അവകാശ ഓഹരി വഴി 2000 കോടി സമാഹരിക്കാൻ റിലയൻസ് ജിയോ

റിലയൻസ് ജിയോ ഇൻഫോകോമിന്റെ രണ്ടു സബ്സിഡിയറി കമ്പനികൾ 2000 കോടി രൂപയുടെ ഫണ്ട് സമാഹരണത്തിന് ഒരുങ്ങുന്നു. ജിയോ ഇന്റർനെറ്റ് ഡിസ്ട്രിബൂഷൻ ഹോൾഡിങ്‌സ്, ജിയോ ടെലിവിഷൻ ഡിസ്ട്രിബൂഷൻ ഹോൾഡിങ്‌സ് എന്നീ കമ്പനികളാണ് ഫണ്ട് സമാഹരിക്കുന്നത്.

കൺവെർട്ട് ചെയ്യാൻ സാധ്യതയുള്ള പ്രീഫെറൻസ് ഷെയറുകൾ വഴിയാണ് വിഭവ സമാഹരണം. അവകാശ ഓഹരി വഴിയായിരിക്കും വില്പനയെന്ന “ദി മിന്റ്” റിപ്പോർട്ട് ചെയ്യുന്നു. പത്തു ലക്ഷം ഷെയറുകളാണ് വിപണിയിൽ ഇറക്കുന്നത്. ആറ് ശതമാനം നിശ്ചിത ഡിവിഡന്റ് ഈ ഓഹരികൾക്ക് ലഭിക്കുമെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. മൊത്തം ആറ് സബ്സിഡിയറികളാണ് റിലയൻസ് ജിയോക്കുള്ളത്.