അക്ഷയ തൃതീയയ്ക്ക് ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുമായി കല്യാണ്‍ ജൂവലേഴ്‌സ്

 

അക്ഷയ തൃതീയ ദിനത്തില്‍ നന്മയുടെയും ഐശ്വര്യത്തിന്റെയും ഭാഗ്യത്തിന്റെയും സ്വര്‍ണസ്പര്‍ശം സ്വന്തമാക്കുന്നതിനായി ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുമായി കല്യാണ്‍ ജൂവലേഴ്‌സ്. ലോക്ഡൗണ്‍ മൂലം ഷോറൂമുകള്‍ അടഞ്ഞു കിടക്കുന്നതിനാലാണ് ഉപഭോക്താക്കള്‍ക്കായി കല്യാണ്‍ പുതിയ സൗകര്യം ഒരുക്കുന്നത്.

ഇതുപ്രകാരം അക്ഷയ തൃതീയ ദിനത്തിലോ അതിന് മുമ്പോ കല്യാണ്‍ ജൂവലേഴ്‌സിന്റെ വെ ബ്‌സൈറ്റിലൂടെ (https://at.kalyanjewellers.net/goc) ഉപഭോക്താക്കള്‍ക്ക് ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാം. ഏപ്രില്‍ 21 മുതല്‍ 2 ഗ്രാം മുതല്‍ മുകളിലേക്ക് ഈ സര്‍ട്ടിഫിക്കറ്റ് ലഭ്യമാണ്. ഇത് അക്ഷയ തൃതീയ ദിനത്തില്‍ ഇ-മെയിലിലൂടെയോ വാട്‌സ് ആപ്പിലൂടെയോ ഉപഭോക്താവ് നിര്‍ദേശിക്കുന്ന മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയോ കൈകളിലെത്തും. അങ്ങനെ ലോക്ഡൗണ്‍ കാലത്തെ അക്ഷയ തൃതീയ ദിനത്തിലും സ്വര്‍ണത്തിന് ഉടമയാകുന്നതിനുള്ള അവസരമൊരുക്കുകയാണ് കല്യാണ്‍ ജൂവലേഴ്‌സ്.

ലോക്ഡൗണിന് ശേഷം ഷോറൂമുകള്‍ തുറക്കുമ്പോൾ ഈ ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുമായി ചെന്ന് അതിന്റെ മൂല്യത്തിലുള്ള സ്വര്‍ണാഭരണം സ്വന്തമാക്കാം. 2020 ഡിസംബര്‍ 31 വരെ ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് സ്വര്‍ണമായി മാറ്റിയെടുക്കുന്നതിനുള്ള സൗകര്യമുണ്ടാകും.

ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറുള്ളതിനാല്‍ സ്വര്‍ണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഉപഭോക്താവിനെ ബാധിക്കുകയില്ലെന്ന ആനുകൂല്യവുമുണ്ട്. വെബ്‌സൈറ്റിലൂടെ സര്‍ട്ടിഫിക്കറ്റ് ബുക്ക്‌ചെയ്ത ദിവസത്തെ സ്വര്‍ണവിലയേക്കാള്‍ കൂടുതലാണ് അത് സ്വര്‍ണമായി മാറ്റിയെടുക്കുന്ന ദിവസത്തെ വില യെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ബുക്ക് ചെയ്ത ദിവസത്തെ വില നല്കിയാല്‍ മതിയാകും. മറിച്ച്, ബുക്കിംഗ് ദിവസത്തെ തിനേക്കാള്‍ കുറവാണ് വിലയെങ്കില്‍ അത് നല്കിയാല്‍ മതി.
അക്ഷയ തൃതീയ ദിനത്തില്‍ ഇതാദ്യമായാണ് സ്വര്‍ണാഭരണശാലകള്‍ അടഞ്ഞു കിടക്കുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമൻ പറഞ്ഞു. ദശാബ്ദങ്ങളായി അക്ഷയ തൃതീയയ്ക്ക് കല്യാണ്‍ ജൂവലേഴ്‌സില്‍ നിന്ന് സ്വര്‍ണം വാങ്ങുന്ന ഒട്ടേറെ ഉപഭോക്താക്കളുണ്ട്. അവരില്‍ ഭൂരിഭാഗവും ഇക്കുറിയും ഈ പുണ്യദിനത്തില്‍ എങ്ങനെ സ്വര്‍ണം സ്വന്തമാക്കുമെന്ന അന്വേഷണത്തിലാണ്. അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങാനാകുമോ എന്ന് ചോദിച്ച് ഒരുപാട് പേര്‍ ഞങ്ങളെ ദിവസേന ബന്ധപ്പെടുന്നുണ്ട്. എന്നും ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കൊത്ത് സഞ്ചരിച്ച പാരമ്പര്യമാണ് കല്യാണ്‍ ജൂവലേഴ്‌സിന്റേത്. അതുകൊണ്ടാണ് അക്ഷയത്രിതീയയെ ലോക്ഡൗണ്‍ ബാധിക്കാതിരിക്കാനായി ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന് കല്യാണ്‍ രൂപം നല്കിയത്-അദ്ദേഹം പറഞ്ഞു.

ഷോറൂമുകള്‍ അടഞ്ഞു കിടക്കുകയാണെങ്കിലും കല്യാണ്‍ ജൂവലേഴ്‌സ് വെബ്‌സൈറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി അക്ഷയ തൃതീയയുടെ വിശ്വാസം കാത്തുസൂക്ഷിക്കാം. വളരെ എളുപ്പമാണ് ഈ സംവിധാനം. വെബ്‌സൈറ്റില്‍ ലോഗ് ഇൻ ചെയ്യുക, പട്ടണം തിരഞ്ഞെടുക്കുക, സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കുക. കല്യാണ ആവശ്യങ്ങള്‍ക്കായി അക്ഷയത്രിതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങാൻ നിശ്ചയിച്ചിരുന്നവര്‍ക്കും കല്യാണ്‍ ജൂവലേഴ്‌സിന്റെ ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് അനുഗ്രഹമാകും.

ഉപഭോക്താക്കള്‍ക്ക് ക്രഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ അധിക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി വിവിധ ബാങ്കുകളുമായി കല്യാണ്‍ ജൂവലേഴ്‌സ് കൈകോര്‍ത്തിട്ടുമുണ്ട്.