ഗോള്‍ഡ് ആംനെസ്റ്റി പോലുള്ള പദ്ധതികള്‍ പരിഗണനയിലില്ലെന്ന് കേന്ദ്രം

സ്വര്‍ണ്ണത്തിന്റെ രൂപത്തില്‍ സൂക്ഷിച്ചിരിക്കുന്ന കണക്കില്‍പെടാത്ത സ്വത്ത് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഗോള്‍ഡ് ആംനെസ്റ്റി പദ്ധിയൊന്നു നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളൊന്നും ഇല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.കളളപ്പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയ സ്വര്‍ണം പിടികൂടാനും തുടര്‍ന്ന് ഇത്തരത്തില്‍ കള്ളപ്പണം സൂക്ഷിക്കുന്നത് തടയാനുമായി സര്‍ക്കാര്‍ ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം പ്രഖ്യാപിക്കുമെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോള്‍കള്‍ വന്നതിനനെ തുടര്‍ന്നാണ് അധികൃതരുടെ വിശദീകരണം.

ഗോള്‍ഡ് ആംനെസ്റ്റി പോലുള്ള പദ്ധതികള്‍ ആദായ നികുതി വകുപ്പിന്റെ പരിഗണനയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റ് പ്രക്രിയ നടക്കുമ്പോള്‍, സാധാരണ ഇത്തരം ഊഹാപോഹങ്ങളടങ്ങിയ റിപ്പോര്‍ട്ടുകള്‍ ബജറ്റ് പ്രക്രിയയ്ക്ക് മുമ്പായി പ്രത്യക്ഷപ്പെടുമെന്ന് അധികൃതര്‍ പറഞ്ഞു. 2017 ല്‍ ആരംഭിച്ച പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജന പദ്ധതിയുടെ പരിമിതമായ വിജയത്തിനെ മറികടക്കാനാണ് ഗോള്‍ഡ് ആംനെസ്റ്റി സ്്ക്ീമ് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കുന്ന നിയമം പാര്‍ലമെന്റിന്റെ വര്‍ഷ കാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കള്ളപ്പണമുപയോഗിച്ചു കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതു തടയാനാണിത്.നിശ്ചിത പരിധിയില്‍ കൂടുതല്‍ കൈവശം വയ്ക്കുന്ന സ്വര്‍ണം സംബന്ധിച്ച എല്ലാ വിവരങ്ങളും സമര്‍പ്പിക്കുന്ന രീതിയിലാണു നിയമം കൊണ്ടു വരിക. നോട്ടു നിരോധനത്തിനു ശേഷം കള്ളപ്പണം തടയാനുള്ള ശക്തമായ നടപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനെ കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഇന്ത്യക്കാരുടെ കൈവശമുള്ള മൊത്തം സ്വര്‍ണ്ണ ശേഖരം ഏകദേശം 20,000 ടണ്‍ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. പൂര്‍വ്വികര്‍ നല്‍കിയ സ്വര്‍ണ്ണം കൂടി കണക്കിലെംടുത്താല്‍ ് യഥാര്‍ത്ഥത്തില്‍ 25,000-30,000 ടണ്‍ കൈവശമുള്ളത