് ചെയ്തതെന്ന് ബോസ്‌നിയൻ അധികൃതർ വ്യക്തമാക്കി.

ലുക്കാവാക്ക് എന്ന പ്രദേശത്തെ കൽക്കരി ഖനനവുമായി ബന്ധപ്പെട്ട നടന്ന തട്ടിപ്പിലാണ് പ്രമോദ് മിത്തൽ അറസ്റ്റ് ചെയ്യപ്പെട്ടത്. ആയിരത്തിലേറെ പേർ ജോലി ചെയ്യുന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ പരമേശ്‌ ഭട്ടാചാര്യയെയും കമ്പനിയുടെ ഒരു ബോർഡ് അംഗത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുറ്റം തെളിഞ്ഞാൽ 45 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്. അടുത്ത ബുധനാഴ്ച ഇവരെ കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയുന്നത്.