'കാതിലോല' കമ്മലുകളുടെ വിസ്മയ ശേഖരവുമായി ചുങ്കത്ത് ജ്വല്ലറി

ആഭരണങ്ങളായാലും വസ്ത്രങ്ങളായാലും ഏവും പുതിയ സ്റ്റൈല്‍ അണിയാനാണ്
എല്ലാവര്‍ക്കും ഇഷ്ടം. വസ്ത്രങ്ങളിലേത് പോലെ തന്നെ ആഭരണങ്ങളിലും നിരവധി
പുത്തന്‍ മോഡലുകള്‍ ഇറങ്ങുന്നുണ്ട്. വിവാഹാഘോഷങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ വളകള്‍ക്കും മാലകള്‍ക്കും നല്‍കുന്ന പ്രാധാന്യം പലപ്പോഴും കമ്മലുകള്‍ക്ക് നല്‍കാറില്ല.

വളകളിലും മാലകളിലും ഉള്ളത്ര വെറൈറ്റി കമ്മലുകളില്‍
കിട്ടാറുമില്ല. ചോയ്‌സ് പലപ്പോഴും കുറവാണ്. ആകൃതിയും ഡിെസെനുമാണ് കമ്മലുകളുടെ പ്രധാന ആകര്‍ഷണം. സിംപിള്‍ ലുക്ക് വേണ്ടവര്‍ക്കും ഹെവി ലുക്ക് വേണ്ടവര്‍ക്കും അനുയോജ്യമായ കമ്മല്‍ വൈവിധ്യമു്ണ്ട്.
പരമ്പരാഗത വസ്ത്രങ്ങള്‍ക്കും ട്രെന്‍ഡി വസ്ത്രങ്ങള്‍ക്കും അനുയോജ്യമായ കമ്മലുകളും പ്രൊഫഷണല്‍ ലുക്കിന് ചേരുന്നവയുമുണ്ട്.

വിദേശീയര്‍ക്കും സ്വദേശീയര്‍ക്കും ഏറെ ഇഷ്ടപ്പെട്ട കല്ലുപതിപ്പിച്ച കമ്മലുകളും ഡയമണ്ട് കമ്മലുകളുമുണ്ട് ഏതു നാട്ടിലെ ഫാഷനായാലും അത് സ്വന്തം പോലെ സ്വീകരിക്കുന്ന മലയാളികള്‍ക്ക് ആഭരണത്തിന്റെ ദേശമല്ല, പുതുമയാണ് പ്രധാനം.

ആഘോഷങ്ങള്‍ കൂടുതല്‍ തിളക്കമുള്ളതാകാന്‍ ചുങ്കത്ത് ജ്വല്ലറി ഒരുക്കുന്ന് “കാതിലോല
ഇയര്‍ റിംഗ് ഉത്സവം” വൈവിധ്യമാര്‍ന്ന കമ്മല്‍ തരങ്ങള്‍ അവതരിപ്പിക്കുന്നു. ജിമിക്കി, t
തോട, ജുംക്ക, സ്റ്റഡ്, പാലയക്ക് എന്നിവ കൂടാതെ രാജ്കോട്ട്, സൈരന്ധ്രി, ആന്റിക്,
ഡ്രോപ്‌സ്, ആക്‌സന്റ് ഡ്രോപ്, ഷാന്‍ഡെലിയേര്‍ഡ് ഇയര്‍ റിംഗ് തുടങ്ങി നിരവധി മോഡലുകളാണ് കാതിലോലയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
ബെല്‍ ആകൃതിയിലുള്ള ജിമിക്കികള്‍ കേരളത്തിന്റെ പാരമ്പര്യ ആഭരണമാണ്. കേരള വിവാഹങ്ങളില്‍ പൊതുവെ വധു ഉപേയാഗിക്കുന്നത് ടെമ്പിള്‍ ജ്വല്ലറി ശേഖരത്തില്‍ പെട്ട ജിമിക്കികളാണ്. മലബാര്‍ ഭാഗങ്ങളില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഡിസൈനാണ് തോട. മേനാഹരമായ ലുക്ക് നല്‍കുന്ന, ഏത് ആഘോഷങ്ങള്‍ക്കും അണിയാന്‍
അനുയോജ്യമായ ഡിസൈനാണ് ജും ക്ക കമ്മലുകള്‍.

രാജ്കോട് കമ്മലുകള്‍ ജിമിക്കി ആകൃതിയിലും വൈവിധ്യമാര്‍ന്ന മറ്റ് രൂപങ്ങളിലും
ആരുടെയും കണ്ണുകളെ വിസ്മയിപ്പിക്കുന്നു. വിവിധ നിറത്തിലുള്ള കല്ലുകള്‍ പതിപ്പിച്ചും മുത്തുകള്‍ പിടിപ്പിച്ചും ഡിസൈന്‍ ചെയ്തിരിക്കുന്ന ഇവ ഹെവി ലുക്ക്  ആഭരണങ്ങളാണ്. മുത്തുകള്‍ ഞാന്നു കിടക്കുന്ന ഡിസൈനാണ് ഡ്രോപ്‌സ് കമ്മലുകള്‍ .. ഇവ സിംപിളും ഭാരം കുറവുമാണ്.  പരമ്പരാഗത ഡിസൈനിലുള്ള കമ്മലുകളാണ് ആന്റിക് വിഭാഗത്തില്‍ വരുന്നത്. ആന്റിക് ഡിസൈന്‍ എല്ലാ ആഭരണളിലുമുണ്ട്. ഡ്രോപ്‌സ് ഡിസൈനിന്റെ മറ്റൊരു വിഭാഗമാണ് ആന്റിക് ഡ്രോപ്‌സ്. മുത്തുകള്‍ തന്നെയാണ് ആകര്‍ഷണം. ഇവ കാഴ്ചയില്‍ ചെറുതും സിംപിളുമാണ്. ഷാന്‍ഡെലിയേര്‍ഡ് ഡിസൈനില്‍ മുത്തുകള്‍ ധാരാളമുണ്ട്. ഒരു കൂട്ടം മുത്തുകളാണ് ഉപേയാഗിക്കുന്നത്.

ഇവ കളര്‍ഫുള്‍ മാത്രമല്ല ഹെവിയും വളരെ ശ്രദ്ധിക്കപ്പെടുന്നതുമാണ്. ആഭരണങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് എല്ലാ ആഭരണങ്ങളും പരസ്പരം ചേരുന്നുണ്ടോ എന്നു നോക്കലാണ്. മാലയും വളകളും

മോതിരവും ഒരേ ഡിസൈനിലായിരിക്കുകയും കമ്മല്‍ വേറിട്ട് നില്‍ക്കുകയും ചെയ്താല്‍ കാണാന്‍ ഭംഗിയുണ്ടാവില്ല നല്ല എലഗന്റ്    ലുക്കുണ്ടാവാന്‍ ആന്‌റിക് ആഭരണങ്ങള്‍ നല്ലതാണെങ്കിലും ആന്റികും കണ്ടംപററിയും ചേരില്ല.

ഹവി ലുക്കില്ലെങ്കിലും കമ്മലിന് കാഴ്ച്ചയില് തോന്നുന്നതിനേക്കാള്‍ കൂടുതല്‍
തൂക്കമുണ്ടാകാറുണ്ട്. അത് ഡിസൈനിലെ മാജിക്കാണ് കമ്മലിന്റെ തൂക്കം പ്രവചിച്ച്
കമ്മല്‍ സമ്മാനമായി കിട്ടിയാലോ ?

ചുങ്കത്ത് ജ്വല്ലറികളില് പ്രത്യേകം പ്രദര്‍ശിപ്പിച്ചിരിക്കുന്ന മൂന്ന് ലേറ്റസ്റ്റ് കമ്മലുകളുടെ തൂക്കം പ്രവചിച്ച് ശരിയുത്തരം നല്‍കിയാല്‍ ആ
കമ്മലുകളിലൊന്ന് സമ്മാനമായി നേടാം നവംബര്‍ 20 വരെയാണ് തൂക്കം പ്രവചിച്ച് കമ്മല്‍
നേടാനുള്ള അവസരം. ഫാഷനബിളാകുമ്പോള്‍ വ്യത്യസ്തരാവുന്നു. ഫാഷനൊപ്പം ഭാഗ്യവും ഉണ്ടെങ്കില്‍ കാതില്‍ കാതിലോലയുമായി മടങ്ങാം.